"ചെക്കന്‍റെ പത്രാസ് കണ്ടോക്ക്യ കണ്ടോക്ക്യ.." വിവാഹ നിശ്ചയത്തിന് പിന്നാലെ അംബാനി പുത്രന് നാലരക്കോടിയുടെ കാര്‍!
പുതിയ ബെന്‍റിലി കോണ്ടിനെന്റൽ ജിടിസി സ്‍പീഡ് ഓറഞ്ച് നിറത്തിലുള്ള ഷേഡുകളിൽ കാണപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനി ഈ വിദേശ നിര്‍മ്മിത കാർ അനന്ത് അംബാനിക്ക് തന്റെ വിവാഹ നിശ്ചയത്തിന് സമ്മാനിച്ചതാണ് എന്നതാണ്.
അംബാനി കുടുംബം അവരുടെ ഗാരേജിൽ ഇടയ്ക്കിടെ പുതിയ കാറുകൾ ചേർക്കുന്നത് പതിവാണ്. അത്യാഡംബര ബ്രിട്ടീഷ് വാഹന ബ്രാൻഡായ ബെന്‍റിലിയുടെ കോണ്ടിനെന്റൽ ജിടിസി സ്പീഡാണ് അവരുടെ ഗാരേജിലെ ഏറ്റവും പുതിയ മോഡൽ. മുംബൈയിലെ തെരുവുകളിൽ അടുത്തിടെ തങ്ങളുടെ ആഡംബര കാർ ശേഖരത്തിൽ ഈ പുതിയ കൂട്ടിച്ചേർക്കലുമായി അംബാനി കുടുംബത്തിന്‍റെ ഈ കാറും കാണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെന്റ്‌ലി കോണ്ടിനെന്റൽ ജിടിസി സ്പീഡാണ് അംബാനി വംശത്തിൽ ചേരുന്ന ഏറ്റവും പുതിയ വാഹനം. ഒരു സുരക്ഷാ വാഹനവും പ്രത്യേക വിഐപി രജിസ്ട്രേഷൻ നമ്പറും ഇല്ലാതെയാണ് കാർ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ബെന്‍റിലി കോണ്ടിനെന്റൽ ജിടിസി സ്‍പീഡ് ഓറഞ്ച് നിറത്തിലുള്ള ഷേഡുകളിൽ കാണപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനി ഈ വിദേശ നിര്‍മ്മിത കാർ അനന്ത് അംബാനിക്ക് തന്റെ വിവാഹ നിശ്ചയത്തിന് സമ്മാനിച്ചതാണ് എന്നതാണ്. അതേസമയം ഇതുവരെ, അനന്തിനെ ഇതുവരെ ഈ കാറിനൊപ്പം കണ്ടിട്ടില്ല.
കുറച്ച് മാസങ്ങൾക്ക് മുമ്പ്, അനന്ത് അംബാനിയുടെ വിവാഹ നിശ്ചയ വേളയിൽ, കാർ പൂക്കൾ കൊണ്ട് അലങ്കരിച്ചതായി കാണപ്പെട്ടിരുന്നു. അടുത്തിടെയാണ് ബെന്റ്ലി ജിടിസി സ്പീഡ് ആദ്യമായി റോഡിൽ കണ്ടത്. മനോഹരമായ ഓറഞ്ച് നിറത്തിൽ തീർത്ത പുതിയ ബെന്റ്ലി കോണ്ടിനെന്റൽ ജിടിസി സ്പീഡ് മുംബൈ ട്രാഫിക്കിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബെന്റ്‌ലി ജിടിസി സ്പീഡ് സ്‌പോർട്‌സ് കേന്ദ്രീകരിച്ചുള്ള കൺവേർട്ടബിൾ ഗ്രാൻഡ് ടൂററാണ്. ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ശക്തമായ കോണ്ടിനെന്റൽ ജിടിസിയാണിത്. 659 PS പരമാവധി കരുത്തും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റർ W12 എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. വെറും 3.7 സെക്കൻഡിൽ 0-100 കിമീ/മണിക്കൂർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. വാഹനം ഓടിക്കുമ്പോഴും കൺവേർട്ടിബിൾ റൂഫ് പ്രവർത്തിപ്പിക്കാം.
വാഹനം നീങ്ങുമ്പോൾ പ്രവർത്തിപ്പിക്കാവുന്ന കൺവേർട്ടിബിൾ റൂഫോടെയാണ് ഇത് വരുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ പോലും മേൽക്കൂര പിൻവലിക്കാൻ കഴിയും. ബെന്റ്‌ലി കോണ്ടിനെന്റൽ ജിടിസി സ്പീഡിൽ ഒരു ഇലക്ട്രോണിക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (ഇഎൽഎസ്ഡി) ഉണ്ട്, ഇത് ഓരോ പിൻ ചക്രങ്ങളിലേക്കും വിതരണം ചെയ്യുന്ന ടോർക്ക് വ്യത്യാസപ്പെടുത്താം. കൂടുതൽ നിയന്ത്രണത്തോടെ ഒരാൾക്ക് കോണുകളിൽ നിന്ന് വേഗത്തിലാക്കാൻ കഴിയും.
ടച്ച്‌സ്‌ക്രീനിൽ നിന്ന് അനലോഗ് ഡയലുകളിലേക്ക് കറങ്ങുന്ന റൊട്ടേറ്റിംഗ് ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള സിഗ്നേച്ചർ ബെന്റ്‌ലി സവിശേഷതകൾ ഉണ്ട്. ആപ്പിൾ കാർപ്ലേയും കാറിനുണ്ട്. 16-ചാനൽ ബാംഗ് ആൻഡ് ഒലുഫ്‌സെൻ സംവിധാനമുണ്ട്, അത് 20-ചാനൽ നൈമിലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും.
അതേസമയം അംബാനി ഗാരേജിലെ ആദ്യത്തെ ബെന്റ്ലി കാറല്ല ഇത്. വിലയേറിയ നിരവധി മോഡലുകൾ ഉണ്ട്. ഡബ്ല്യു 12 മോഡൽ ഉൾപ്പെടെ നാല് വ്യത്യസ്ത ബെന്റയ്ഗ എസ്‌യുവികൾ കുടുംബത്തിന് ഇതിനകം സ്വന്തമായുണ്ട്. ഇന്ത്യയിൽ ബെന്റയ്‌ഗ എസ്‌യുവി ആദ്യമായി വാങ്ങുന്നവരിൽ ഒരാളായിരുന്നു അംബാനികൾ,
എൻകോർ ഹെൽത്ത്‌കെയറിന്റെ സിഇഒ വീരേൻ മെർച്ചന്റിന്റെ മകളാണ് രാധിക. അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കൽ ഡാൻസറായ രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദം നേടി. 2017ൽ സെയിൽസ് എക്‌സിക്യൂട്ടീവായി ഇസ്‌പ്രാവ എന്ന സ്വകാര്യ ആഡംബര വില്ലാ ശൃംഖലയിൽ ജോലി തുടങ്ങി. ജനുവരി 19-ന് മുംബൈയിലായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയം. മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ് തുടങ്ങി സിനിമാ-കായിക രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു.