നടുക്കടലിൽ ചൈനീസ്-ഫിലിപ്പീൻസ് കപ്പലുകൾ കൂട്ടിയിടിച്ചു, അപകടം തീരത്തെ ആ ദുരൂഹ സംഭവത്തിന് പിന്നാലെ!
ദക്ഷിണ ചൈനാ കടലിൽ ബോധപൂർവം കോസ്റ്റ് ഗാർഡ് കപ്പലിൽ ഇടിച്ചെന്ന് ഫിലിപ്പൈൻസും ചൈനയും പരസ്പരം ആരോപിച്ചു. തർക്കമുള്ള ദക്ഷിണ ചൈനാ കടലിൽ ഇരു രാജ്യങ്ങളുടെയും തീരസംരക്ഷണ കപ്പലുകൾ കഴിഞ്ഞ ദിവസം പരസ്പരം ഇടിപ്പിച്ചെന്നും ഈ കപ്പലുകൾക്ക് കേടുപാടുകൾ വന്നെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണ ചൈനാ കടലിൽ ബോധപൂർവം കോസ്റ്റ് ഗാർഡ് കപ്പലിൽ ഇടിച്ചെന്ന് ഫിലിപ്പൈൻസും ചൈനയും പരസ്പരം ആരോപിച്ചു. തർക്കമുള്ള ദക്ഷിണ ചൈനാ കടലിൽ ഇരു രാജ്യങ്ങളുടെയും തീരസംരക്ഷണ കപ്പലുകൾ കഴിഞ്ഞ ദിവസം പരസ്പരം ഇടിപ്പിച്ചെന്നും ഈ കപ്പലുകൾക്ക് കേടുപാടുകൾ വന്നെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സബീന ഷോളിലാണ് സംഭവം. ദീര്‍ഘനാളത്തെ ശത്രുതയ്ക്കിടയില്‍ ഒരു മാസത്തിനിടെ ഇരുവരും തമ്മിലുള്ള അഞ്ചാമത്തെ നാവിക ഏറ്റുമുട്ടലാണിത്.
ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് വക്താവ് ജെയ് ടാറിയല്ല ശനിയാഴ്ച നടന്ന കൂട്ടിയിടിയുടെ വീഡിയോ മാധ്യമങ്ങളെ കാണിക്കുകയും ചൈനീസ് കോസ്റ്റ് ഗാർഡ് വെസൽ 5205 യാതൊരു പ്രകോപനവുമില്ലാതെ നേരിട്ട് ബോധപൂർവ്വം ഫിലിപ്പൈൻ കപ്പലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും പറഞ്ഞു. കൂട്ടിയിടിയിൽ ഫിലിപ്പൈൻസിലെ ഏറ്റവും വലിയ കോസ്റ്റ് ഗാർഡ് കപ്പലായ 97 മീറ്റർ (320 അടി) തെരേസ മഗ്ബാനുവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും എന്നാൽ ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നും ടാരിയേല പറഞ്ഞു. ചൈനീസ് കോസ്റ്റ് ഗാർഡിൻ്റെ ഉപദ്രവവും ഭീഷണിയും കൂടുകയാണെങ്കിലും തങ്ങളുടെ കപ്പൽ പിൻവലിക്കില്ലെന്നും ടാരിയേല പറഞ്ഞു.
അതേസമയം, ഷോളിൽ അനധികൃതമായി കയറിയ ഫിലിപ്പീൻസ് ദക്ഷിണ ചൈനാ കടലിൽ അനധികൃതമായി ഒരു കപ്പൽ തടങ്കലിൽ വയ്ക്കുകയും പെട്ടെന്ന് ഒരു ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലിൽ ഇടിക്കുകയും ചെയ്തതായി ചൈന കോസ്റ്റ് ഗാർഡ് വക്താവ് ലിയു ഡെജുൻ പ്രസ്താവനയിൽ പറഞ്ഞു. ഫിലിപ്പീൻസിനോട് ഉടൻ പിൻവാങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും ലിയു ഡെജുൻ പറഞ്ഞു.
ദക്ഷിണ ചൈനാ കടൽ വഴി മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് നടക്കുന്നത്. ഫിലിപ്പീൻസ്, ബ്രൂണെ, മലേഷ്യ, തായ്‌വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ അവകാശപ്പെടുന്ന ഭാഗങ്ങളും ഉൾപ്പെടുന്ന ദക്ഷിണ ചൈനാ കടലിൻ്റെ ഏതാണ്ട് മുഴുവനായും ബീജിംഗ് അവകാശപ്പെടുന്നു. ഈ ജലപാതയിലൂടെ പ്രതിവർഷം മൂന്ന് ട്രില്യൺ ഡോളറിൻ്റെ വ്യാപാരം നടക്കുന്നു. ഈ പ്രദേശം മുഴുവൻ എണ്ണ, പ്രകൃതി വാതക ശേഖരം, മത്സ്യ ശേഖരം എന്നിവയാൽ സമ്പന്നമായി കണക്കാക്കപ്പെടുന്നു. 2016-ൽ, പെർമനൻ്റ് കോടതി ഓഫ് ആർബിട്രേഷൻ ചൈനയുടെ അവകാശവാദങ്ങൾക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയെങ്കിലും ചൈന ഇത് നിരസിച്ചു.
അതേസമയം, സംഭവത്തിൽ ചൈനയെ വിമർശിച്ച് അമേരിക്ക രംഗത്തെത്തി. ഫിലിപ്പീൻസിലെ യുഎസ് അംബാസഡർ ഉടമ്പടി സഖ്യകക്ഷിയായ ഫിലിപ്പീൻസിന് വാഷിംഗ്ടണിൻ്റെ പിന്തുണ ഉറപ്പാക്കി. ഇന്നത്തെ ബോധപൂർവമായ അട്ടിമറി ഉൾപ്പെടെ, പിആർസി (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) അന്താരാഷ്ട്ര നിയമത്തിൻ്റെ ഒന്നിലധികം അപകടകരമായ ലംഘനങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്സ് അപലപിക്കുന്നുവെന്ന് അംബാസഡർ മാരികെ കാൾസൺ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു.
ഏപ്രിലിൽ ഫിലിപ്പീൻസ് പ്രവിശ്യയായ പലാവാൻ തീരത്ത് നിന്ന് 75 നോട്ടിക്കൽ മൈൽ അകലെയുള്ള സബീന ഷോലിലേക്ക് ഫിലിപ്പീൻസ് ഒരു കപ്പൽ വിന്യസിച്ചിരുന്നു. ചൈന ഇവിടൊരു കൃത്രിമ ദ്വീപ് നിർമ്മിക്കുന്നുവെന്നാണ് ഫിലിപ്പീൻസ് ആരോപിക്കുന്നത്. മണൽത്തിട്ടയിൽ ചത്തതും ചതഞ്ഞതുമായ പവിഴങ്ങളുടെ കൂമ്പാരങ്ങൾ ഇതിന് തെളിവാണെന്നും ഫിലിപ്പീൻസ് പറയുന്നു. എന്നാൽ ചൈന ഇത് നിഷേധിക്കുന്നു. സ്‍കാബറോ ഷോൾ, സുബി റീഫ് എന്നീ രണ്ട് തർക്ക പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്ന ഒരു സിവിലിയൻ വിമാനത്തിന് നേരെ ചൈനീസ് വിമാനങ്ങൾ ആക്രമണ നീക്കങ്ങൾ നടത്തിയെന്ന് ഫിലിപ്പൈൻ മാരിടൈം കൗൺസിൽ ഈ ആഴ്ച ആരോപിച്ചിരുന്നു.