20000 അടി ഉയരത്തില്‍ വിമാനത്തിലെ ലഗേജ് ബോക്‌സ് തുറന്നു, പിന്നെ സംഭവിച്ചത്

20000 അടി ഉയരത്തില്‍ വച്ച് യാത്രാ വിമാനത്തിലെ ലഗേജ് ബോക്‌സ് തുറന്നു പോയി
Open Luggage Compartment Forces Plane to Land Early At Florida
പറക്കുന്നതിനിടയില്‍ 20000 അടി ഉയരത്തില്‍ വച്ച് യാത്രാ വിമാനത്തിലെ ലഗേജ് ബോക്‌സ് തുറന്നു പോയി. തുടര്‍ന്ന് വിമാനം അടിയന്തിര ലാന്‍ഡിംഗ് ചെയ്‍തതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്‍ക്ക് ഒഴിവായി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

ഫ്‌ളോറിഡയിലെ നേപ്പിള്‍സില്‍ ഫെബ്രുവരി അവസാനവാരം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ ചെറു വിമാനത്തിന്റെ പുറത്ത് എന്‍ജിനു പുറകിലുള്ള കംപാര്‍ട്ടുമെന്റാണ് എകദേശം 20000 അടി ഉയരത്തില്‍ വച്ച് തുറന്നുപോയത്. പറന്നുയര്‍ന്ന ചെറു വിമാനത്തിന്റെ ലഗേജ് ബോക്‌സ് ശരിക്കും അടയ്ക്കാന്‍ മറന്നതാണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചെറു ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പറത്തിയത്. ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ബീച്ച്ക്രാഫ്റ്റിന്റെ കിങ് എയര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത് എന്നാണ് സൂചന. വിമാനത്തിലെ പൈലറ്റിന്‍റെ ശ്രദ്ധക്കുറവ് ആണ് സംഭവത്തിനു കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  
Latest Videos
Follow Us:
Download App:
  • android
  • ios