Yamaha Aerox 155 : പുതിയ യമഹ എയ്‌റോക്‌സ് 155 മെറ്റാലിക് ബ്ലാക്ക് കളർ മോഡൽ അവതരിപ്പിച്ചു

പരന്ന ഫ്ലോർബോർഡുള്ള പരമ്പരാഗത സ്റ്റെപ്പ്-ത്രൂ നിർമ്മാണത്തിന് പകരം അണ്ടർബോൺ ഡിസൈനാണ് യമഹ എയ്‌റോക്‌സ് 155-ന് ഉള്ളത്. 

New Yamaha Aerox 155 Metallic Black Colour Model Launched

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ (Yamaha Moor India) പുതിയ മെറ്റാലിക് ബ്ലാക്ക് കളർ സ്‍കീമിൽ എയ്‌റോക്‌സ് 155 (Yamaha Aerox 155 ) സ്‌കൂട്ടർ അവതരിപ്പിച്ചു. ഗ്രേ വെർമില്യൺ, റേസിംഗ് ബ്ലൂ ഷേഡ് മോഡലുകൾക്ക് സമാനമായി, പുതിയ യമഹ എയ്‌റോക്‌സ് മെറ്റാലിക് ബ്ലാക്ക് വേരിയന്റിന് 1,29,000 രൂപയാണ് ദില്ലി എക്സ്-ഷോറൂം വില എന്നും മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷന്റെ എക്സ്-ഷോറൂം വില 1,30,500 രൂപയാണെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ ഏറ്റവും ശക്തമായ സ്‌കൂട്ടറാണ് എയ്‌റോക്‌സ് 155. VVA (വേരിയബിൾ വാൽവ് ആക്ച്വേഷൻ) സാങ്കേതികവിദ്യയും SMG (സ്മാർട്ട് മോട്ടോർ ജനറേറ്റർ) സിസ്റ്റവും ഉപയോഗിച്ച് ബൂസ്റ്റ് ചെയ്‍ത 155cc, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ സ്‍കൂട്ടറിന്‍റെ ഹൃദയം. CVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 18.4bhp കരുത്തും 14.2Nm ടോർക്കും നൽകുന്നു.

പരന്ന ഫ്ലോർബോർഡുള്ള പരമ്പരാഗത സ്റ്റെപ്പ്-ത്രൂ നിർമ്മാണത്തിന് പകരം അണ്ടർബോൺ ഡിസൈനാണ് യമഹ എയ്‌റോക്‌സ് 155-ന് ഉള്ളത്. സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിന്, ടെലിസ്കോപ്പിക് ഫോർക്കും ഇരട്ട ഷോക്ക് അബ്സോർബറുകളുമുണ്ട്. ഇതിന്റെ ബ്രേക്കിംഗ് സിസ്റ്റത്തിൽ 230 എംഎം ഫ്രണ്ട് ഡിസ്‌ക്കും 130 എംഎം റിയർ ഡ്രം ബ്രേക്കും സിംഗിൾ-ചാനൽ എബിഎസും (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉൾപ്പെടുന്നു. 14 ഇഞ്ച് ഫ്രണ്ട്, റിയർ വീലുകളിലായാണ് മാക്സി സ്കൂട്ടർ പ്രവർത്തിക്കുന്നത്.

എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും, സ്റ്റോപ്പ്/സ്റ്റാർട്ട് ഫീച്ചർ, 5.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് സോക്കറ്റുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഇതിന്റെ ചില പ്രധാന സവിശേഷതകളാണ്. ഇതിന് 126 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ 24.5 ലിറ്റർ സീറ്റിനടിയിൽ സ്റ്റോറേജ് സ്പേസും വാഗ്ദാനം ചെയ്യുന്നു.

അടുത്തിടെ, യമഹ പുതിയ R15S V3 1,57,600 രൂപയ്ക്ക് (എക്സ്-ഷോറൂം) പുറത്തിറക്കിയിരുന്നു. മോഡലിന് ഒരു യൂണിബോഡി സീറ്റ് ഉണ്ട്, ബാക്കിയുള്ള ഡിസൈനും സവിശേഷതകളും സാധാരണ മോഡലിന് സമാനമാണ്. ഒറ്റ റേസിംഗ് ബ്ലൂ കളർ സ്കീമിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. 18.34 ബിഎച്ച്‌പിയും 14.1 എൻഎം ടോർക്കും നൽകുന്ന അതേ 155 സിസി, ലിക്വിഡ് കൂൾഡ് 4 വി എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നതിന് 6-സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്. സൂപ്പർ വൈഡ് 140/70-R17 റേഡിയൽ പിൻ ടയർ ഉപയോഗിച്ചാണ് ബൈക്ക് അസംബിൾ ചെയ്തിരിക്കുന്നത്. പുതിയ R15S V3 1990mm നീളവും 725mm വീതിയും 1135mm ഉയരവും ഉണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios