അപ്രതീക്ഷിതമായി ബ്രേക്ക് തനിയെ അമരും, ഈ വണ്ടിക്കമ്പനിക്കെതിരെ പരാതിയുമായി ഉടമകള്‍!
ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഈ വാഹനങ്ങളുടെ വേഗത തനിയെ കുറയ്ക്കുകയോ ഓട്ടോമാറ്റിക്കായി നില്‍ക്കുകയോ ചെയ്യുന്നതായി പരാതി
നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ സജീവമാക്കിയതിന് ശേഷം തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ വേഗത കുറയ്ക്കുകയോ തനിയെ നില്‍ക്കുകയോ ചെയ്യുന്നു എന്ന് പരാതിപ്പെട്ട് ടെസ്‍ല ഉടമകള്‍. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷന്‍ (NHTSA) അധികൃതര്‍ക്ക് ടെസ്‌ല ഉടമകളിൽ നിന്ന് ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021-22ൽ ടെസ്‌ല മോഡൽ 3 , ടെസ്‌ല മോഡൽ വൈ ഇലക്ട്രിക് വാഹനങ്ങൾ അപ്രതീക്ഷിത ബ്രേക്കിംഗ് ആക്റ്റിവേഷൻ സംബന്ധിച്ച് 758 പരാതികൾ ലഭിച്ചതായി ഏജൻസി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ടെസ്ല ഇവികളിലെ ഓട്ടോപൈലറ്റും എഫ്‌എസ്‌ഡിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഏകദേശം 354 പരാതികൾ ലഭിച്ചതായി ഏജൻസിയുടെ ഡിഫെക്റ്റ്‌സ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് റിപ്പോർട്ട് ചെയ്‍തിരുന്നു. ഇതിനെത്തുടർന്ന് പരിക്കുകൾ, തകർച്ചകൾ, സ്വത്ത് നാശം അല്ലെങ്കിൽ മരണം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കൊപ്പം ഫാന്റം ബ്രേക്കിംഗ് സംഭവങ്ങളുമായി ഇവി കമ്പനി ബന്ധപ്പെട്ടിരിക്കാനിടയുള്ള എല്ലാ ഉപഭോക്തൃ, ഫീൽഡ് റിപ്പോർട്ടുകളുടെയും വിവരങ്ങൾ പങ്കിടാൻ എന്‍എച്ച്ടിഎസ്എ ടെസ്‌ലയോട് നിർദ്ദേശിച്ചു.
ടെസ്ല ഉടമകളുടെ പേരുകൾ ഉൾപ്പെടെയുള്ള ഈ ഓട്ടോമാറ്റിക് ബ്രേക്കിംഗ് പ്രശ്‌നങ്ങൾക്കുള്ള വാറന്റി ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങളും നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷന്‍ പങ്കിട്ടു. ടെസ്‌ലയുടെ സെൻസറുമായി ബന്ധപ്പെട്ട വിവിധ ഡാറ്റയും വിവരങ്ങളും പരിശോധിക്കാനും ഏജൻസി നീക്കം നടത്തുന്നുണ്ട. ഈ വിവരങ്ങളുടെ ഫലമായി വിവിധ പരിഷ്ക്കരണങ്ങളും നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷന്‍ നടത്തിയേക്കും. ഏജൻസിയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ ടെസ്‌ലയ്ക്ക് ജൂൺ 20 വരെ സമയം നൽകിയിട്ടുണ്ട്.
ടച്ച്‌സ്‌ക്രീനിലെ തകരാർ മൂലം കഴിഞ്ഞ മാസം ടെസ്‌ല 1,30,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ യുഎസിൽ തിരിച്ചുവിളിച്ചിരുന്നു. 2021-ലും 2022-ലും നിർമ്മിച്ച എല്ലാ ടെസ്‌ല ഇലക്ട്രിക് വാഹനങ്ങളും കമ്പനി തിരിച്ചുവിളിച്ചവയില്‍പ്പെടും. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷന്‍ നിര്‍ദ്ദേശം അനുസരിച്ച്, ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി പ്രശ്‍നം പരിഹരിക്കുമെന്ന് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്‍ പറയുന്നു. ബൂംബോക്‌സ് ഫീച്ചറിലെ പ്രശ്‌നം കാരണം കാൽനടയാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പ് ശബ്‌ദങ്ങളിൽ ഫെഡറൽ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ടെസ്‌ല മോഡൽ 3, ടെസ്‌ല മോഡൽ വൈ, മോഡൽ എസ് , മോഡൽ എക്‌സ് എന്നിവ ഉൾപ്പെടുന്ന ഏകദേശം 5,94,717 ഇലക്ട്രിക് വാഹനങ്ങളും ടെസ്‌ല തിരിച്ചുവിളിച്ചിരുന്നു.
ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്
ഇന്ത്യയില്‍ കാര്‍ നിര്‍മ്മിക്കില്ലെന്ന് ടെസ്‍ല തലവന്‍
ഇന്ത്യയിൽ വാഹനങ്ങൾ വിൽക്കാൻ ഇറക്കുമതി തീരുവ കുറയ്ക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല. ഇപ്പോഴിതാ രാജ്യത്ത് തങ്ങളുടെ കാറുകൾ വിൽക്കാനും സർവീസ് നടത്താനും ആദ്യം അനുമതി നൽകിയില്ലെങ്കിൽ പ്രാദേശികമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കില്ലെന്ന് കമ്പനി സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ എലോൺ മസ്‌ക് പറഞ്ഞതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിര്‍മാണശാല തുടങ്ങാന്‍ പദ്ധതിയുണ്ടോ എന്ന് ട്വിറ്ററില്‍ ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് മസ്‌കിന്റെ പ്രതികരണം എന്നും വില്‍ക്കാനും സര്‍വീസ് ചെയ്യാനും അനുവദിക്കാത്ത ഒരിടത്തും ടെസ്ല നിര്‍മാണശാല തുടങ്ങില്ലെന്നും മസ്‌ക് വ്യക്തമാക്കിയതായും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
"കാറുകൾ വിൽക്കാനും സർവീസ് നടത്താനും ഞങ്ങൾക്ക് ആദ്യം അനുവാദമില്ലാത്ത ഒരു സ്ഥലത്തും ടെസ്‌ല ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കില്ല.." മസ്‍ക് വ്യക്തമാക്കുന്നു.
ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറാണെങ്കിൽ പ്രശ്‌നമൊന്നുമില്ലെന്നും എന്നാൽ കമ്പനി ചൈനയിൽ നിന്ന് കാറുകൾ ഇറക്കുമതി ചെയ്യരുതെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങൾ വിജയിച്ചാൽ ഇന്ത്യയിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്നാണ് ടെസ്‍ല പറയുന്നത്.
അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!
സ്റ്റാര്‍ലിങ് സേവനം ലഭ്യമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മസ്‌ക് മറ്റൊരു സന്ദേശത്തില്‍ അറിയിച്ചു. ചൈനയില്‍ ഉത്പാദിപ്പിച്ച കാര്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് മസ്‌ക് ആവശ്യമുന്നയിക്കുന്നത്. അത് ഇന്ത്യയ്ക്കു മുന്നിലുള്ള നല്ല നിര്‍ദേശമല്ലെന്നാണഅ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി വ്യക്തമാക്കിയത്.
ഇന്ത്യയില്‍ നിര്‍മാണശാല തുറക്കാന്‍ മസ്‌കിനോട് അഭ്യര്‍ഥിക്കുന്നു. അതിന് ഒരു പ്രശ്‌നവുമില്ല. ആവശ്യമായ വെന്‍ഡര്‍മാരും സാങ്കേതികവിദ്യയും ഇവിടെ ലഭിക്കും. അതുവഴി ചെലവു കുറയ്ക്കാന്‍ മസ്‌കിനു കഴിയും. ഇന്ത്യന്‍ വിപണിക്കൊപ്പം കാറുകള്‍ കയറ്റിയയക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡ്രൈവിംഗിനിടെ ഥാറിൽ നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ യുവാവ്, പൊലീസിന് വക മുട്ടന്‍പണി!
ചിത്രം പ്രതീകാത്മകം