നടുറോഡിൽ ഫോർച്യൂണറിൽ അഭ്യാസം, കയ്യോടെ പൊക്കി പൊലീസ്, വമ്പൻ പിഴ, സംഭവം നോയിഡയിൽ

ഫോർച്യൂണർ കാറുമായി അപകടകരമായ സ്റ്റണ്ട് നടത്തിയതിന് നോയിഡ ട്രാഫിക് പോലീസാണ് 33,000 രൂപ പിഴ ചുമത്തിയത്. അപകടം വിളിച്ചുവരുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി.

Noida traffic police issued Rs 33000 fine imposed for stunt on Toyota Fortuner on public road

തിരക്കേറിയ റോഡിൽ അപകടകരമായ സ്റ്റണ്ട് അവതരിപ്പിച്ച സംഭവത്തിൽപോലീസ് നടപടി സ്വീകരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 126ലാണ് സംഭവം. ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ ബോണറ്റിൽ ഇരുന്ന് അഭ്യാസം നടത്തിയ സംഭവത്തിലാണ് നടപടി. ഫോർച്യൂണർ കാറുമായി അപകടകരമായ സ്റ്റണ്ട് നടത്തിയതിന് നോയിഡ ട്രാഫിക് പോലീസാണ് 33,000 രൂപ പിഴ ചുമത്തിയത്. അപകടം വിളിച്ചുവരുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി.

നോയിഡയിലെ സെക്ടർ-126-ൽ നിന്നുള്ളതാണ് വീഡിയോ. സ്റ്റണ്ട് ചെയ്ത യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു യുവാവ് കാറിൻ്റെ ബോണറ്റിൽ ഇരിക്കുകയും മറ്റ് രണ്ട് യുവാക്കൾ കാറിൻ്റെ ചില്ലുകളിൽ തൂങ്ങി റീൽ ഉണ്ടാക്കുകയും ചെയ്യുന്നത് കാണാം. കാറിൻ്റെ എല്ലാ ലൈറ്റുകളും ഓണാണ്. കാറിനുള്ളിൽ ഇരിക്കുന്ന ഡ്രൈവർ റോഡിൽ വട്ടമിട്ട് വാഹനം ചലിപ്പിക്കുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ട്രാഫിക് നിയമലംഘനം, അപകടകരമായ ഡ്രൈവിംഗ് റേസിംഗ്, നിയമപരമായ അനുമതിയില്ലാതെ അമിതവേഗത പരീക്ഷിക്കൽ, സുരക്ഷാ ബെൽറ്റ് ഉപയോഗിക്കാത്തതും മറ്റുള്ളവയും കണക്കിലെടുത്താണ് പോലീസ് നടപടി സ്വീകരിച്ചത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് വൈറലായി. ഇതോടെ പൊലീസിനെ ടാഗ് ചെയ്ത് സ്റ്റണ്ട് ചെയ്ത യുവാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് പലരും ആവശ്യപ്പെട്ടു. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. യുവാക്കളുടെ ഈ പ്രവൃത്തി മൂലം, അവർ തങ്ങളുടെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, അവരുടെ അപകടകരമായ പ്രവൃത്തി പൊതുജനങ്ങളെയും അപകടത്തിലാക്കും. സെക്ടർ 126 പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ സർവ്വകലാശാലയ്ക്ക് സമീപം കാറിൽ സ്റ്റണ്ട് ചെയ്യുന്ന യുവാക്കളുടെ വീഡിയോ നേരത്തെയും വൈറലായിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios