ഥാർ റോക്സ് ഇത്രയും വില കുറഞ്ഞതായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല! ഏത് വേരിയന്‍റാണ് മികച്ചതെന്ന് അറിയാം

നിങ്ങൾക്കും പുതിയ ഥാറിൽ ആവേശകരമായ ഒരു സവാരി നടത്തണമെങ്കിൽ, തയ്യാറാകൂ. എന്നാൽ ഇതിന് മുമ്പ്, ഈ എസ്‌യുവി നിങ്ങൾക്ക് എത്രത്തോളം അനുയോജ്യമാണെന്ന് അറിയാം. 

Price and variants details of new Mahindra Thar ROXX SUV

ഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രശസ്‍തമായ എസ്‌യുവി ഥാറിൻ്റെ അഞ്ച് ഡോർ മോഡൽ ഥാർ റോക്‌സ് ഔദ്യോഗികമായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിൽപ്പനയ്‌ക്കായി പുറത്തിറക്കി. വളരെ താങ്ങാവുന്ന വിലയിലാണ് കമ്പനി ഈ എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഥാർ റോക്സിൻ്റെ പെട്രോൾ മോഡലിൻ്റെ പ്രാരംഭ വില ആരംഭിക്കുന്നത് വെറും 12.99 ലക്ഷം രൂപയിലും ഡീസൽ വേരിയൻ്റിൻ്റെ വില 13.99 ലക്ഷം രൂപയിലും ആരംഭിക്കുന്നു. ആദ്യം കമ്പനി അതിൻ്റെ അടിസ്ഥാന വേരിയൻ്റുകളുടെ വിലകൾ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അതിൻ്റെ മിക്കവാറും എല്ലാ വേരിയൻ്റുകളുടെയും വില പ്രഖ്യാപിച്ചു. എങ്കിലും, ബുക്കിംഗിന് ശേഷം കമ്പനി പരസ്യമാക്കുന്ന ചില വേരിയൻ്റുകളുടെ വിലകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

ബുക്കിംഗും ഡെലിവറിയും:
ഥാർ റോക്‌സിൻ്റെ ടെസ്റ്റ് ഡ്രൈവ് സെപ്റ്റംബർ 14 മുതൽ ആരംഭിച്ചെന്ന് കമ്പനി പറയുന്നു. ഒക്ടോബർ മൂന്ന് മുതൽ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കും. കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും അംഗീകൃത ഡീലർഷിപ്പുകൾ വഴിയും ഈ എസ്‌യുവി ബുക്ക് ചെയ്യാം. അഞ്ച് വാതിലുകളുള്ള പുതിയ താർ റോക്സുകളുടെ വിതരണം ദസറയോടനുബന്ധിച്ച് ആരംഭിക്കും. നിങ്ങൾക്കും പുതിയ ഥാറിൽ ആവേശകരമായ ഒരു സവാരി നടത്തണമെങ്കിൽ, തയ്യാറാകൂ. എന്നാൽ ഇതിന് മുമ്പ്, ഈ എസ്‌യുവി നിങ്ങൾക്ക് എത്രത്തോളം അനുയോജ്യമാണെന്ന് അറിയാം. 

പുതിയ ഥാർ റോക്സ് എങ്ങനെ?
മൂന്ന് ഡോർ ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ, 6 ഡബിൾ-സ്റ്റാക്ക് സ്ലോട്ടുകളോട് കൂടിയ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലാണ് ഥാർ റോക്ക്‌സിന് ലഭിക്കുന്നത്. ഥാർ 3-ഡോറിൽ ഏഴ് സ്ലോട്ടുകൾ നൽകിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകൾ അവയുടെ വൃത്താകൃതിയിലുള്ള ഡിസൈൻ നിലനിർത്തുന്നു. എന്നാൽ അവയ്ക്ക് ഇപ്പോൾ സി-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി പ്രൊജക്ടർ സജ്ജീകരണം ലഭിക്കുന്നു. എൽഇഡി ഫോഗ് ലാമ്പുകൾ ഉയർന്ന വേരിയൻ്റുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മുൻവശത്തെ ബമ്പർ, ഇൻ്റഗ്രേറ്റഡ് ഫോഗ് ലാമ്പ് ഹൗസിംഗും മധ്യഭാഗത്ത് ബ്രഷ് ചെയ്ത അലുമിനിയം ബിറ്റുകളും ഉൾപ്പെടെ ചില സവിശേഷമായ ഡിസൈൻ ഘടകങ്ങൾ ചേർക്കുന്നു.

റോക്‌സിൻ്റെ മിഡ് വേരിയൻ്റിൽ 18 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. ഉയർന്ന വേരിയൻ്റുകളിൽ വീൽ ആർച്ചുകളും സ്റ്റൈലിഷ് 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവശത്തെ വാതിൽ സ്റ്റാൻഡേർഡ് ഥാറിന് സമാനമാണ്, പിൻവാതിലിന് ലംബമായി സ്ഥാനമുള്ള ഒരു പ്രത്യേക ഹാൻഡിലുണ്ട്. പിൻവശത്തെ വാതിലിൻ്റെ ക്വാർട്ടർ ഗ്ലാസിൻ്റെ ആകൃതി ത്രികോണാകൃതിയിലാണ്. മിക്ക വകഭേദങ്ങൾക്കും ഡ്യുവൽ-ടോൺ പെയിൻ്റ് ഷേഡ് ഉണ്ടായിരിക്കും. 

മഹീന്ദ്ര ഥാർ റോക്സ് വേരിയൻ്റുകളും വിലയും:
വകഭേദങ്ങൾ പെട്രോൾ (വില) ഡീസൽ (വില) എന്ന ക്രമത്തിൽ
MX1 12.99 ലക്ഷം 13.99 ലക്ഷം
MX3 14.99 (AT) 15.99 ലക്ഷം
AX3 എൽ - 16.99 ലക്ഷം
MX5 - 16.99 ലക്ഷം
AX5 എൽ - 18.99 (AT)
AX7 എൽ - 18.99 ലക്ഷം
ശ്രദ്ധിക്കുക: എംടി എന്നാൽ മാനുവൽ ട്രാൻസ്മിഷൻ, എടി എന്നാൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ. എല്ലാ വിലകളും ലക്ഷം രൂപയിലും എക്‌സ് ഷോറൂമിലും നൽകിയിരിക്കുന്നു

ഥാർ റോക്സ് MX1 (സവിശേഷതകളും എഞ്ചിനും):
വില: പെട്രോൾ MT- 12.99 ലക്ഷം, ഡീസൽ MT- 13.99 ലക്ഷം

ഥാർ റോക്സിൻ്റെ അടിസ്ഥാന വേരിയൻ്റിൽ, 162hp കരുത്തും 330Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കമ്പനി നൽകിയിരിക്കുന്നത്. പെട്രോൾ എഞ്ചിൻ മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഡീസൽ ഓപ്ഷനിൽ, കമ്പനി 2.2 ലിറ്റർ ശേഷിയുള്ള ഡീസൽ എഞ്ചിനാണ് നൽകിയിരിക്കുന്നത്, ഇത് 152 എച്ച്പി കരുത്തും 330 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഇത് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, MX1 ന് വാട്ട്സ് ലിങ്കേജുള്ള മൾട്ടിലിങ്ക് റിയർ സസ്പെൻഷൻ സിസ്റ്റം നൽകിയിട്ടുണ്ട്. ഇതിന് ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യൽ നൽകിയിട്ടുണ്ട്. 650 മില്ലീമീറ്ററാണ് ഇതിൻ്റെ വാട്ടർ വേഡിംഗ് കപ്പാസിറ്റിയെന്ന് കമ്പനി പറയുന്നു. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റേഷനുമായി ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകൾ അതിൻ്റെ ക്യാബിൻ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഇതിന് പുറമെ ഡ്രൈവ് സീറ്റ് ഉയരം ക്രമീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഡ്യുവൽ-ടോൺ മെറ്റൽ ടോപ്പ്, 18 ഇഞ്ച് സ്റ്റീൽ വീലുകൾ, പുഷ് സ്റ്റാർട്ട് ബട്ടൺ, 60:40 അനുപാതത്തിൽ പിൻ സീറ്റ് സ്പ്ലിറ്റ് എന്നിവയുണ്ട്. ഉള്ളിൽ, താർ റോക്‌സിന് 3-ഡോർ ഡാഷ്‌ബോർഡ് മാത്രമേയുള്ളൂ. എന്നാൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ പോലുള്ള ചില പ്രീമിയം ഘടകങ്ങൾ ഡാഷ്‌ബോർഡിലും ഡോർ പാഡുകളിലും കാണപ്പെടുന്നു. ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 6 എയർബാഗുകൾ, ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യൽ, ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ് എന്നിവ എല്ലാ യാത്രക്കാർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഥാർ റോക്സ്  MX3 (ഫീച്ചറുകളും എഞ്ചിനും):
വില: പെട്രോൾ എടി- 14.99 ലക്ഷം രൂപ, ഡീസൽ MT- 15.99 ലക്ഷം രൂപ

മുമ്പത്തെ MX1 മോഡലിൽ നൽകിയ ഫീച്ചറുകൾക്ക് പുറമെ ഡ്രൈവിംഗ് മോഡുകളും (സിപ്പ്, സൂം), ഭൂപ്രദേശ മോഡുകളും (മഞ്ഞ്, മണൽ, മഡ്) എന്നിവ MX3-ൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, പിൻ ക്യാമറ, ഹിൽ ആക്സൻ്റ്, ഡിസൻ്റ് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവ നൽകിയിട്ടുണ്ട്. പെട്രോൾ ഓട്ടോമാറ്റിക് വേരിയൻ്റിലും പിൻ ഡിസ്‌ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ, പിൻസീറ്റിൽ ആം റെസ്റ്റ്, സൈഡ് റിയർ വ്യൂ മിററിൽ ഓട്ടോ ഡിമ്മിംഗ് (ഐആർവിഎം), വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ സപ്പോർട്ട്, സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവ ഈ വേരിയൻ്റിൽ ഉണ്ട്.

ഥാർ റോക്സ് AX3 L (സവിശേഷതകളും എഞ്ചിനും):
വില: 16.99 ലക്ഷം രൂപ (ഡീസൽ മാത്രം)

മുൻ മോഡലായ MX3 കൂടാതെ, ഈ വേരിയൻ്റിന് അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റം (ADAS) സ്യൂട്ടും നൽകിയിട്ടുണ്ട്. ഇത് ഈ എസ്‌യുവിയുടെ സുരക്ഷാ നില കൂടുതൽ മികച്ചതാക്കുന്നു. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡിടിഎസ് സൗണ്ട് സ്റ്റേജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഈ വേരിയൻ്റ് നിലവിൽ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വരുന്നത്.

ഥാർ റോക്സ് MX5 (സവിശേഷതകളും എഞ്ചിനും):
വില: 16.99 ലക്ഷം രൂപ (ഡീസൽ മാത്രം, മാനുവൽ)

ഥാർ റോക്സ്ൻ്റെ MX5 വകഭേദം നിലവിൽ ഡീസൽ മാനുവൽ പതിപ്പിൽ ലഭ്യമാണ്. AX3 L കൂടാതെ, സി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാളി സൺറൂഫ്, ലെതർ സീറ്റ്, സ്റ്റിയറിംഗ് വീൽ കവർ, ആംബിയൻ്റ് ലൈറ്റിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോ ഹെഡ്‌ലൈറ്റുകളും വൈപ്പറുകളും, ഫ്രണ്ട് പാർക്കിംഗ് എന്നിവയുണ്ട്. ഈ വേരിയൻ്റിൽ ഒരു ഓപ്ഷനായി ഫോർ വീൽ ഡ്രൈവ് (4x4) സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ഇലക്‌ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യലും ഇതിൽ ലഭ്യമാകും.

ഥാർ റോക്സ് AX5 L, AX7 (സവിശേഷതകളും എഞ്ചിനും):
വില: 18.99 ലക്ഷം രൂപ (ഡീസൽ മാത്രം, മാനുവൽ)

ഡീസൽ എഞ്ചിനിൽ മാത്രം വരുന്ന ഈ രണ്ട് വേരിയൻ്റുകളിൽ, AX5 L മോഡൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടി ലഭ്യമാണ്. മുൻ മോഡലിൽ നൽകിയിട്ടുള്ള ഫീച്ചറുകൾക്ക് പുറമേ, AX5 L-ന് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുമുണ്ട്.

അതേസമയം AX7 വേരിയൻറ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്നു. AX7 L വേരിയൻ്റിൽ, പനോരമിക് സൺറൂഫ്, 19 ഇഞ്ച് അലോയ് വീലുകൾ, 6-വഴി ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, കൂൾഡ് ഗ്ലോവ് ബോക്സ്, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, പവർ ഫോൾഡിംഗ് ഔട്ട് സൈഡ് റിയർ വ്യൂ മിറർ എന്നിവ കമ്പനി നൽകിയിട്ടുണ്ട്. ഹർമൻ കോർഡൻ്റെ 9 സ്പീക്കറുകൾ പോലെയുള്ള ഫീച്ചറുകൾ ലഭ്യമാണ്. ഈ ടോപ്പ് വേരിയൻ്റിൽ, സ്മാർട്ട് കാൾ സിസ്റ്റത്തിനൊപ്പം വരുന്ന ഓൾ വീൽ ഡ്രൈവ് സിസ്റ്റവും കമ്പനി നൽകിയിട്ടുണ്ട്. മണിക്കൂറിൽ 2.5 കി.മീ മുതൽ 30 കി.മീ വരെ വേഗതയിൽ ഉപയോഗിക്കാവുന്ന ഒരു തരം ഓഫ്-റോഡ് ക്രൂയിസ് കൺട്രോൾ സംവിധാനമാണിത്. 

Latest Videos
Follow Us:
Download App:
  • android
  • ios