എത്തീ, എതിരാളികളെക്കാള്‍ പതിന്മമടങ്ങിരട്ടി കഠിന ഫ്രെയിമില്‍ ടിവിഎസ് എക്‌സ് ഇലക്ട്രിക് സ്‌കൂട്ടർ
ബ്രാൻഡിന്റെ പുതിയ XLETON പ്ലാറ്റ്‌ഫോമിലാണ് പുതിയ ടിവിഎസ് X ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിച്ചിരിക്കുന്നത്. മറ്റ് സ്‌കൂട്ടർ ഫ്രെയിമുകളേക്കാൾ 2.5 മടങ്ങ് കാഠിന്യമുള്ളതാണ് ഈ സ്‍കൂട്ടറിന്റെ ഫ്രെയിം എന്ന് കമ്പനി പറയുന്നു. ഇതിന് ഒരു മാക്സി-സ്‍കൂട്ടർ സ്റ്റൈലിംഗ് ലഭിക്കുന്നു. ക്രിയോണ്‍ കണ്‍സെപ്റ്റിന്‍റെ ചില സ്റ്റൈലിംഗ് സൂചനകളും ഇതിനുണ്ട്. ടിവിഎസ് എക്‌സിൽ റാഡിക്കൽ ട്വിൻ സ്പാർ-സ്റ്റൈൽ അലുമിനിയം ഫ്രെയിമാണുള്ളത്. ഒരു ഓഫ്‌സെറ്റ് മോണോഷോക്കിന്റെ രൂപത്തിലാണ് പിൻ സസ്‌പെൻഷൻ സജ്ജീകരണം.
ബൈക്ക് ഫാൻസ് ഏറെ കാത്തിരുന്ന പുതിയ പെർഫോമൻസ് ഇലക്ട്രിക് സ്‍കൂട്ടറിനെ ടിവിഎസ് മോട്ടോർ കമ്പനി അവതരിപ്പിച്ചു. ദുബായിൽ നടന്ന ഒരു പരിപാടിയിലാണ് ഈ സ്‍കൂട്ടറിന്‍റെ അവതരണം. ടിവിഎസ് എക്‌സ് എന്ന് വിളിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടർ 2018 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറിയ ക്രിയോൺ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 2.50 ലക്ഷം രൂപയാണ് പുതിയ ഇലക്ട്രിക് സ്‍കൂട്ടറിന്റെ വില. പുതിയ ടിവിഎസ് X-ന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. ഡെലിവറി ഈ വർഷം ഡിസംബർ മുതൽ ഘട്ടം ഘട്ടമായി ആരംഭിക്കും
ബ്രാൻഡിന്റെ പുതിയ XLETON പ്ലാറ്റ്‌ഫോമിലാണ് പുതിയ ടിവിഎസ് X ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിച്ചിരിക്കുന്നത്. മറ്റ് സ്‌കൂട്ടർ ഫ്രെയിമുകളേക്കാൾ 2.5 മടങ്ങ് കാഠിന്യമുള്ളതാണ് ഈ സ്‍കൂട്ടറിന്റെ ഫ്രെയിം എന്ന് കമ്പനി പറയുന്നു. ഇതിന് ഒരു മാക്സി-സ്‍കൂട്ടർ സ്റ്റൈലിംഗ് ലഭിക്കുന്നു. ക്രിയോണ്‍ കണ്‍സെപ്റ്റിന്‍റെ ചില സ്റ്റൈലിംഗ് സൂചനകളും ഇതിനുണ്ട്. ടിവിഎസ് എക്‌സിൽ റാഡിക്കൽ ട്വിൻ സ്പാർ-സ്റ്റൈൽ അലുമിനിയം ഫ്രെയിമാണുള്ളത്. ഒരു ഓഫ്‌സെറ്റ് മോണോഷോക്കിന്റെ രൂപത്തിലാണ് പിൻ സസ്‌പെൻഷൻ സജ്ജീകരണം.
4.44 കിലോവാട്ട് ബാറ്ററി പാക്കിൽ നിന്ന് പവർ എടുക്കുന്ന ഒരു പുതിയ സ്ഥിരമായ മാഗ്നറ്റ് മോട്ടോറുമായാണ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. 105 കിലോമീറ്റർ വേഗതയാണ് സ്‍കൂട്ടർ വാഗ്‍ദാനം ചെയ്യുന്നത്. വെറും 2.6 സെക്കൻഡിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. മൂന്ന് കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി പൂജ്യം മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാം. 950-വാട്ട് സാധാരണ ചാർജർ ഉപയോഗിച്ച് മൂന്ന് മണിക്കൂർ 40 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. സ്‍കൂട്ടറിന് ഒന്നിലധികം റൈഡിംഗ് മോഡുകൾ ഉണ്ട്. എക്സോണിക്ക് ആണ് ഏറ്റവും ശക്തമായ റൈഡ് മോഡ്. ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ക്രൂയിസ് കൺട്രോളും ഇതിലുണ്ട്.
സ്‌റ്റൈലിഷ് ലുക്ക്, കൊതിപ്പിക്കും വില; പുത്തൻ ലിവോയുമായി ഹോണ്ട
സ്‌കൂട്ടറിൽ 10.2 ഇഞ്ച് പനോരമിക് ടിഎഫ്‌ടി സ്‌ക്രീൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് റൈഡറുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി ക്രമീകരിക്കാൻ കഴിയും. നാവ് പ്രോ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ഓൺ-ബോർഡ് നാവിഗേഷൻ സിസ്റ്റം സ്‍കൂട്ടറിൽ ഉപയോഗിക്കുന്നു. ഡിസ്‌പ്ലേയിൽ പ്ലേടെക് എന്നൊരു വിനോദ സംവിധാനവും ഉണ്ട്. അത് നിർത്തിയിരിക്കുമ്പോൾ റീലുകൾ കാണാനും ഗെയിമുകൾ കളിക്കാനും മറ്റും ഉപയോക്താവിനെ അനുവദിക്കും. പുതിയ ടിവിഎസ് എക്‌സ് സ്‌കൂട്ടർ ഇൻഡസ്‌ട്രിയിലെ ആദ്യത്തെ ലൈവ് വെഹിക്കിൾ ലൊക്കേഷൻ ഷെയറിങ് ഫീച്ചർ വാഗ്ദാനം ചെയ്യുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇതില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മ്യൂസിക് പ്ലേബാക്ക് നിയന്ത്രണങ്ങളും ലഭിക്കുന്നു. കുറച്ച് നിയന്ത്രണങ്ങൾ നൽകുന്ന സ്‍മാർട്ട് വാച്ച് കണക്റ്റിവിറ്റിയെയും സ്‍കൂട്ടർ പിന്തുണയ്ക്കുന്നു. ഉപഭോക്താക്കൾക്ക് അണ്ടർസീറ്റ് ബൂട്ട് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ഹാൻഡിൽബാർ ലോക്ക് ചെയ്യാനും/അൺലോക്ക് ചെയ്യാനും ഒന്നിലധികം സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കാനും കഴിയും.
സ്പെസിഫിക്കേഷനുകൾ
- ടോപ്പ് സ്പീഡ് 105 കി.മീ
- റേഞ്ച് (IDC) 140 കി.മീ
- വേഗത 0 മുതൽ 40kph വരെ 2.6 സെക്കൻഡ്
- വേഗത 0 മുതൽ 60kph വരെ 4.5 സെക്കൻഡ്
- മോട്ടോർ പവർ 7kW
- ബാറ്ററി ശേഷി 4.44kWh
- 80% വരെ ചാർജിംഗ് സമയം 4 മണിക്കൂർ 30 മിനിറ്റ് (950W)
- ബ്രേക്കുകൾ 200mm ഫ്രണ്ട് ഡിസ്ക് / 195mm റിയർ ഡിസ്ക്
- സസ്പെൻഷൻ ടെലിസ്കോപ്പിക്/മോണോഷോക്ക്
- ടയർ വലിപ്പം 100/80-12 ഫ്രണ്ട് & 110/80-12 പിൻ
- ഗ്രൗണ്ട് ക്ലിയറൻസ് 175 മി.മീ