ഇതുവരെ കണ്ടതൊന്നുമല്ല മോനേ! ഒരൊന്നൊന്നര ഗിയർ മാറ്റം, വമ്പൻ പ്ലാനുകളുമായി ഹോണ്ട കാർസ് ഇന്ത്യ
എസ്‌യുവി വിപണിയുടെ വമ്പിച്ച വളർച്ച കണക്കിലെടുത്ത്, 2030 ഓടെ നാല് പുതിയ മോഡലുകളുമായി തങ്ങളുടെ എസ്‌യുവി ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.
രാജ്യത്തെ എസ്‌യുവി വിപണിയുടെ വമ്പിച്ച വളർച്ച കണക്കിലെടുത്ത്, 2030 ഓടെ നാല് പുതിയ മോഡലുകളുമായി തങ്ങളുടെ എസ്‌യുവി ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പ്ലാനിൽ ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി, എലിവേറ്റ് ഇവി, മൂന്ന് നിര എസ്‌യുവി, കൂടാതെ പേര് ഇതുവരെ വെളിപ്പെടുത്താത്ത ഒരു മോഡൽ എന്നിവ ഉൾപ്പെടുന്നു. ഇലക്ട്രിക്, ഐസിഇ പവർട്രെയിനുകളെ പിന്തുണയ്ക്കുന്ന, വരാനിരിക്കുന്ന മോഡൽ ലൈനപ്പിനായി കമ്പനി ഒരു പുതിയ മോഡുലാർ പ്ലാറ്റ്‌ഫോം (പിഎഫ് 2 എന്ന കോഡ് നാമം) വികസിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. 2025-ലും 2028-ലും യഥാക്രമം അമേസ് സബ് കോംപാക്റ്റ് സെഡാനും സിറ്റി സെഡാനും ഹോണ്ട ഒരു തലമുറ അപ്‌ഡേറ്റ് നൽകും.
ഹോണ്ടയിൽ നിന്നുള്ള അടുത്ത പ്രധാന ഉൽപ്പന്ന ലോഞ്ചാണ് പുതിയ ഹോണ്ട അമേസ്. കോംപാക്റ്റ് സെഡാൻ്റെ മൂന്നാം തലമുറ മോഡൽ 2024 ഡിസംബറിൽ അവതരിപ്പിക്കും. അതിൻ്റെ വിപണി 2025 ൻ്റെ തുടക്കത്തിൽ അവതരിപ്പിക്കും. അടുത്തിടെ, അതിൻ്റെ ആദ്യ സ്പൈ ചിത്രങ്ങൾ പുറത്തുവന്നു, കുറച്ച് ഡിസൈൻ വിശദാംശങ്ങളും വെളിപ്പെടുത്തി. ഒറിജിനൽ സിലൗറ്റും നിലപാടും ഏറെക്കുറെ നിലവിലേതുതന്നെ തുടരും. മുൻവശത്ത് ഡിസൈൻ മാറ്റങ്ങളും പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ ചാര ചിത്രങ്ങൾ സൂചിപ്പിക്കുന്നത് കോംപാക്റ്റ് സെഡാനിൽ റിവേഴ്‌സ് പാർക്കിംഗ് ക്യാമറ ഘടിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ്. ഹോണ്ട സിറ്റി പോലെ, പിന്നിലെ യാത്രക്കാർക്കായി മൂന്ന് ഫിക്സഡ് ഹെഡ്‌റെസ്റ്റുകൾ ഫീച്ചർ ചെയ്തേക്കാം. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ് നിലവിലുള്ളതിനേക്കാൾ വലുതായിരിക്കും കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യും.
പുതിയ ഹോണ്ട അമേസ് നിലവിലുള്ള 1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനിൽ തുടരും. അഞ്ച് സ്‍പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ പരമാവധി 90bhp കരുത്തും 110Nm ടോർക്കും നൽകുന്നു. ഒരു സിഎൻജി ഇന്ധന ഓപ്ഷൻ പിന്നീടുള്ള ഘട്ടത്തിൽ അവതരിപ്പിച്ചേക്കാനും സാധ്യതയുണ്ട്.
വരും മാസങ്ങളിൽ അവതരിപ്പിക്കാൻ പോകുന്ന അടുത്ത തലമുറ മാരുതി സുസുക്കി ഡിസയറിൽ നിന്ന് പുതിയ തലമുറ അമേസിന് മത്സരം നേരിടേണ്ടിവരും. അമേസിൻ്റെ നിലവിലെ തലമുറയുടെ എക്സ്-ഷോറൂം വില 7.20 ലക്ഷം മുതൽ 9.96 ലക്ഷം രൂപ വരെയാണ്. വരാനിരിക്കുന്ന അപ്‌ഡേറ്റിനൊപ്പം വിലയിൽ നേരിയ വർദ്ധനവും പ്രതീക്ഷിക്കുന്നു.