"വികസനം മനുഷ്യന് മാത്രമല്ല", സൂപ്പര്‍റോഡിനൊപ്പം വന്യജീവികളെ കേന്ദ്രസര്‍ക്കാര്‍ നെഞ്ചോടുചേര്‍ത്തത് ഇങ്ങനെ!

ഹൈവേ വികസനം രാജ്യത്തെ വന്യജീവികളിൽ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‍ചപ്പാടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

PM Modi to lay foundation stone today highway with 27 animal passes and 17 monkey canopies in Chhattisgarh prn

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചത്തീസ്‍ഗഡിലെ റായിപൂരിൽ 7600 കോടി രൂപയുടെ പദ്ധതികൾ സമർപ്പിക്കും. ആറുവരി ഗ്രീൻഫീൽഡ് റായ്‍പൂർ-വിശാഖപട്ടണം ഇടനാഴിയുടെ ഛത്തീസ്‍ഗഢ് ഭാഗത്തിനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. ഉദാന്തി വന്യജീവി സങ്കേത മേഖലയിൽ സുഗമമായ വന്യജീവി സഞ്ചാരത്തിനായി 27 മൃഗപാതകളും കുരങ്ങുകള്‍ക്കായി 17 മേല്‍പ്പാലങ്ങളുമുള്ള 2.8 കിലോമീറ്റർ നീളമുള്ള ആറുവരി തുരങ്കമാണ് ഈ ദേശീയപാതാ പദ്ധതി വികസനത്തിലെ പ്രധാന ഘടകം. ഇത് സൂപ്പര്‍റോഡിനൊപ്പം വന്യജീവികളുടെ തടസമില്ലാതെ സഞ്ചാരവും അനുവദിക്കുന്നു. ഹൈവേ വികസനം രാജ്യത്തെ വന്യജീവികളിൽ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‍ചപ്പാടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദേശീയ പാതകൾ/എക്‌സ്‌പ്രസ്‌വേകൾ എന്നിവയുടെ വികസനത്തോടൊപ്പം വന്യജീവികളുടെ സുരക്ഷിതമായ സഞ്ചാരത്തിനും അവയുടെ വാസസ്ഥലത്തിനുമായി ഇത്തരം സമർപ്പിത അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇന്ത്യയിലെ ഹൈവേ വികസനത്തിന്റെ പതിവ് സവിശേഷതയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഏകദേശം 6,400 കോടി രൂപയുടെ അഞ്ച് എൻഎച്ച് പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. എൻഎച്ച്-130-ലെ ബിലാസ്പൂർ മുതൽ അംബികാപൂർ വരെയുള്ള 53 കിലോമീറ്റർ നീളമുള്ള 4-വരി ബിലാസ്പൂർ-പത്രപാലി പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഉത്തർപ്രദേശുമായുള്ള ഛത്തീസ്ഗഢിന്റെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സമീപ പ്രദേശങ്ങളിലെ കൽക്കരി ഖനികളിലേക്ക് കണക്റ്റിവിറ്റി നൽകിക്കൊണ്ട് കൽക്കരി നീക്കം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

വീണ്ടുമൊരു വേഗവിപ്ലവത്തിന് പ്രധാനമന്ത്രി തിരികൊളുത്തും, ഈ മഹാനഗരങ്ങള്‍ തമ്മിലുള്ള ദൂരം ഇനി പകുതിയാകും!

6-വരി ഗ്രീൻഫീൽഡ് റായ്പൂർ-വിശാഖപട്ടണം ഇടനാഴിയുടെ ഛത്തീസ്ഗഡ് വിഭാഗം ധംതാരിയിലെ അരി മില്ലുകളിലേക്കും കാങ്കറിലെ ബോക്‌സൈറ്റ് സമ്പന്നമായ പ്രദേശങ്ങളിലേക്കും മികച്ച കണക്റ്റിവിറ്റി പ്രദാനം ചെയ്യും, കൂടാതെ കൊണ്ടഗാവിലെ കരകൗശല വ്യവസായത്തിന് പ്രയോജനം ചെയ്യും. മൊത്തത്തിൽ, ഈ പദ്ധതികൾ പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വലിയ ഊന്നൽ നൽകും.

750 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 103 കിലോമീറ്റർ നീളമുള്ള റായ്പൂർ-ഖാരിയാർ റോഡ് പാത ഇരട്ടിപ്പിക്കലും മോദി രാജ്യത്തിന് സമർപ്പിക്കും. വ്യവസായങ്ങൾക്കായി തുറമുഖങ്ങളിൽ നിന്ന് കൽക്കരി, ഉരുക്ക്, വളം, മറ്റ് ചരക്കുകൾ എന്നിവയുടെ ഗതാഗതം ഇത് സുഗമമാക്കും. കിയോട്ടിയെ അന്തഗഡുമായി ബന്ധിപ്പിക്കുന്ന 17 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽവേ ലൈനും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. 290 കോടി രൂപ ചെലവിൽ വികസിപ്പിച്ച പുതിയ റെയിൽവേ ലൈൻ ഭിലായ് സ്റ്റീൽ പ്ലാന്റിനെ ദല്ലി രാജ്ഹാര, റൗഘട്ട് പ്രദേശങ്ങളിലെ ഇരുമ്പയിര് ഖനികളുമായി ബന്ധിപ്പിക്കുകയും തെക്കൻ ഛത്തീസ്ഗഡിലെ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും.

ഗഡ്‍കരി വേറെ ലെവലാണ്; ഇന്ത്യയില്‍ നിന്നും തായ്‍ലൻഡിലേക്ക് ഇനി കാറോടിച്ച് പോകാം, ഈ ഹൈവേ അവസാനഘട്ടത്തില്‍!

വന്യജീവി സുരക്ഷയ്ക്കും സംരക്ഷണവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അടിസ്ഥാന സൗകര്യം ഇന്ത്യയിലുടനീളമുള്ള നിരവധി ഹൈവേ വികസന പദ്ധതികളുമായി സംയോജിപ്പിച്ചിരിക്കുന്നു. 2021 ഡിസംബറിൽ പ്രധാനമന്ത്രി മോദി തറക്കല്ലിട്ട ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയാണ് ഈ സമീപനത്തിന്റെ ഉദാഹരണം. ഈ ഇടനാഴിയിൽ 12 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ അവതരിപ്പിക്കും, ഇത് വന്യജീവികൾക്ക് അനിയന്ത്രിതമായ സഞ്ചാരം സുഗമമാക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios