ട്രാഫിക്ക് നിയമലംഘനം, ഒറ്റദിവസം ഈ പൊലീസ് അയച്ചത് 3,400 ചലാനുകൾ
റോഡ് സുരക്ഷയെക്കുറിച്ചും ഗതാഗത നിയമങ്ങളെക്കുറിച്ചും ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ കാമ്പയിൻ കഴിഞ്ഞ വർഷം ഡിസംബറിലും 15 ദിവസത്തേക്ക് നടപ്പാക്കിയിരുന്നു.
ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ ആരംഭിച്ച് നോയിഡ പൊലീസ്. ഇതിന്‍റെ ഭാഗമായി പ്രത്യേക റോഡ് സുരക്ഷാ കാമ്പെയിൻ നോയിഡ ട്രാഫിക് പോലീസ് പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി 3,400-ലധികം ആളുകൾക്ക് ട്രാഫിക് ചലാൻ നൽകി. റോഡ് സുരക്ഷയെക്കുറിച്ചും ഗതാഗത നിയമങ്ങളെക്കുറിച്ചും ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ കാമ്പയിൻ കഴിഞ്ഞ വർഷം ഡിസംബറിലും 15 ദിവസത്തേക്ക് നടപ്പാക്കിയിരുന്നു.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഇ-ചലാൻ ഉപയോഗിച്ച് 3,453 യാത്രക്കാരിൽ നിന്ന് നോയിഡ പോലീസ് കഴിഞ്ഞ ദിവസം പിഴ ചുമത്തി. ഇതിൽ 540 ട്രാഫിക് ചലാനുകൾ ഹെൽമറ്റ് ഇല്ലാതെ ഓടിച്ചതിന് ഇരുചക്രവാഹന യാത്രക്കാർക്ക് നൽകിയിട്ടുണ്ട്. അനധികൃത പാർക്കിങ്ങിന് 443 പേർക്കും തെറ്റായ സൈഡ് ഡ്രൈവിംഗിന് 266 പേർക്കും അമിതവേഗതയ്ക്ക് 215 പേർക്കും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനങ്ങൾ ഓടിച്ചതിന് 112 പേർക്കും പിഴ ചുമത്തി. രജിസ്‌ട്രേഷൻ പ്ലേറ്റ് തകരാറിലായതിന് 67 വാഹനങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടതിന് 17 വാഹനങ്ങൾക്കും പിഴ ചുമത്തി.
ഗൗതം ബുദ്ധ് നഗറിലെ ഗതാഗത നിയമ ലംഘനങ്ങൾ തടയുമെന്ന് യുപി സംസ്ഥാന സർക്കാർ വ്യക്തമാക്കിയരുന്നു. ഇതിന് പിന്നാലെ, കർശനമായ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കാൻ നോയിഡ പോലീസ് പദ്ധതിയിട്ടിട്ടുണ്ട് . എല്ലാ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും നൽകുന്ന ചലാനുകളിൽ ജാഗ്രത പാലിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മൂന്നിൽ കൂടുതൽ ചലാനുകൾ നൽകിയാൽ നോയിഡ പോലീസ് ട്രാഫിക് നിയമലംഘകർക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ 14 ലക്ഷത്തിലധികം ചലാനുകളാണ് നോയിഡ പോലീസ് ട്രാഫിക് നിയമലംഘകർക്ക് നൽകിയത്. 2022-ൽ പോലീസ് പുറപ്പെടുവിച്ചതിന്റെ ഇരട്ടിയിലേറെയാണ് ഈ കണക്ക്. ഈ ചലാനുകളിൽ ഭൂരിഭാഗവും, അവയിൽ 70,000-ത്തോളം, അമിത വേഗത്തിലുള്ള വാഹനങ്ങൾക്ക് നൽകിയതാണ്. റെഡ് സിഗ്നൽ മറികടക്കുന്നത് ചലാൻ ലഭിക്കുന്നതിലെ രണ്ടാമത്തെ വലിയ കുറ്റമാണ്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതിനും 2023-ൽ 10,000-ലധികം ചലാനുകൾ അയച്ചു.