Asianet News MalayalamAsianet News Malayalam

ഒല S1 X വേരിയന്‍റിന് പുതിയ സവിശേഷതകൾ

S1 X ഇലക്ട്രിക് സ്‍കൂട്ടറിന് ഒരു അപ്ഡേറ്റ് അവതരിപ്പിച്ച് ഒല ഇലക്ട്രിക്ക്. പുതിയ അപ്‌ഡേറ്റ് ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ വഴി കൊണ്ടുവരുന്നു. 

Ola S1 X variant gets new features
Author
First Published Jun 18, 2024, 3:24 PM IST

S1 X ഇലക്ട്രിക് സ്‍കൂട്ടറിന് ഒരു അപ്ഡേറ്റ് അവതരിപ്പിച്ച് ഒല ഇലക്ട്രിക്ക്. പുതിയ അപ്‌ഡേറ്റ് ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ വഴി കൊണ്ടുവരുന്നു. അതായത്, ഉപഭോക്താക്കൾക്ക് സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ തന്നെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സ്വയമേവ സ്വീകരിക്കാൻ സ്‌കൂട്ടറിനെ അനുവദിക്കുന്നു. സ്‍കൂട്ടറിൽ കമ്പനി പുതിയ ഒരു അവധിക്കാല മോഡ് ചേർത്തിട്ടുണ്ട്. ദീർഘനേരം ഉപയോഗിക്കാത്തപ്പോൾ സ്‍കൂട്ടറിനെ ഒരു ഡീപ് സ്ലീപ്പ് മോഡിൽ പ്രവേശിക്കാൻ ഈ മോഡ് പ്രാപ്‍തമാക്കുന്നു.  സ്‍കൂട്ടറിന്‍റെ രണ്ട് കിലോവാട്ട് ബാറ്ററി പാക്കിന് 74,999 രൂപയിലും മൂന്ന് പാക്കിന് 84,999 രൂപയിലും നാല് കിലോവാട്ട് പാക്കിന് 199,999 രൂപയിലും എക്‌സ്-ഷോറൂം വില ആരംഭിക്കുന്നു. 

പുതിയ ഒല S1 X-ൽ ഇപ്പോൾ നൂതന റീജനറേറ്റീവ് ബ്രേക്കിംഗും ഉൾപ്പെടുന്നു.  ഇത് സ്‍കൂട്ടർ യാത്ര ചെയ്യുമ്പോൾ ബാറ്ററി റീചാർജ് ചെയ്യാൻ സഹായിക്കുന്നു. ഫൈൻഡ് മൈ സ്‌കൂട്ടർ, റൈഡ് സ്റ്റാറ്റസ്, എനർജി ഇൻസൈറ്റുകൾ എന്നിവയാണ് മറ്റ് പുതിയ ഫീച്ചറുകൾ. ഒല S1 X-ൽ 3.5 ഇഞ്ച് എൽസിഡി സ്‌ക്രീൻ ഉണ്ട്, കൂടാതെ ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിന് പകരം ഫിസിക്കൽ കീയും ഉണ്ട്. 

പുതിയ ഒല S1 X-ൽ രണ്ട് കിലോവാട്ട് ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഇത് ഒറ്റ ചാർജിൽ 91 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകുന്നു, പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 7.4 മണിക്കൂർ ആവശ്യമാണ്. ഇത് 0-40 കി.മീ/മണിക്കൂറിൽ നിന്ന് 4.1 സെക്കൻഡ് ആക്സിലറേഷൻ സമയവും ആറ് കിലോവാട്ടിൻ്റെ പീക്ക് പവർ ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നു. ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന സ്‌കൂട്ടറിന് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാനാകും.

സ്‍കൂട്ടറിൻ്റെ മൂന്ന് കിലോവാട്ട് പതിപ്പ്  രണ്ട് കിലോ വാട്ട് വേരിയൻ്റിൻ്റെ അതേ ചാർജിംഗ് സമയവും റൈഡിംഗ് മോഡുകളും സവിശേഷതകളും പങ്കിടുന്നു. പക്ഷേ ഈ പതിപ്പ് മെച്ചപ്പെട്ട ആക്സിലറേഷൻ സമയം, ടോപ്പ് സ്പീഡ്, റേഞ്ച് എന്നിവ വാഗ്ദാനം ചെയ്യുന്നു.  3.3 സെക്കൻഡ് ആക്സിലറേഷൻ സമയം, 90 കിലോമീറ്റർ വേഗത, ഒറ്റ ചാർജ്ജിൽ 151 കി.മീ റേഞ്ച് എന്നിവയും വാഗ്‍ദാനം ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios