NX 350h SUV : വീട്ടുമുറ്റങ്ങളിലേക്ക് പുതിയൊരു വണ്ടിയുമായി ഇന്നോവ മുതലാളിയുടെ ആഡംബര വിഭാഗം!
എക്‌സ്‌ക്വിസൈറ്റ്, ലക്ഷ്വറി, എഫ്-സ്‌പോർട്ട് എന്നീ മൂന്ന് വേരിയന്റുകളിൽ പുതിയ ലെക്‌സസ് NX 350h മോഡൽ ലഭ്യമാകും
ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ (Toyota) ആഡംബര ബ്രാന്‍ഡാണ് ലെക്‌സസ് ഇന്ത്യ. ഇപ്പോഴിതാ രാജ്യത്ത് പുതിയ 2022 NX 350h എസ്‌യുവിയുടെ ( (Lexus NX 350h) പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. രാജ്യത്തുടനീളമുള്ള ഏത് ലെക്സസ് ഗസ്റ്റ് എക്സ്പീരിയൻസ് സെന്ററുകളിലും മോഡൽ ബുക്ക് ചെയ്യാം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എക്‌സ്‌ക്വിസൈറ്റ്, ലക്ഷ്വറി, എഫ്-സ്‌പോർട്ട് എന്നീ മൂന്ന് വേരിയന്റുകളിൽ പുതിയ മോഡൽ ലഭ്യമാകും.
പുതിയ 2022 ലെക്‌സസ് NX 350h ഒരു ഹൈബ്രിഡ് ടെക്‌നോളജി പവർട്രെയിനോടും പുതിയ ഡിസൈനോടും കൂടി വരും, ഇത് ലെക്‌സസിന്റെ അടുത്ത തലമുറയെ ആകർഷകമായ ഡ്രൈവ് അനുഭവവും ഉൾക്കൊള്ളുന്നു. പുതിയ NX മോഡൽ ഭാവിയിലെ ലെക്സസ് മോഡലുകൾക്ക് ഒരു മുഖമുദ്രയാണെന്ന് തെളിയിക്കും എന്നും കമ്പനി പറയുന്നു.
ഹൈഡ്രജന്‍ ഇന്ധനമാക്കും ഓഫ്-റോഡറുമായി ലെക്സസ്
വരും ആഴ്ച്ചകളിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പുതിയ ലെക്‌സസ് NX 350h എസ്‌യുവിയുടെ ടീസർ ചിത്രവും ഇതോടൊപ്പം കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA) പ്ലാറ്റ്‌ഫോമിന്റെ GA-K പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ ആഡംബര വാഹനത്തെ കമ്പനി തയാറാക്കിയിരിക്കുന്നത്. കാഴ്ച്ചയിൽ പുതിയ ലെക്‌സസ് NX 350h പുതിയ ബ്ലാക്ക്ഡ്-ഔട്ട് സ്പിൻഡിൽ ഗ്രില്ലും എൽ-ആകൃതിയിലുള്ള ഡിആർഎല്ലുകളും ഫീച്ചർ ചെയ്യുന്ന സ്ലീക്ക് ഹെഡ്‌ലാമ്പുകൾ ഉള്ള ഒരു അഗ്രസീവ് ഫ്രണ്ട് ഡിസൈനാണ് അവതരിപ്പിക്കുക. എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിന് ഊന്നൽ നൽകുന്ന ഫോഗ് ലാമ്പുകൾക്കൊപ്പം സി ആകൃതിയിലുള്ള എയർ ഇൻടേക്കുകളും ഇതിന് ലഭിക്കുന്നുണ്ട്. പിൻഭാഗത്തേക്ക് നോക്കിയാൽ ഒരു നീളമേറിയ ലൈറ്റ് ബാർ തന്നെയാണ് വരാനിരിക്കുന്ന ആഢംബര എസ്‌യുവിയുടെ ഏറ്റവും വലിയ ആകർഷണം. ഇത് വാഹനത്തിന്റെ മധ്യഭാഗത്ത് സ്വതന്ത്രമായി സ്ഥാപിച്ചിരിക്കുന്ന എൽ-ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾക്കൊപ്പമാണ് ഇടംപിടിച്ചിരിക്കുന്നത്.
"ഈ പുതിയ NX എത്രയും വേഗം പുറത്തിറക്കാൻ ഞങ്ങൾ ഉത്സുകരാണ്.. കൂടാതെ ആഡംബര വിപണിയിൽ NX ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് ഉറപ്പാണ്.. " ലെക്സസ് ഇന്ത്യ പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.
ലെക്‌സസ് എൻഎക്‌സ് 2018-ൽ ആണ് രാജ്യത്ത് ആദ്യമായി ലോഞ്ച് ചെയ്യുന്നത്. ഇവിടെ ബ്രാൻഡിന്റെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണിത്. NX പോർട്ട്‌ഫോളിയോ 2020-ൽ NX 300h എക്‌സ്‌ക്വിസൈറ്റ് എന്ന പുതിയ വേരിയന്റ് അവതരിപ്പിച്ചുകൊണ്ട് കമ്പനി വിപുലീകരിച്ചിരുന്നു. 58,20,000 രൂപയാണ് ഈ മോഡലിന്‍റെ വില. ഹൈബ്രിഡ് ഇലക്‌ട്രിക് പവർട്രെയിനോടുകൂടിയാണ് മോഡൽ വരുന്നത്. 2.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനും ശക്തമായ സ്വയം ചാർജിംഗ് ഇലക്ട്രിക് മോട്ടോറും ചേർന്ന് 145 kW പവർ നൽകുന്നു. 9.2 സെക്കൻഡിനുള്ളിൽ 0-100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാനും മണിക്കൂറിൽ 180 കി.മീ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇപ്പോൾ, രാജ്യത്തെ NX പോർട്ട്‌ഫോളിയോയ്ക്ക് കൂടുതൽ ആകർഷണവും ആവേശവും നൽകുന്നതിനായി ലെക്സസ് NX 350h അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നതെന്നും കമ്പനി പറയുന്നു.
''തലനരയ്ക്കുവതല്ലെന്‍റെ വാർദ്ധക്യം.." പഴകിയിട്ടും യൂത്തനായി മുറ്റത്തൊരു ഇന്നോവ!
പനോരമിക് സൺ/മൂൺ റൂഫ്, മൾട്ടി മീഡിയ ഓഡിയോ സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി, പ്രീമിയം സൗണ്ട് സറൗണ്ട് സ്പീക്കറുകൾ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി പ്രീമിയം ഫീച്ചറുകളോടെ പുതിയ മോഡലും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രൈവിംഗ് ഡൈനാമിക്‌സ്, സ്‌റ്റൈലിംഗ്, വളരെ പരിഷ്‌കരിച്ച പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് ടെക്‌നോളജി എന്നിവയിലെ ക്ലാസ്-ലീഡിംഗ് ഇന്നൊവേഷനുമായാണ് പുതിയ എൻഎക്‌സ് വരുന്നതെന്നും നവീന്‍ സോണി കൂട്ടിച്ചേർത്തു.