ജസ്റ്റ് വെയിറ്റ്, പുത്തൻ ഡിസയർ ഉടനെത്തും

കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കായ മാരുതി സ്വിഫ്റ്റിന് പിന്നാലെയാണ് പുതുക്കിയ ഡിസയർ വിപണിയിലെത്തുന്നത്. 

New Maruti Suzuki Dzire launch follow up

മീപഭാവിയിൽ നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണോ? എങ്കിൽ ഒരു സന്തോഷ വാർത്ത. ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ ഡിസയറിൻ്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാൻ പോകുന്നു. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കായ മാരുതി സ്വിഫ്റ്റിന് പിന്നാലെയാണ് പുതുക്കിയ ഡിസയർ വിപണിയിലെത്തുന്നത്. നവീകരിച്ച മാരുതി സ്വിഫ്റ്റ് മെയ് മാസത്തിൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന 2024 ഡിസയർ മികച്ച ഇൻ്റീരിയർ, പുതുക്കിയ ഡിസൈൻ, പുതിയ Z-സീരീസ് പെട്രോൾ എഞ്ചിൻ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നു. വരാനിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത 2024 മാരുതി സുസുക്കി ഡിസയറിൻ്റെ സാധ്യമായ സവിശേഷതകളെ കുറിച്ച് വിശദമായി അറിയാം. 

വരാനിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത ഡിസയറിൻ്റെ ക്യാബിനിൽ ഉപഭോക്താക്കൾക്ക് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ലഭിക്കും. ഇതിനുപുറമെ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, സിംഗിൾ-പേൻ സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ കാറിൽ നൽകാം. ഇതുകൂടാതെ, സുരക്ഷയ്ക്കായി 6-എയർബാഗുകളും കാറിൽ നൽകാം.

പുതിയ ഡിസയറിന്‍റെ പവർട്രെയിനിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, വരാനിരിക്കുന്ന മാരുതി ഡിസയറിന് 1.2-ലിറ്റർ 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിൻ ഘടിപ്പിക്കാൻ സാധ്യതയുണ്ട്. അത് പരമാവധി 83bhp കരുത്തും 108Nm പീക്ക് ടോർക്കും സൃഷ്‍ടിക്കും. ഇതേ എഞ്ചിന് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നൽകിയേക്കാം. അത് പരമാവധി 85.1 ബിഎച്ച്പി കരുത്തും 168 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios