പേടിയോടെ പേടിഎം ഫാസ്‍ടാഗുള്ള കാറുടമകൾ, കനത്ത നടപടിയുമായി ദേശീയപാതാ അതോറിറ്റി

ആർബിഐ പിപിബിഎല്ലിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പിപിബിഎല്ലിനെ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതായി എൻഎച്ച്എഐ 

NHAI removes PayTm from list of banks authorised to issue FASTags

ഫാസ്‌ടാഗുകൾ നൽകുന്നതിനുള്ള അംഗീകൃത ബാങ്കുകളിൽ ഒന്നായി പേടിഎമ്മനെ ഡീലിസ്റ്റ് ചെയ്യാൻ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തീരുമാനിച്ചു. എൻഎച്ച്എഐയുടെ ടോൾ പിരിവ് നിയന്ത്രിക്കുന്ന ഇന്ത്യൻ ഹൈവേസ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎൽ)ന്‍റേതാണ് തീരുമാനം. ആർബിഐ പിപിബിഎല്ലിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പിപിബിഎല്ലിനെ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതായി എൻഎച്ച്എഐ പ്രസ്താവനയിൽ ഇറക്കുകയായിരുന്നു. ആർബിഐ 2024 ജനുവരിയിൽ പിപിബിഎല്ലിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, ആറ് മാസത്തേക്ക് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതും തടഞ്ഞിരുന്നു.വ  ടോൾ ഗേറ്റുകളിലൂടെ ബുദ്ധിമുട്ടില്ലാതെ ഡ്രൈവ് ചെയ്യുന്നതിനായി മറ്റ് 32 അംഗീകൃത ബാങ്കുകളിൽ നിന്ന് പുതിയവ വാങ്ങാൻ പേടിഎം ഫാസ്‌റ്റാഗ് ഉപയോക്താക്കളോട് ഐഎച്ച്എംസിഎൽ നിർദ്ദേശിച്ചു. 

പേടിഎം പേയ്‌മെൻ്റ് ബാങ്ക് നിയന്ത്രിക്കുന്ന ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ എന്നിവയിലെ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ ആർബിഐ നിർത്തി ദിവസങ്ങൾക്ക് അകമാണ് തീരുമാനം.  ഈ വർഷം ജനുവരി 19 ന്, ഉപയോക്താക്കൾക്ക് പുതിയ ഫാസ്‌ടാഗുകൾ നൽകുന്നതിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്കിനെ ഏജൻസി വിലക്കിയിരുന്നു. നേരത്തെ. ഫെബ്രുവരി 29 മുതൽ പേടിഎം വാലറ്റിലേക്കും ഫാസ്‌ടാഗുകളിലേക്കും പണം ചേർക്കുന്നത് ആർബിഐ വിലക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ ബാലൻസ് നിലനിൽക്കുന്നതുവരെ പേടിഎം ഫാസ്‌ടാഗുകൾ പ്രവർത്തിക്കുന്നത് തുടരുമെന്ന് അറിയിച്ചിരുന്നു. നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ അനുസരിച്ച്, PayTm ഫാസ്‍ടാന് ഇന്ത്യയിലുടനീളം എട്ട് കോടിയിലധികം ഉപയോക്താക്കളുമായി ഏകദേശം 30 ശതമാനം വിപണി വിഹിതമുണ്ട്.

ഫാസ്ടാഗുകൾ നൽകാൻ അധികാരമുള്ള മറ്റ് 30 ബാങ്കുകളെ എൻഎച്ച്എഐ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നവയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios