നിഞ്ച 1000SX അവതരിപ്പിച്ച് കാവസാക്കി

പുത്തൻ നിഞ്ച 1000 SXനെ വിപണിയില്‍ എത്തിച്ച് ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ കാവസാക്കി ഇന്ത്യ

Ninja 1000 SX Launch

പുത്തൻ നിഞ്ച 1000 SXനെ വിപണിയില്‍ എത്തിച്ച് ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ കാവസാക്കി ഇന്ത്യ. പുത്തന്‍ നിഞ്ച 1000SX ന് Rs 10.79 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. ഇതുവരെ വിപണിയില്‍ ഉണ്ടായിരുന്ന മോഡലിനേക്കാൾ 50,000 രൂപ കൂടുതലാണ് നിൻജ 1000SX-ന്.

നിലവിലെ 1,043 സിസി, ലിക്വിഡ്-കൂൾഡ്, ഇൻ-ലൈൻ 4 സിലിണ്ടർ എൻജിൻ തന്നെയാണ് നിഞ്ച 1000SX-ലും. അതെ സമയം ഈ എൻജിൻ ഭാരത് സ്റ്റേജ് 6 മലിനീകരണ നീയന്ത്രണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്കരിച്ചു. 10,000 ആർ‌പി‌എമ്മിൽ 140 ബിഎച്ച്പി പവറും 7,300 ആർ‌പി‌എമ്മിൽ 111 എൻ‌എം ടോർക്കുമാണ് ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സ് തന്നെയാണ് ട്രാന്‍സ്‍മിഷന്‍. 

ഇരു വശങ്ങളിലുമായി സജ്ജീകരിച്ചിരുന്ന ക്വാഡ് എക്‌സ്ഹോസ്റ്റുകൾക്ക് പകരം വലത്ത് മാത്രമുള്ള ട്വിൻ എക്സ്ഹോസ്റ്റ് ആണ് പുത്തൻ മോഡലിൽ. ഇത് ഭാരം ഗണ്യമായി കുറക്കുന്നു. കൂടുതൽ കുത്തനെയുള്ള വിൻഡ്സ്ക്രീൻ, പരിഷ്കരിച്ച സീറ്റ് എന്നിവ നിൻജ 1000SX-ൽ ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ ഷാർപ് ഡിസൈനിലുള്ള എൽഇഡി ഹെഡ്ലാമ്പുകളും ടെയിൽ ലാമ്പുകളുമാണ് നിൻജ 1000SX-യിലെ മറ്റൊരാകർഷണം. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഡിസ്‌പ്ലേ 1000SX-ൽ ഇടം പിടിച്ചിട്ടുണ്ട്. മികച്ച റോഡ് ഗ്രിപ്പ് ലഭിക്കാൻ ബ്രിഡ്ജ്സ്റ്റോണിന്റെ ബാറ്റ്‌ലക്‌സ് ഹൈപ്പർസ്‌പോർട്ട് എസ് 22 ടയറുകളാണ് കാവസാക്കി നിൻജ 1000SX-യിൽ. 

കവാസാക്കിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി ഈ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാം. ബൈക്കിനെപ്പറ്റിയുള്ള സകല വിവരങ്ങളും റൈഡിങ് ഡാറ്റയും ഈ ആപ്പ് നൽകും. ഇലക്ട്രോണിക് ക്രൂയിസ് കൺട്രോൾ, മൂന്ന്-ലെവൽ ട്രാക്ഷൻ കൺട്രോൾ, രണ്ട് പവർ മോഡുകൾ, ക്വിക്ക് ഷിഫ്റ്റർ, ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, കോർണറിംഗ് മാനേജ്‌മെന്റ് ഫംഗ്ഷൻ എന്നിവയാണ് 1000SX-ലെ മറ്റുള്ള റൈഡർ എയ്ഡുകൾ.

Latest Videos
Follow Us:
Download App:
  • android
  • ios