ഫാമിലി യാത്രകൾ സുരക്ഷിതമാക്കാം, ഇതാ ഇന്ത്യയിലെ ഏറ്റവും അപകടം കുറഞ്ഞ രണ്ട് എസ്‌യുവികൾ
ഫാമിലി യാത്രകളിൽ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികൾ ടാറ്റ സഫാരിയും ടാറ്റ ഹാരിയറുമാണ്. ഈ രണ്ട് എസ്‌യുവികൾക്കും ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷയാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവി വിഭാഗത്തിനുള്ള ഡിമാൻഡിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ മൊത്തം കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികം എസ്‌യുവി സെഗ്‌മെൻ്റാണ് എന്നതാണ് ശ്രദ്ധേയം. ഇപ്പോൾ ഉപഭോക്താക്കൾ വലുതും ബോൾഡുമായ എസ്‌യുവികളുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ തുടങ്ങിയിരിക്കുന്നു. ഇക്കാര്യത്തിൽ, ടാറ്റ പഞ്ച്, നെക്‌സോൺ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, മഹീന്ദ്ര സ്‌കോർപ്പിയോ എൻ എന്നിവ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളായി കണക്കാക്കപ്പെടുന്നു. എങ്കിലും ഫാമിലി യാത്രകളിൽ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികൾ ടാറ്റ സഫാരിയും ടാറ്റ ഹാരിയറുമാണ്. ഈ രണ്ട് എസ്‌യുവികൾക്കും ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷയാണ് ലഭിച്ചിരിക്കുന്നത്.
ലാൻഡ് റോവറിൻ്റെ D8 പ്ലാറ്റ്‌ഫോമിൽ നിന്ന് എടുത്ത ഒമേഗ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ സഫാരിയും ടാറ്റ ഹാരിയറും നിർമ്മിച്ചിരിക്കുന്നത്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‍സി) തുടങ്ങിയ സവിശേഷതകളും ഈ എസ്‌യുവികളിൽ സജ്ജീകരിച്ചിരിക്കുന്നു. ടാറ്റ സഫാരിക്കും ടാറ്റ ഹാരിയറിനും ഗ്ലോബൽ എൻസിഎപി കുടുംബ സുരക്ഷയ്ക്കായി അഞ്ച് സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്. രണ്ട് എസ്‌യുവികൾക്കും മുതിർന്നവരുടെ സുരക്ഷയ്ക്കായി 34-ൽ 33.05 പോയിൻ്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49-ൽ 45 പോയിൻ്റും ലഭിച്ചു. കൂടാതെ, രണ്ട് എസ്‌യുവികളും ഇന്ത്യൻ എൻസിഎപിയിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും നേടി.
ഈ കാറുകളുടെ പവർട്രെയിനിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, രണ്ട് എസ്‌യുവികൾക്കും ഒരേ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഉണ്ട്. അത് പരമാവധി 170PS പവറും 350Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്‍തമാണ്. കാർ എഞ്ചിനിൽ ഉപഭോക്താക്കൾക്ക് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കും. ടാറ്റ സഫാരിയുടെ എക്‌സ് ഷോറൂം വില 16.19 ലക്ഷം മുതൽ 27.34 ലക്ഷം രൂപ വരെയാണ്. അതേസമയം ടാറ്റ ഹാരിയറിൻ്റെ എക്‌സ് ഷോറൂം വില 15.49 ലക്ഷം മുതൽ 26.44 ലക്ഷം രൂപ വരെയാണ്.