EV9-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കിയ കാർണിവൽ ഫെയ്‌സ്‌ലിഫ്റ്റ് ഡിസൈൻ

ഹെഡ്‌ലാമ്പിന്റെ രൂപകൽപ്പനയും രൂപവും ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായിരിക്കാം. നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്‍തമായി, പുതിയതിൽ ലംബമായി സ്ഥാപിച്ച ഹെഡ്‌ലൈറ്റുകൾ ഉണ്ടായിരിക്കും.

New Kia Carnival Facelift Design To Be Inspired By EV9

കിയ മോട്ടോർ ദക്ഷിണ കൊറിയയിൽ പുതിയ കാർണിവൽ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണം ആരംഭിച്ചു. അടുത്തിടെ, ആഡംബര എംപിവിയുടെ ഒരു ടെസ്റ്റ് പതിപ്പ് അതിന്റെ ഫ്രണ്ട്, റിയർ ഡിസൈൻ വിശദാംശങ്ങളുമായി ക്യാമറയിൽ കുടുങ്ങി. പുതിയ കിയ കാർണിവൽ ഫെയ്‌സ്‌ലിഫ്റ്റ് ഡിസൈൻ മാറ്റങ്ങൾ വരാനിരിക്കുന്ന കിയ EV9-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടേക്കാം. ഹെഡ്‌ലാമ്പിന്റെ രൂപകൽപ്പനയും രൂപവും ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായിരിക്കാം. നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്‍തമായി, പുതിയതിൽ ലംബമായി സ്ഥാപിച്ച ഹെഡ്‌ലൈറ്റുകൾ ഉണ്ടായിരിക്കും.

ഒരു എൽഇഡി ലൈറ്റ് ബാറും വാഹനത്തില്‍ ഉണ്ടാകും. അതിന്റെ പിൻ പ്രൊഫൈലിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, പുതിയ കിയ കാർണിവൽ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, ഇതിന് ചില പുതിയ കണക്റ്റിവിറ്റി ഫീച്ചറുകളും കംഫർട്ട് ഫീച്ചറകളും ലഭിക്കാൻ സാധ്യതയുണ്ട്.

ഒടുവില്‍ ഹ്യുണ്ടായിയെ മലര്‍ത്തിയടിച്ച് ടാറ്റ, മുന്നില്‍ ഇനി ഒരൊറ്റ എതിരാളി മാത്രം!

വാഹനത്തിന്‍റെ എഞ്ചിനിൽ പ്രധാന അപ്‌ഡേറ്റ് നടത്താൻ സാധ്യതയുണ്ട്. എം‌പി‌വിയുടെ അപ്‌ഡേറ്റ് ചെയ്‍ത പതിപ്പ് ഹ്യുണ്ടായ് സാന്റാ ഫെ, കിയ സോറന്റോ എന്നിവയുമായി ഹൈബ്രിഡ് പവർട്രെയിൻ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, 1.6L, 4-സിലിണ്ടർ ടർബോ എഞ്ചിനും (177bhp/265Nm), 59bhp, ഇലക്ട്രിക് മോട്ടോറും ഇത് നൽകാം. ഇതിന്റെ സംയോജിത ശക്തിയും ടോർക്കും യഥാക്രമം 227bhp, 350Nm എന്നിവയാണ്. പുതിയ സോറന്റോയും സാന്താ ഫെയും AWD (ഓൾ-വീൽ ഡ്രൈവ്) സംവിധാനത്തിൽ ലഭ്യമാണെങ്കിലും, കാർണിവൽ ഹൈബ്രിഡ് FWD (ഫ്രണ്ട്-വീൽ ഡ്രൈവ്) സജ്ജീകരണത്തോടെ മാത്രമേ നൽകൂ.

ഇന്ത്യയിൽ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് നാലാം തലമുറ കിയ കാർണിവൽ 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. 2023 ഏപ്രിലോടെ ഇതിന്റെ വിപണി ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ട്. ഡ്യുവൽ-ടോൺ ബീജ്, ബ്രൗൺ ഇന്റീരിയർ തീം, റൂഡ് ട്രിം, രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ (ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഇൻസ്ട്രുമെന്റിനും) ഉള്ള പുതിയ ഡാഷ്‌ബോർഡ് സഹിതമാണ് എംപിവി വരുന്നത്. ഇതിന്റെ പുറംമോടിയിലും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഇവിടെ, 2023 കിയ കാർണിവൽ നിലവിലുള്ള 2.2 എൽ ഡീസൽ എഞ്ചിനിനൊപ്പം വാഗ്ദാനം ചെയ്യുന്നത് തുടരും. മോട്ടോർ പരമാവധി 200 ബിഎച്ച്പി കരുത്തും 440 എൻഎം ടോർക്കും നൽകുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios