ഗഡ്‍കരി പറയുന്നു, രണ്ട് വർഷത്തിനകം ഇവി വില പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും!

ഇവികളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.

Nitin Gadkari says cost of petrol and diesel vehicles to be same as EVs within two years

ണ്ട് വർഷത്തിനകം ഇവികളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. ലിഥിയം-അയൺ ബാറ്ററികളുടെ വിലയിടിവ് കാരണം, സബ്‌സിഡികൾ ഇല്ലാതെ പോലും ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 64-ാമത് എസിഎംഎ വാർഷിക സെഷനിൽ സംസാരിക്കുകയായിരുന്നു ഗഡ്‍കരി. വൈദ്യുത വാഹനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രോത്സാഹനമോ സബ്‌സിഡിയോ നൽകുന്നതിനെ സംബന്ധിച്ചിടത്തോളം, തീരുമാനിക്കേണ്ടത് ധന-ഘനവ്യവസായ മന്ത്രാലയത്തിൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏതെങ്കിലും പ്രത്യേക ഇന്ധന സാങ്കേതികവിദ്യയ്ക്ക് പ്രോത്സാഹനം നൽകുന്നതിന് എതിരല്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തിങ്കളാഴ്ച വ്യക്തമാക്കി. ഇവികൾക്ക് സബ്‌സിഡി നൽകുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉൽപ്പാദനച്ചെലവും ഉപഭോക്താക്കൾക്കും കുറഞ്ഞതിനാൽ ഇവി നിർമ്മാതാക്കൾക്ക് സബ്‌സിഡി ആവശ്യമില്ലെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. 

ലോകത്തെ ഒന്നാം നമ്പർ വാഹന നിർമാണ ഹബ്ബായി ഇന്ത്യക്ക് മാറാനാകുമെന്നും നൂതന സാങ്കേതികവിദ്യ, കഴിവുള്ള തൊഴിലാളികളുടെ താങ്ങാനാവുന്ന ലഭ്യത, ആഗോളതലത്തിൽ ഇന്ത്യൻ വാഹന വ്യവസായത്തിൻ്റെ നല്ല പ്രശസ്തി തുടങ്ങിയ ഘടകങ്ങൾ ഇതിന് അനുകൂലമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പഴയ വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നത് വേഗത്തിലാക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, ഉപഭോക്താക്കളെ ആകർഷിക്കാൻ വാഹന കമ്പനികൾ സ്വയം നടപടിയെടുക്കാൻ നിർബന്ധിതരാകുമെന്ന് ഗഡ്‍കരി പറഞ്ഞു.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ത്രീ വീലറുകളും പ്രോത്സാഹിപ്പിക്കുന്ന 'ഇലക്‌ട്രിക് മൊബിലിറ്റി പ്രമോഷൻ' സ്കീം 2024, FAME-3 അന്തിമമാക്കുന്നത് വരെ നീട്ടുമെന്ന് വ്യവസായ മന്ത്രി എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു. അതേസമയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികൾ കണ്ടെത്താനും വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം ഇന്ത്യൻ വാഹന ഘടക കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios