New Baleno 2022 : പുതിയ മാരുതി സുസുക്കി ബലേനോ ബുക്കിംഗ് തുടങ്ങി, ടീസര്‍ എത്തി

മാരുതി സുസുക്കി ഫെബ്രുവരി 23 ന് പുതിയ ബലേനോയുടെ വില പ്രഖ്യാപിക്കുകയും ചെയ്യും.
 

New Maruti Suzuki Baleno teased

മാരുതി സുസുക്കി (Maruti Suzuki) പുതിയ ബലേനോയുടെ (Maruti Baleno) ബുക്കിംഗ് ഓൺലൈനിലും നെക്‌സ ഡീലർഷിപ്പുകൾ വഴിയും ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഡീലർ സ്രോതസ്സുകൾ പ്രകാരം, പുതുക്കിയ ബലേനോ 2022 ഫെബ്രുവരി 23-ന് പുറത്തിറങ്ങും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത് പ്ലാന്റിൽ പുതിയ മോഡലിന്റെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. വാഹനത്തിന്‍റെ ഔദ്യോഗിക ടീസര്‍ പുറത്തുവന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

2022 മാരുതി സുസുക്കി ബലേനോ: പുതിയ എക്സ്റ്റീരിയർ സ്റ്റൈലിംഗ്
മുമ്പത്തെപ്പോലെ, പുതിയ ബലേനോ ഒന്നിലധികം വേരിയന്റുകളിലും എക്സ്റ്റീരിയർ പെയിന്‍റ് ഷേഡുകളിലും വരും. അതേസമയം വിശദമായ ഫീച്ചർ ലിസ്റ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല.  നേരത്തെ ചോർന്ന ചിത്രങ്ങളിൽ നിന്ന് സ്ഥിരീകരിച്ചതുപോലെ, 2022 ബലേനോയുടെ മിക്കവാറും എല്ലാ ബോഡി പാനലുകളും പുനർരൂപകൽപ്പന ചെയ്‍തതായി തോന്നുന്നു. മുൻവശത്ത് നിന്ന് നോക്കുമ്പോൾ, കാർ അതിന്റെ മുൻഗാമിയേക്കാൾ വിശാലമാണ്.

മുൻവശത്ത് പുതിയ ബലേനോയ്ക്ക് എൽ ആകൃതിയിലുള്ള റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. അത് എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകളും വേരിയന്റിനെ ആശ്രയിച്ച് പ്രൊജക്ടർ സജ്ജീകരണവും ലഭിക്കും. ഹുഡ് പരന്നതായി തോന്നുന്നു, പക്ഷേ അതിന്റെ ക്ലാംഷെൽ രൂപകൽപ്പനയിൽ തുടരുന്നു. പുതുതായി രൂപകൽപ്പന ചെയ്‍ത ഗ്രില്ലിന് "സ്മൈലി ലുക്ക്" ഉണ്ട്, ഇപ്പോൾ അത് വളരെ വലുതാണ്.

പുതിയ ബലേനോയ്ക്ക് വശങ്ങളിൽ നിന്ന് നോക്കുമ്പോൾ നിലവിലെ മോഡലിന് സമാനമായ രൂപമാണ്. എങ്കിലും പുതിയ രൂപത്തിലുള്ള ഹെഡ്, ടെയിൽ ലാമ്പുകൾ ഉൾക്കൊള്ളുന്നതിനായി മുൻഭാഗവും പിൻഭാഗവും ഫെൻഡറുകൾ പുനർരൂപകൽപ്പന ചെയ്‍തിട്ടുണ്ട്. പിൻഭാഗത്ത്, 2022 ബലേനോയ്ക്ക് പുതിയ ടെയിൽഗേറ്റ് ഡിസൈന്‍ ലഭിക്കുന്നു. ഒപ്പം പുതിയ എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പുകള്‍ ഇപ്പോൾ ടെയിൽഗേറ്റിലേക്കും പുതിയ ബമ്പറിലേക്കും നീളുന്നു.

പുതിയ ഇന്‍റീരിയർ, പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
2022 ബലേനോയ്ക്ക് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‍ത ഡാഷ്‌ബോർഡ് ലഭിക്കും. അതിൽ ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ സെന്റർ സ്റ്റേജാണ്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യും. കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഫീച്ചർ ചെയ്യും. പുതിയ ബലേനോയിൽ മാരുതി സുസുക്കി ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ യൂണിറ്റ് അല്ലെങ്കിൽ HUD വാഗ്ദാനം ചെയ്യും. ആഡംബര കാറുകളിൽ ഉള്ളത് പോലെ ഈ സിസ്റ്റം ഇഷ്‍ടാനുസൃതമാക്കാൻ സാധ്യതയില്ല, പക്ഷേ ഡിസ്‌പ്ലേയിൽ സാധ്യമാകുന്ന ഉപയോഗപ്രദമായ സജ്ജീകരണങ്ങൾ ഇപ്പോഴും ഉണ്ടാകും.

ഉയർന്ന വേരിയന്റുകളിൽ ആറ് എയർബാഗുകൾ
പുതിയ ബലേനോയിലെ എയർബാഗുകളുടെ എണ്ണം മുൻനിര മോഡലുകളിൽ ആറ് വരെയായിരിക്കും. ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്ക് കർട്ടൻ ബാഗുകൾ തുടങ്ങിയവ ഉണ്ടാകും. ഉയർന്ന മോഡലുകൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിനൊപ്പം (ഇഎസ്പി) വരാം.

ഒരു എഎംടി ഗിയർബോക്‌സ് ലഭിക്കും
രണ്ട് 1.2-ലിറ്റർ പെട്രോൾ എഞ്ചിനുകൾ പുതിയ ബലേനോയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരെണ്ണം 83 എച്ച്‌പി കരുത്ത് ഉത്പാദിപ്പിക്കുന്നതും മറ്റൊന്ന് 12 വി മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 90 എച്ച്‌പി കരുത്ത് ഉത്പാദിപ്പിക്കുന്നതും. കാറിന്റെ ഫുൾ-ഹൈബ്രിഡ് പതിപ്പിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.  എന്നിരുന്നാലും, ഈ അപ്‌ഡേറ്റിനൊപ്പം ഇത് അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ല. മാനുവൽ ഗിയർബോക്‌സും മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നിലവിലെ ബലേനോയുടെ സിവിടി യൂണിറ്റിന് പകരം സ്വിഫ്റ്റിലെ പോലെയുള്ള എഎംടി യൂണിറ്റ് മാരുതി നൽകാനാണ് സാധ്യത.

2022 മാരുതി സുസുക്കി ബലേനോ: ഇന്ത്യയിലെ എതിരാളികൾ
ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് ബലേനോ. ടാറ്റ, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളുടെ പുതിയ മോഡലുകളായിരിക്കും 2022 ബലേനോയുടെ എതിരാളികള്‍.

Latest Videos
Follow Us:
Download App:
  • android
  • ios