കോളടിച്ചു! സ്റ്റോക്ക് കുമിഞ്ഞുകൂടുന്നു, മൂന്നുലക്ഷം രൂപ വിലക്കിഴിവിൽ ജനപ്രിയ ഇലക്ട്രിക്ക് വാഹനങ്ങൾ

ഇലക്‌ട്രിക് വാഹന വിപണിയിൽ ഇപ്പോൾ വിലക്കിഴിവ് സീസണാണ്. സ്റ്റോക്കുകൾ കുമിഞ്ഞുകൂടുന്നത് കാരണം ഇലക്ട്രിക് കാറുകൾക്ക് മാത്രമല്ല, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കും വിലയിൽ വലിയ കിഴിവുകൾ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോ‍ട്ടുകൾ.

Popular electric vehicles at Rs 3 lakh discount due to accumulated stock and excess inventory

രാജ്യത്ത് ഇപ്പോൾ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നവ‍ർക്ക് വൻ ലാഭം. ഇലക്‌ട്രിക് വാഹന വിപണിയിൽ ഇപ്പോൾ വിലക്കിഴിവ് സീസണാണ്. സ്റ്റോക്കുകൾ കുമിഞ്ഞുകൂടുന്നത് കാരണം ഇലക്ട്രിക് കാറുകൾക്ക് മാത്രമല്ല, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കും വിലയിൽ വലിയ കിഴിവുകൾ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോ‍ട്ടുകൾ. അധിക ഇൻവെൻ്ററിക്ക് ഒപ്പം, കുറഞ്ഞ ഘടക ചെലവുകൾ, കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത (CAFE) നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിപണി ഘടകങ്ങൾ കാരണമണ് ഇലക്ട്രിക് വാഹന (ഇവി) വില കുറയുന്നത് എന്നാണ് റിപ്പോ‍ട്ടുകൾ.

ഇവി ഡീലർമാർ പറയുന്നതനുസരിച്ച്, എക്‌സ്‌യുവി 400 ഇവി പോലുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് പാസഞ്ച‍ർ വാഹനങ്ങൾക്ക് മൂന്ന് ലക്ഷം രൂപ കിഴിവ് വാഗ്ദാനം ലഭിക്കുന്നുണ്ട്. നെക്‌സോൺ ഇവിക്ക് മൂന്ന് ലക്ഷം രൂപ വരെയും പഞ്ച് ഇവിക്ക് 1.2 ലക്ഷം രൂപയും ടിയാഗോ ഇവിക്ക് 40,000 രൂപയും വില കുറച്ചിട്ടുണ്ട്. മോഡലുകളും വേരിയൻ്റുകളും അനുസരിച്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ 10 ശതമാനം മുതൽ 20 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഹീറോ മോട്ടോകോ‍പ് വിദ V1 പ്രോ, V1 പ്ലസ് എന്നിവയ്ക്ക് യഥാക്രമം 25,000 രൂപയും 10,000 രൂപയും ക്യാഷ് ഡിസ്‍കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

ഫ്ലിപ്‍കാർട്ട് പോലുള്ള ഓൺലൈൻ വിപണികളിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് 2,500 രൂപ മുതൽ 5,000 രൂപ വരെ കിഴിവുണ്ട്. റിസ്‍തയ്ക്ക് 3,000 മുതൽ 6,700 രൂപ വരെയും 450 ന് 5,000 നും 7,000 നും ഇടയിൽ വിലക്കിഴിവോടെ ആതർ സ്‍കൂട്ടറുകളും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വാഹന നിർമ്മാതാക്കൾ ഈ കിഴിവുകളിൽ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു. ഡീലർഷിപ്പുകൾ ഇതിൽ ഒരു ചെറിയ ഭാഗം സംഭാവന ചെയ്യുന്നു. 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുന്നു. 3,000 രൂപ മുതൽ 5,000 രൂപ വരെ ട്രേഡ് ഡിസ്‌കൗണ്ടുകളും ലഭിക്കുന്നു. ഉത്സവ സീസൺ പ്രമോഷനുകളും അമിത ഉൽപ്പാദനത്തിൽ നിന്നുള്ള അധിക ശേഖരണവുമാണ് കിഴിവുകൾക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

Latest Videos
Follow Us:
Download App:
  • android
  • ios