പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ന് പുറത്തിറങ്ങും, വിലയിലും ഫീച്ചറുകളിലും പ്രതീക്ഷകളിങ്ങനെ

2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിൻ ലൈനപ്പിന് നിലവിലെ മോഡലിന് സമാനമായ 83bhp, 1.2L പെട്രോൾ, 120bhp, 1.0L ടർബോ പെട്രോൾ, 116bhp, 1.5L ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടായിരിക്കും.  ട്രാൻസ്മിഷനും  പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന് സമാനമായിരിക്കും. 

New KIA Sonet Facelift 2024 will be launched today here is what to expect in price and features afe

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ന് ലോഞ്ച് ചെയ്യും. ഔദ്യോഗികമായ വില 2024 ജനുവരിയിൽ വെളിപ്പെടുത്തും. വാഹനത്തിന്‍റെ പുതിയ ടീസർ ചിത്രങ്ങളില്‍ അതിന്റെ എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ കാണിക്കുന്നുണ്ട്. പുതിയ സെൽറ്റോസിനോട് സാമ്യമുള്ളതാണ് പുതിയ കിയ സോണറ്റ്. പുതിയ എല്‍ഇഡി ഡി.ആര്‍.എല്ലുകളും അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ബമ്പർ ഹൗസിംഗ് വെർട്ടിക്കൽ ഫോഗ് ലാമ്പുകളും ലഭിക്കുന്നു. ഫ്രണ്ട് ഗ്രില്ലും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഏഴ് വേരിയന്റുകളിൽ ലഭ്യമാകും എന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലെവൽ 1 ADAS, 360-ഡിഗ്രി ക്യാമറ, 4-വേ അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, സേജ് ഗ്രീൻ ലെതറെറ്റ് സീറ്റുകൾ, സേജ് ഗ്രീൻ ഇൻസെർട്ടുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇന്റീരിയർ, വിൻഡോ വൺ-ടച്ച് അപ്പ്/ഡൗൺ ഫംഗ്‌ഷൻ, പിയാനോ ബ്ലാക്ക് എൽഇഡി ടേൺ സിഗ്നലുകൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്. സൈഡ് മിററുകൾ, സ്‌പോർട്ടി എയറോഡൈനാമിക്‌സ് ഫ്രണ്ട്, സ്‌കിഡ് പ്ലേറ്റുകൾ എന്നിവയും ലഭിക്കും.

2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിൻ ലൈനപ്പിന് നിലവിലെ മോഡലിന് സമാനമായ 83bhp, 1.2L പെട്രോൾ, 120bhp, 1.0L ടർബോ പെട്രോൾ, 116bhp, 1.5L ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടായിരിക്കും.  ട്രാൻസ്മിഷനും  പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന് സമാനമായിരിക്കും. നിലവിൽ 7.79 ലക്ഷം മുതൽ 14.89 ലക്ഷം രൂപ വരെ വിലയുള്ള നിലവിലെ മോഡൽ ലൈനപ്പിനെ അപേക്ഷിച്ച് പുതിയ കിയ സോനെറ്റിന്റെ വില അൽപ്പം കൂടുതലായിരിക്കും. പുതിയ മോഡലിന്റെ എൻട്രി ലെവൽ വേരിയന്റിന് ഏകദേശം എട്ടുലക്ഷം രൂപയും ടോപ്പ് എൻഡ് മോഡലിന് 15 മുതൽ 15.50 ലക്ഷം രൂപ വരെയുമാണ് വില പ്രതീക്ഷിക്കുന്നത്.

കൂടുതൽ ഫീച്ചറുകളെപ്പറ്റി പരിശോധിക്കുമ്പോൾ സ്‌പോർട്ടി GTX+ വേരിയന്റിൽ GT ലൈൻ ലോഗോയുള്ള ഒരു ലെതറെറ്റ്-കവർഡ് സ്റ്റിയറിംഗ് വീൽ, അലോയ് പെഡലുകൾ, സ്‌പോർട്ടി വൈറ്റ് ഇൻസെറ്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ, ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, ഡാർക്ക് മെറ്റാലിക് ഡോർ ഗാർണിഷ്, ഗ്ലോസി ബ്ലാക്ക് റൂഫ് റാക്ക്, ബെൽറ്റ് ലൈൻ ക്രോം, കൂടാതെ 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ ലഭിക്കും.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ബോസ് സൗണ്ട് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, എയർ പ്യൂരിഫയർ, ക്രൂയിസ് കൺട്രോൾ, ക്രമീകരിക്കാവുന്ന റിയർ ഹെഡ്‌റെസ്റ്റ്, റിയർ ഡിസ്‌ക് എന്നിവയാണ് പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിലെ ഫീച്ചറുകൾ. ബ്രേക്ക്, ട്രാക്ഷൻ, ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ എസി തുടങ്ങി നിരവധി ഫീച്ചറുകൾ ലഭ്യമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios