മരപ്പലകയും അലുമിനിയം ഷീറ്റും കൊണ്ടിനി ബസ് ഉണ്ടാക്കരുതെന്ന് ഗഡ്‍കരി! രാജ്യത്തെ ബസുകൾ ഇനി വേറെ ലെവൽ!
രാജ്യത്തെ നിരത്തുകളിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകൾ മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കി റോഡ് ഗതഗാതമന്ത്രി നിതിൻ ഗഡ്‍കരി. ബസുകളുടെ നിർമാണത്തിൽ പഴയ രീതി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ മരപ്പലകകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവ ഉപയോഗിക്കാറുണ്ട്. ഈ മാറ്റം പൊതുഗതാഗതത്തിൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുവെന്നും നിതിൻ ഗഡ്‍കരി
2025 മുതൽ രാജ്യത്തെ നിരത്തുകളിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകൾ മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കി റോഡ് ഗതഗാതമന്ത്രി നിതിൻ ഗഡ്‍കരി. ബസുകളുടെ നിർമാണത്തിൽ പഴയ രീതി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ മരപ്പലകകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവ ഉപയോഗിക്കാറുണ്ട്. ഈ മാറ്റം പൊതുഗതാഗതത്തിൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുവെന്നും എഫ്ഐസിസിഐ കോൺക്ലേവ് 2024ൽ സംസാരിക്കുന്നതിനിടെ നിതിൻ ഗഡ്‍കരി വ്യക്തമാക്കി.
ഇന്ത്യയിൽ, തീവ്രവാദം, യുദ്ധം, നക്സലിസം എന്നിവ മൂലമുള്ള മരണങ്ങളേക്കാൾ കൂടുതൽ ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്നുവെന്നും ഗഡ്‍കരി പറഞ്ഞു. റോഡ് പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) മോശമായതിനാൽ അവയിൽ ബ്ലാക്ക്‌സ്‌പോട്ടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഓരോ വർഷവും 5,00,000 റോഡപകടങ്ങൾ ഉണ്ടാകുന്നുവെന്നും 1,50,000 മരണങ്ങളും 3,00,000 പേർക്ക് പരിക്കേൽക്കുന്നതായും ഗഡ്കരി പറഞ്ഞു. ഇത് രാജ്യത്തിൻ്റെ ജിഡിപിക്ക് 3 ശതമാനം നഷ്ടമുണ്ടാക്കുന്നു.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആംബുലൻസുകൾക്കും ഡ്രൈവർമാർക്കും പുതിയ കോഡുകൾ തയ്യാറാക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. അങ്ങനെ റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനാകും. നിലവിൽ, പല ആംബുലൻസുകളിലും ഈ അവശ്യ ഉപകരണങ്ങളുടെ അഭാവം, ഇരകളെ രക്ഷിക്കാൻ മൂന്ന് മണിക്കൂർ വരെ വൈകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്, എല്ലാ ഹൈവേകളുടെയും സുരക്ഷാ ഓഡിറ്റിൻ്റെയും ലെയ്ൻ അച്ചടക്കത്തിൻ്റെയും ആവശ്യകതയും നിതിൻ ഗഡ്‍കരി ഊന്നിപ്പറഞ്ഞു.