വാഹനമോടിക്കുന്നവരെ, പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിലെ സംശയങ്ങൾക്കെല്ലാം ഇതാ ഉത്തരം!
വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ (പി യു സി സി) കാലാവധി സംബന്ധിച്ച് ഇട്ട പോസ്റ്റിലെ സംശയങ്ങൾക്ക് മറുപടി
തിരുവനന്തപുരം: വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിലെ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരവുമായി എം വി ഡി. വിവിധ വാഹനങ്ങളുടെ വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാലാവധിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചാർജ് നിരക്കും സംബന്ധിച്ചുള്ള വിശദ വിവരങ്ങളും എം വി ഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.
എം വി ഡിയുടെ ഫേസ്ബുക്ക് കുറിപ്പ്
വാഹന പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ (പി യു സി സി) കാലാവധി സംബന്ധിച്ച് ഇട്ട പോസ്റ്റിലെ സംശയങ്ങൾക്ക് മറുപടി. നിരവധി ആളുകൾ പി യു സി സിയുടെ പരിശോധനാ ചാർജ് സംബന്ധിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വിശദവിവരങ്ങൾ ഇങ്ങനെ
2 വീലർ - BS VI ഒഴികെ - Rs .80/-
2 വീലർ - BS VI - Rs.100/-
3 വീലർ (Petrol, LPG, CNG) - BS VI ഒഴികെ - Rs.80/-
3 വീലർ (diesel) - BS IV & BS VI ഒഴികെ - Rs.90/-
3 വീലർ - BS IV & BS VI - Rs.110/-
ലൈറ്റ് വെഹിക്കിൾ (petrol, LPG, CNG) - BS IV & BS VI ഒഴികെ - Rs 100/-
ലൈറ്റ് വെഹിക്കിൾ - BS IV & BS VI - Rs.130/-
മീഡിയം ഹെവി വെഹിക്കിൾ - BS IV & BS VI ഒഴികെ - Rs.150/-
മീഡിയം ഹെവി വെഹിക്കിൾ- BS IV & BS VI - Rs.180/-
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം