വരുന്നൂ പുത്തൻ ടാറ്റ അൾട്രോസ്
പുതിയ 2024 ടാറ്റ ആൾട്രോസ് മോഡൽ ലൈനപ്പ് മൂന്ന് പുതിയ വേരിയൻ്റുകളോടെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. XZ ലക്സ്, XZ+ S ലക്സ്, XZ+ S ലക്സ് ഡാർക്ക് എന്നിവയാണ് പുതിയ വേരിയന്‍റുകൾ.
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിൻ്റെ പെർഫോമൻസ് ഓറിയൻ്റഡ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ആൾട്രോസ് റേസർ എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ ഈ മാസം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ 2024 ടാറ്റ ആൾട്രോസ് മോഡൽ ലൈനപ്പ് മൂന്ന് പുതിയ വേരിയൻ്റുകളോടെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. XZ ലക്സ്, XZ+ S ലക്സ്, XZ+ S ലക്സ് ഡാർക്ക് എന്നിവയാണ് പുതിയ വേരിയന്‍റുകൾ. ഈ പുതിയ വേരിയൻ്റുകളുടെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതുക്കിയ അൾട്രോസിൽ 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉണ്ട്. ഇത് ഹാരിയർ, സഫാരി മോഡലുകളിലും കാണാം. ഈ വലിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം XZ ലക്‌സ് വേരിയൻ്റിൽ നിന്ന് മാത്രമായി ലഭ്യമാകും. അതേസമയം XZ ലക്‌സിന് താഴെയുള്ള വേരിയൻ്റുകൾ 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ് വാഗ്ദാനം ചെയ്യുന്നത് തുടരും.
കൂടാതെ, XZ ലക്‌സിന് മുകളിലുള്ള വേരിയൻ്റുകളിൽ ഇപ്പോൾ ബ്ലൈൻഡ് വ്യൂ മോണിറ്ററോടുകൂടിയ 360-ഡിഗ്രി ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. ടോപ്പ് എൻഡ് XZ+ S Lux വേരിയൻ്റിൽ പുതിയ ഏഴ് ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ആറ് എയർബാഗുകളും ഉൾപ്പെടുന്നു. അതേസമയം, പുതിയ 2024 ടാറ്റ ആൾട്രോസ് മോഡൽ ലൈനപ്പിൽ നിന്ന് ലെതറെറ്റ് സീറ്റുകൾ നീക്കം ചെയ്‌തു. ഇത് 2024 ജൂൺ 7-ന് ലോഞ്ച് ചെയ്യാൻ പോകുന്ന ആൾട്രോസ് റേസറിന് നൽകും.
പുതുക്കിയ അൾട്രോസ് നിലവിലെ അതേ എഞ്ചിനുകൾ അവതരിപ്പിക്കുന്നത് തുടരും. 88bhp, 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 90bhp, 1.5L ഡീസൽ എഞ്ചിൻ, 74bhp, 1.2L പെട്രോൾ CNG ഇന്ധന ഓപ്ഷൻ. 120 ബിഎച്ച്‌പിയും 170 എൻഎം ടോർക്കും സൃഷ്ടിക്കാൻ ട്യൂൺ ചെയ്‌ത 1.2 എൽ ടർബോ പെട്രോൾ എഞ്ചിൻ വരാനിരിക്കുന്ന ടാറ്റ ആൾട്രോസ് റേസറിനൊപ്പം മാത്രമായിരിക്കും വാഗ്ദാനം ചെയ്യുന്നത്.
വരും വർഷങ്ങളിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഇവി ഉൽപ്പന്ന പോർട്ട്‌ഫോളിയോ പുതിയ മോഡലുകളുടെ ഒരു ശ്രേണി വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു . കർവ്വ് ഇവി , ഹാരിയർ ഇവി, സഫാരി ഇവി, അൾട്രോസ് ഇവി, ടാറ്റ സിയറ ഇവി തുടങ്ങിയവ കമ്പനിയുടെ ബാവി പദ്ധതിയിൽ ഉൾപ്പെടുന്നു. ടാറ്റ കർവ്വ് ഇവി 2024 ഉത്സവ സീസണിൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ ജെൻ 2 ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് നൽകാൻ സാധ്യതയുണ്ട്. കൂടാതെ, ടാറ്റ മോട്ടോഴ്‌സ് 2025-ൻ്റെ തുടക്കത്തിൽ കർവ്വിൻ്റെ ഐസിഇ പവർ പതിപ്പ് അവതരിപ്പിക്കും.