ക്വാറന്‍റീനില്‍ നിന്നും മുങ്ങുന്നവരെ പൊക്കാന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്!
സംസ്ഥാനത്ത് കൊവിഡ് 19 ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും മോട്ടോർസൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: വിട്ടൊഴിയാത്ത കൊവിഡ് ഭീതിയിലാണ് ഇപ്പോഴും നമ്മള്‍. സമ്പര്‍ക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് 19 ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും മോട്ടോർസൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമ്പർക്കംവഴി രോഗം പടരാനുള്ള സാധ്യത നമുക്കു മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കരുതൽ വർധിപ്പിച്ചേ മതിയാകൂ. ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങാനേ പാടില്ല. ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങാനേ പാടില്ല. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഡേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും പോലീസുദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും വിടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കും.
വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 53 കേസുകള്‍ തിരുവനന്തപുരത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് 11, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് കണക്കുകളെന്നും മുഖ്യമന്ത്രി അറിയിച്ചു.