പണി പാളി, സ്‍കൂട്ടറുകളുടെ സസ്‍പെൻഷനുകള്‍ ഫ്രീയായി മാറ്റി നല്‍കാൻ ഒല!
പുതിയ ഫ്രണ്ട് സസ്‌പെൻഷനിൽ എന്താണ് മാറിയതെന്ന് വിശദീകരിക്കുന്ന വിശദമായ കുറിപ്പ് ഒല ഇലക്ട്രിക് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഒരു വർഷമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അപകടങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ നീക്കം.
ഒല ഇലക്ട്രിക് തങ്ങളുടെ നിരത്തിലുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറുകളുടെ ഫ്രണ്ട് സസ്‌പെൻഷൻ യൂണിറ്റ് മാർച്ച് 22 മുതൽ സൗജന്യമായി മാറ്റി നല്‍കുന്നതായി റിപ്പോര്‍ട്ട്. എസ്1, എസ്1 പ്രോ മോഡലുകളുടെ സസ്പെൻഷനിൽ മാത്രമേ മാറ്റമുണ്ടാകൂ. ഇതിനായി ഡീലർമാർ പ്രചാരണം നടത്തും. ആളുകൾ അവരുടെ അടുത്തുള്ള ഓല എക്സ്പീരിയൻസ് സെന്ററിലോ സേവന കേന്ദ്രത്തിലോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. പിന്നീട് വിവരം ലഭിക്കുന്നത് അനുസരിച്ച് വാഹനം ഇവിടെ എത്തിക്കാം. ഇതിനായി മാർച്ച് 22 മുതൽ അപ്പോയിന്റ്മെന്റ് വിൻഡോകൾ തുറക്കും.
പുതിയ ഫ്രണ്ട് സസ്‌പെൻഷനിൽ എന്താണ് മാറിയതെന്ന് വിശദീകരിക്കുന്ന വിശദമായ കുറിപ്പ് ഒല ഇലക്ട്രിക് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഒരു വർഷമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അപകടങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ നീക്കം.
ഇലക്ട്രിക് സ്‌കൂട്ടറിന്റെ സുരക്ഷയിലും ഗുണനിലവാരത്തിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സസ്‌പെൻഷൻ സംബന്ധിച്ച് കമ്പനിക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് ഈ അഴിച്ചുപണി. നിലവിലെ സിംഗിൾ സൈഡഡ് ഫ്രണ്ട് ഫോർക്ക് യൂണിറ്റിന് കുഴപ്പമൊന്നും ഇല്ലെന്നാണ് കമ്പനി പറയുന്നത്. പുതുക്കിയ സസ്പെൻഷൻ യൂണിറ്റ് നന്നായി പരിശോധിച്ചു. സ്ഥിരതയും ശക്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കമ്പനി ഈയിടെ ഫ്രണ്ട് ഫോർക്ക് ഡിസൈൻ നവീകരിച്ചു.
ഒല S1, S1 പ്രോ എന്നിവയിൽ ഡ്യുവൽ പോഡ് LED ഹെഡ്‌ലൈറ്റുകൾ ഉണ്ട്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. രണ്ട് ഇ-സ്‌കൂട്ടറുകളും 12 ഇഞ്ച് ബ്ലാക്ക്-ഔട്ട് അലോയി വീലുകളിലാണ് സഞ്ചരിക്കുന്നത്. 135 കിലോമീറ്ററാണ് സ്കൂട്ടറിന് ഡ്രൈവിംഗ് പരിധി. 116 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. ഏകദേശം ആറ് മണിക്കൂറിനുള്ളിൽ ഇതിന്റെ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യപ്പെടും. 792 എംഎം ആണ് ഇതിന്റെ സീറ്റ് ഉയരം.
ഒല ഇലക്ട്രിക്കിന്‍റെ സസ്‍പെൻഷൻ തകരാറുകള്‍ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ തങ്ങളുടെ ചില ഉപഭോക്താക്കളെ സ്വാധീനിച്ചതായി ഒല ഇലക്ട്രിക് പറയുന്നു. അതുകൊണ്ടാണ് നവീകരിച്ച ഫ്രണ്ട് സസ്പെൻഷൻ സൗജന്യമായി നൽകാൻ തീരുമാനിച്ചതെന്നും കമ്പനി പറയുന്നു.