പുതിയ ബജാജ് ചേതക് എത്തി, ഇതാ അറിയേണ്ടതെല്ലാം
പുതിയ ബജാജ് ചേതക് 35 സീരീസ് "ഏറ്റവും പുതിയ സാങ്കേതികവിദ്യയും സുരക്ഷാ ഫീച്ചറുകളും" ഉൾക്കൊള്ളുന്നതാണ്.
ബജാജ് ഓട്ടോ അതിൻ്റെ ചേതക് ഇലക്ട്രിക് സ്കൂട്ടർ ലൈനപ്പ് വിപുലീകരിച്ചു. മൂന്ന് വകഭേദങ്ങൾ ഉൾപ്പെടുന്ന പുതിയ മുൻനിര 35 സീരീസ് ആണ് കമ്പനി അവതരിപ്പിച്ചത്. പുതിയ ചേതക് 3501 വേരിയൻ്റിന് 1,27,243 രൂപയും ചേതക് 3502 ന് 1,20,000 രൂപയുമാണ് എക്സ് ഷോറൂം വില. അതേസമയം ബജാജ് ചേതക്ക് 3503ന്‍റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ബജാജ് ഡീലർഷിപ്പുകളിലും ഓൺലൈനിലും ഇലക്ട്രിക് സ്‍കൂട്ടറിനുള്ള ബുക്കിംഗ് തുടരുകയാണ്.
പുതിയ ബജാജ് ചേതക് 35 സീരീസ് ഫ്ലോർബോർഡിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന 3.5kWh ബാറ്ററിയാണ് അവതരിപ്പിക്കുന്നത്. ചേതക് ഇലക്ട്രിക് സ്കൂട്ടറിൽ ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി പായ്ക്കാണിത്. ഈ ബാറ്ററി ഒരു പുതിയ ഇലക്ട്രിക് മോട്ടോറുമായി ചേര്‍ക്കുകയും ഒറ്റ ചാർജിൽ 153 കിലോമീറ്റർ ക്ലെയിം റേഞ്ചും വഗ്ദാനം ചെയ്യുന്നു. 120-125 കിലോമീറ്റർ റേഞ്ച് ഈ സ്കൂട്ടറിന് ബജാജ് അവകാശപ്പെടുന്നു. മണിക്കൂറിൽ 73 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും.
950W ഓൺബോർഡ് ചാർജർ ഉപയോഗിച്ച് വെറും 3 മണിക്കൂറിനുള്ളിൽ ബാറ്ററി 80ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ടോപ്പ് എൻഡ് 3501 വേരിയൻ്റിൽ ഈ ചാർജിംഗ് ഓപ്ഷൻ ലഭ്യമല്ല. 3 മണിക്കൂർ 25 മിനിറ്റിനുള്ളിൽ ബാറ്ററി ശതമാനം വരെ ചാർജ് ചെയ്യുന്ന ഒരു ബാഹ്യ ചാർജറുമായാണ് ചേതക് 3502 വരുന്നത്. ഇത് അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും കുറഞ്ഞ ചാർജിംഗ് സമയമാണ്. സ്കൂട്ടറിൻ്റെ ശക്തിയും ടോർക്കും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പുതിയ ബജാജ് ചേതക് 35 സീരീസ് "ഏറ്റവും പുതിയ സാങ്കേതികവിദ്യയും സുരക്ഷാ ഫീച്ചറുകളും" ഉൾക്കൊള്ളുന്നതാണ്. 3502 വേരിയൻ്റിന് ടേൺ-ബൈ-ടേൺ നാവിഗേഷനോട് കൂടിയ ടിഎഫ്ടി ഡിസ്‌പ്ലേയുണ്ട്. ഒരു ടച്ച് സെൻസിറ്റീവ് ടിഎഫ്ടി ഡിസ്പ്ലേ ടോപ്പ് എൻഡ് 3501 വേരിയൻ്റിൽ മാത്രമാണ് ഉള്ളത്. കൂടാതെ, 3501 വേരിയൻ്റിൽ ഒരു കീ ഫോബ് സജ്ജീകരിച്ചിരിക്കുന്നു, അതേസമയം 3502 ഒരു മെക്കാനിക്കൽ കീ ഉപയോഗിക്കുന്നു. രണ്ട് വേരിയൻ്റുകളും ഒരൊറ്റ റൈഡിംഗ് മോഡ് വാഗ്ദാനം ചെയ്യുന്നു.
ചേതക് 35 സീരീസിൻ്റെ 3503 വേരിയൻ്റിൽ പൂർണ്ണ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, സീക്വൻഷ്യൽ ബ്ലിങ്കറുകൾ, ജിയോ-ഫെൻസിംഗ്, ഡാറ്റ അനലിറ്റിക്‌സ്, ഗൈഡ്-മീ-ഹോം ലൈറ്റുകൾ, സ്പീഡ് ലിമിറ്റ് ക്രമീകരണങ്ങളോടുകൂടിയ ട്രിപ്പ്, ഓവർ-സ്പീഡ് അലേർട്ടുകൾ, ഒരു സ്‌പോർട്‌സ് മോഡ് തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു.
പുതിയ ചേതക് 35 സീരീസ് ഒരു പുതിയ ഫ്രെയിമിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 35 ലിറ്റർ വർധിപ്പിച്ച അണ്ടർസീറ്റ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. മുന്നിലും പിന്നിലും 12 ഇഞ്ച് അലോയ് വീലുകളാണ് സ്കൂട്ടറിന് നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി, മുൻവശത്ത് ഒരു ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം ബ്രേക്കും ഉണ്ട്. പിസ്ത ഗ്രീൻ, ഹാസൽനട്ട്, ഇൻഡിഗോ മെറ്റാലിക്, മാറ്റ് സ്കാർലറ്റ് റെഡ്, ബ്രൂക്ക്ലിൻ ബ്ലാക്ക് എന്നീ നിറങ്ങളിൽ ചേതക് 3501 ലഭ്യമാണ്. മാറ്റ് ചാർക്കോൾ ഗ്രേ, ഇൻഡിഗോ മെറ്റാലിക്, സൈബർ വൈറ്റ്, ബ്രൂക്ക്ലിൻ ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് ചേതക് 3502 വരുന്നത്.
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ