10 ദിവസത്തിനുള്ളിൽ 10,000 ബുക്കിംഗുകളുമായി പുതിയ മാരുതി സ്വിഫ്റ്റ്

പുതിയ 2024 മാരുതി സ്വിഫ്റ്റിൻ്റെ ബുക്കിംഗ് മെയ് ഒന്നുമുതൽ 11,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചു . ബുക്കിംഗ് വിൻഡോ തുറന്ന് 10 ദിവസത്തിനുള്ളിൽ 10,000 ബുക്കിംഗ് ഓർഡറുകൾ ഹാച്ച്ബാക്കിന് ലഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. 
 

New Maruti Suzuki Swift clocks 10000 units booking milestone within 10 days

2024 മെയ് ഒമ്പതിനാണ് ഇന്ത്യൻ വിപണിയിൽ നാലാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൻ്റെ വില മാരുതി സുസുക്കി പ്രഖ്യാപിച്ചത്. 6.49 ലക്ഷം മുതൽ 9.65 ലക്ഷം രൂപ വരെ വിലയുള്ള ഈ മോഡൽ സമഗ്രമായ സൗന്ദര്യവർദ്ധക മാറ്റങ്ങൾ, ഫീച്ചർ അപ്‌ഗ്രേഡുകൾ, ഒരു പുതിയ Z-സീരീസ് എഞ്ചിൻ എന്നിവയുമായാണ് വരുന്നത്. പുതിയ 2024 മാരുതി സ്വിഫ്റ്റിൻ്റെ ബുക്കിംഗ് മെയ് ഒന്നുമുതൽ 11,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചു . ബുക്കിംഗ് വിൻഡോ തുറന്ന് 10 ദിവസത്തിനുള്ളിൽ 10,000 ബുക്കിംഗ് ഓർഡറുകൾ ഹാച്ച്ബാക്കിന് ലഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. 

LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വകഭേദങ്ങളിലാണ് പുതിയ സ്വിഫ്റ്റ് മോഡൽ ലൈനപ്പ് വരുന്നത്.  പുതിയ 1.2L, 3-സിലിണ്ടർ പെട്രോൾ മോട്ടോർ ആണ് വാഹനത്തിന്‍റെ ഹൃദയം.  പുതിയ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനിൽ 24.8 കിലോമീറ്ററും എഎംടി ഗിയർബോക്‌സിൽ 25.72 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. പഴയ K12 പെട്രോൾ യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ Z-സീരീസ് എഞ്ചിൻ ഏകദേശം മൂന്ന് കിമി ഇന്ധനക്ഷമത കൂടുതലാണ്. അത് സ്വിഫ്റ്റ് ഇന്ത്യയെ ഏറ്റവും ചെലവുകുറഞ്ഞ ഹാച്ച്ബാക്കുകളിലൊന്നാക്കി മാറ്റുന്നു. ഇത് 82bhp കരുത്തും 112Nm ടോർക്കും നൽകുന്നു, അതുവഴി പഴയ എഞ്ചിനേക്കാൾ 8bhp കരുത്തും 1Nm ടോർക്യുവും ഇത് നൽകുന്നു. പുതിയ സ്വിഫ്റ്റിന് 12 ശതമാനം വരെ കാർബൺ പുറന്തള്ളൽ കുറവാണെന്നും കമ്പനി പറയന്നു.

പുതിയ 2024 മാരുതി സ്വിഫ്റ്റിൻ്റെ ഇൻ്റീരിയർ ഫ്രോങ്‌ക്‌സുമായി സാമ്യം പങ്കിടുന്നു, വലിയ, ഫ്ലോട്ടിംഗ് ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 4.2 ഇഞ്ച് ഡിജിറ്റൽ എംഐഡിയുള്ള അപ്‌ഡേറ്റ് ചെയ്ത അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പുതുക്കിയ സെൻട്രൽ എയർ കോൺ വെൻ്റുകൾ, പുതിയ എച്ച്വിഎസി സ്വിച്ചുകൾ, ഫാബ്രിക് അപ്‌ഹോൾസ്റ്ററുകൾ എന്നിവ ഉൾപ്പെടുന്നു. ഒപ്പം പവർ അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ ക്യാമറ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ടോപ്-എൻഡ് ട്രിമ്മിന് ലഭിക്കുന്നു.

ഹാച്ച്ബാക്കിൻ്റെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ആങ്കറുകൾ എന്നിവ ഉൾപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios