ഈ കാറിനോട് ഇതെന്താണ് ചെയ്തതെന്ന് ജനം! പിന്നാലെ സ്വന്തം കാറുകളുമായി അശുതോഷിന്‍റെ വീട്ടിൽ ക്യൂ!
ബിഹാറിലെ മധുബാനി ജില്ലയിലെ അശുതോഷ് ഷാ തൻ്റെ കാറിൽ ചെയ്ത അത്തരം കലാസൃഷ്ടികൾ കണ്ടാണ് ആളുകൾ അമ്പരന്നത്. അശുതോഷ് തൻ്റെ കാർ മുഴുവൻ മിഥില പെയിൻ്റിംഗിൻ്റെ നിറത്തിലുള്ള ചിത്രപ്പണികരൾ ചെയ്‍ത് മനോഹരമാക്കിയിരിക്കുന്നു.
കാർ ഉടമകൾ പലപ്പോഴും തങ്ങളുടെ വാഹനങ്ങൾക്ക് ഒരു പുതിയ രൂപം നൽകാൻ ശ്രമിക്കുന്നു, അതിനുള്ള ഏറ്റവും മികച്ച മാർഗം അതിൽ ഊർജസ്വലമായ ചായം പൂശുകയതല്ലാതെ മറ്റെന്താണ്? അങ്ങനെ മനോഹരമായ മിഥില കലയിൽ ചായം പൂശിയ ഒരു കാറാണ് ഇപ്പോൾ ഓൺലൈനിൽ തരംഗം സൃഷ്ടിക്കുന്നത്. ജ്യാമിതീയ പാറ്റേണുകളും ഊർജ്ജസ്വലമായ നിറങ്ങളും പുരാണ തീമുകളും ഉള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കലാരൂപമാണ് മിഥില പെയിൻ്റിംഗ്. ഇന്ത്യയിലെ ബിഹാറിലെ മിഥില മേഖലയിൽ നിന്നാണ് മധുബനി അല്ലെങ്കിൽ മിഥില പെയിൻ്റിംഗ് ഉത്ഭവിച്ചത്.
ബിഹാറിലെ മധുബാനി ജില്ലയിലെ അശുതോഷ് ഷാ തൻ്റെ കാറിൽ ചെയ്ത അത്തരം കലാസൃഷ്ടികൾ കണ്ടാണ് ആളുകൾ അമ്പരന്നത്. അശുതോഷ് തൻ്റെ കാർ മുഴുവൻ മിഥില പെയിൻ്റിംഗിൻ്റെ നിറത്തിലുള്ള ചിത്രപ്പണികരൾ ചെയ്‍ത് മനോഹരമാക്കിയിരിക്കുന്നു. ഈ കാർ വൈറലായതോടെ ആളുകൾ അദ്ദേഹത്തെ തേടിയെത്തിത്തുടങ്ങി. എല്ലാ ദിവസവും നിരവധി കാർ ഉടമകൾ അവരുടെ കാറുകളിൽ സമാനമായ പെയിൻ്റിംഗ് ചെയ്യുന്നതിനായി അശോതേഷിനെ തേടി വന്നുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ.
മധുബാനി ജില്ലയിലെ ബസോപട്ടി ബ്ലോക്കിലെ ഖിൻഹാർ ഗ്രാമവാസിയായ അശുതോഷ് ഷാ തൊഴിൽപരമായി ഒരു കലാകാരനാണ്. അദ്ദേഹം പ്രധാനമായും മിഥില പെയിൻ്റിംഗിൽ അഥവാ മധുബനി പെയിൻ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു. മിഥില പെയിൻ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും മറ്റുള്ളവർക്കും സൗജന്യമായി മിഥില പെയിൻ്റിംഗ് പഠിപ്പിക്കാൻ അശുതോഷ് സ്വന്തമായി ഒരു സ്ഥാപനവും നടത്തുന്നുണ്ട്. മാത്രമല്ല തൻ്റെ ഈ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ മിഥില പെയിൻ്റിംഗുമായി ബന്ധപ്പെട്ട ജോലികളും അദ്ദേഹം നാട്ടുകാർക്ക് നൽകുന്നു. പ്രധാനമായും മിഥില പെയിൻ്റിംഗ് ജോലിയിൽ നിന്നാണ് അശുതോഷും ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്.
അശുതോഷ് ഷാ വലിയ സ്ഥലങ്ങളിലും വലിയ ഹോട്ടലുകളിലും റെയിൽവേയിലും സ്‌റ്റേഷനുകളിലുമൊക്കെ മിഥില പെയിൻ്റിംഗ് ജോലി ചെയ്യുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിൻ്റെ കാർ പെയിൻ്റിംഗ് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. സമീപത്തെ ഗ്രാമങ്ങളിൽ നിന്നുള്ളവരും ദൂരെയുള്ള ഗ്രാമങ്ങളിലുള്ളവരും അശുതോഷിന്‍റെ കാറിനെ തേടി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. അശുതോഷ് തൻ്റെ കാറിൽ മിഥില പെയിൻ്റിംഗ് ചെയ്‍തിരിക്കുകയാണ്. കാർ മുഴുവൻ മിഥില പെയിൻ്റിംഗ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇപ്പോൾ മറ്റ് നിരവധി കാർ ഉടമകളും അദ്ദേഹത്തിൻ്റെ അടുത്ത് വന്ന് അവരുടെ കാറുകൾ പെയിൻ്റ് ചെയ്യുന്നതിന് ഓർഡർ നൽകുന്നു. കാർ വൈറലായതോടെ ബീഹാറിന് പുറത്തുള്ളവരും മിഥില പെയിൻ്റിംഗ് വളരെ മനോഹരവും അത്ഭുതകരവുമായി കാണാൻ തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകൾ.
മധുബാനി അഥവാ മിഥില പെയിന്‍റിംഗ് എന്നാൽ
ഇന്ത്യയിലെയും നേപ്പാളിലെയും മിഥില മേഖലയിലെ ഒരു ചിത്രകലാരീതിയാണ് മധുബനി കല അഥവാ മിഥില കല. ബീഹാറിലെ മധുബനി ജില്ലയുടെ പേരിലാണ് ഇതറിയപ്പെടുന്നത്. ഹിന്ദു ദേവതയായ സീതയുടെ ജന്മസ്ഥലമായ മിഥിലയിലാണ് മധുബനി ചിത്രങ്ങൾ ആദ്യമായി സൃഷ്ടിക്കപ്പെട്ടത് . സീതയും അവളുടെ ഭർത്താവ് രാജകുമാരനും വിവാഹിതരാകാൻ പോകുമ്പോൾ, സീതയുടെ പിതാവായ ജനക് രാജാവ് വിവാഹത്തിൻ്റെ നിമിഷങ്ങൾ പകർത്താൻ പെയിൻ്റിംഗുകൾ ആവശ്യപ്പെട്ടെന്നും കഥകൾ. മധുബനി പെയിൻ്റിംഗ് പരമ്പരാഗതമായി ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ മിഥില മേഖലയിലെ വിവിധ സമുദായങ്ങളിലെ സ്ത്രീകൾ സൃഷ്ടിച്ചതാണ്. മധുബനി കലയുടെ പാരമ്പര്യവും പരിണാമവുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ രണ്ട് നഗരങ്ങളാണ് ജിത്വാർപൂരും റാന്തിയും. പരമ്പരാഗതമായി സ്ത്രീകളാണ് ഈ കല അഭ്യസിച്ചിരുന്നത്. കലാകാരന്മാർ അവരുടെ സ്വന്തം വിരലുകൾ, അല്ലെങ്കിൽ ചില്ലകൾ, ബ്രഷുകൾ, നിബ്-പേനകൾ, തീപ്പെട്ടി എന്നിവ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ഈ പെയിൻ്റിംഗുകൾ സൃഷ്ടിക്കുന്നത്.