കാര്‍ വില്‍പ്പനയില്‍ വളർച്ചയെന്ന് പാക്കിസ്ഥാൻ, പക്ഷേ കണക്കുകൾ ഇപ്പോഴും അതിദയനീയം!

98 ശതമാനം വളർച്ചയോടെ മാർച്ചിലെ കാർ വിൽപ്പന കണക്കുകൾ കുറച്ച് ആശ്വാസം നൽകി എന്നാണ് പാക്കിസ്ഥാൻ പറയുന്നത്. എന്നാല്‍ വില്‍പ്പന കണക്കുകള്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അതിദയനീയമാണ്. 

Pakistan registers 98% growth in March car sales prn

കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യൻ വാഹന വ്യവസായം ആവർത്തിച്ച് പുതിയ റെക്കോർഡുകൾ ഭേദിക്കുകയാണ്. എന്നാല്‍ അയല്‍ രാജ്യമായ പാകിസ്ഥാന്‍റെ സ്ഥിതി അതി ദയനീയമാണ്. പാക്കിസ്ഥാനിലെ ഓട്ടോമൊബൈൽ വ്യവസായം നിരവധി കാരണങ്ങലാല്‍ ബുദ്ധിമുട്ടുകയാണ്. എന്നാൽ ഫെബ്രുവരിയിലെ വിൽപ്പന കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ മാര്‍ച്ചില്‍ അല്‍പ്പം ഭാദമായിരുന്നു സ്ഥിതി എന്നാണ് റിപ്പോര്‍ട്ടുകള്‍. 98 ശതമാനം വളർച്ചയോടെ മാർച്ചിലെ കാർ വിൽപ്പന കണക്കുകൾ കുറച്ച് ആശ്വാസം നൽകി എന്നാണ് പാക്കിസ്ഥാൻ പറയുന്നത്.

എന്നാല്‍ വില്‍പ്പന കണക്കുകള്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അതിദയനീയമാണ്. പാകിസ്ഥാൻ പാസഞ്ചർ വാഹന വ്യവസായം ഫെബ്രുവരിയിൽ 3,642 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, മാർച്ചിൽ വിൽപ്പന 7,201 യൂണിറ്റായി ഉയർന്നു.  2022 മാർച്ചിൽ 22,799 യൂണിറ്റുകൾ വിറ്റ പാകിസ്ഥാൻ വാഹന വിപണി നിലവാരമനുസരിച്ച്, ഇത് വളരെ തുച്ഛമാണ്. 

പാക്കിസ്ഥാന വാഹന വിപണിയുടെ കരകയറ്റം ഒട്ടും എളുപ്പമായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്പദ്‌വ്യവസ്ഥ തകരുകയും പണപ്പെരുപ്പം കുതിച്ചുയരുകയും ചെയ്യുന്ന ഒരു രാജ്യമായ പാകിസ്ഥാനിൽ ഉയർന്ന കാർ വിലകൾ വലിയ വെല്ലുവിളി ഉയർത്തുന്നത് തുടരുന്നു. ഒരു ജിയോ ടിവി റിപ്പോർട്ട്, മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, ഇറക്കുമതി നിയന്ത്രിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ തീരുമാനങ്ങൾ എന്നിവ പ്രധാന തടസ്സങ്ങളായി ചൂണ്ടിക്കാണിക്കുന്നു. മൊത്തത്തിലുള്ള വാഹന വ്യവസായ വിൽപന അതായത്  ട്രക്കുകൾ, ബസുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയുടെ വില്‍പ്പനയിലും മാർച്ചിൽ ഇടിവ് തുടർന്നു.

താരതമ്യേന മെച്ചപ്പെട്ട നിർമ്മാതാക്കളിൽ, പാക്ക് സുസുക്കി മോട്ടോഴ്‌സും ഇൻഡസ് മോട്ടോഴ്‌സും ഉൾപ്പെടുന്നു. പാക്ക് സുസുക്കി, പ്രത്യേകിച്ച്, 2,542 ആൾട്ടോ വിറ്റഴിച്ചു, ഇത് 2022 ലെ അതേ മാസത്തിൽ വിറ്റ 9,814 യൂണിറ്റിനേക്കാൾ വളരെ കുറവാണ്. വാസ്‍തവത്തിൽ, 1,000 സിസിയിൽ താഴെയുള്ള വാഹനങ്ങളുടെ വിൽപ്പനയാണ് മാർച്ചിലെ പ്രകടനത്തിലും വിൽപ്പനയുടെ പ്രധാന ഭാഗത്തും മുന്നിട്ടു നില്‍ക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios