Asianet News MalayalamAsianet News Malayalam

ഈ മാരുതി ഷോറൂമിൽ നിന്നും കാർ വാങ്ങിയത് 27 ലക്ഷം പേർ, മൊത്തം വിൽപ്പനയിലെ സംഭാവന അമ്പരപ്പിക്കും

നിലവിൽ വന്ന് ഒമ്പത് വർഷം പിന്നിടുമ്പോൾ നെക്‌സ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇതുവരെ 27 ലക്ഷം പേർ കാറുകൾ വാങ്ങിയതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്.  കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 32 ശതമാനം സംഭാവന ചെയ്യുന്നത് നെക്‌സയാണ്. മാരുതി സുസുക്കി കാറുകൾ വാങ്ങുന്ന 100 ഉപഭോക്താക്കളിൽ 32 ഉപഭോക്താക്കൾ നെക്‌സയിൽ നിന്ന് മാത്രമാണ് കാറുകൾ വാങ്ങുന്നത്. 

Maruti Suzuki Nexa retail channel completes 9 years in India and records 27 lakh units
Author
First Published Jul 25, 2024, 1:47 PM IST | Last Updated Jul 25, 2024, 1:47 PM IST

മാരുതി സുസുക്കിയുടെ ആഡംബര വാഹനങ്ങൾക്കായുള്ള പ്ലാറ്റ് ഫോമാണ് നെക്‌സ ഷോറൂം ശൃംഖല. നിലവിൽ വന്ന് ഒമ്പത് വർഷം പിന്നിടുമ്പോൾ നെക്‌സ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇതുവരെ 27 ലക്ഷം പേർ കാറുകൾ വാങ്ങിയതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്.  കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 32 ശതമാനം സംഭാവന ചെയ്യുന്നത് നെക്‌സയാണ്. മാരുതി സുസുക്കി കാറുകൾ വാങ്ങുന്ന 100 ഉപഭോക്താക്കളിൽ 32 ഉപഭോക്താക്കൾ നെക്‌സയിൽ നിന്ന് മാത്രമാണ് കാറുകൾ വാങ്ങുന്നത്.  അതായത് ഓരോ 100 മാരുതി സുസുക്കി വാഹനങ്ങളിലും 32 വാഹനങ്ങൾ നെക്‌സ ഷോറൂമുകളിൽ നിന്ന് മാത്രമാണ് വിൽക്കുന്നത്.

ഇക്കാലയളവിൽ 27 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ച് കമ്പനി തരംഗം സൃഷ്ടിച്ചു. ഈ കണക്കുകൾ നെക്‌സ ഷോറൂമുകളുടെ ജനപ്രിയത വ്യക്തമാക്കുന്നു. 2015ൽ എസ്-ക്രോസ് കാർ പുറത്തിറക്കി തുടങ്ങിയ നെക്‌സ സാധാരണ മാരുതി സുസുക്കി ഷോറൂമുകളിൽ നിന്ന് വ്യത്യസ്തമാണ്. നെക്സയിൽ നിങ്ങൾക്ക് കൂടുതൽ പ്രീമിയം കാറുകളും ഒരു പ്രത്യേക വാങ്ങൽ അനുഭവവും ലഭിക്കും. 

നെക്‌സയുടെ വിജയത്തെക്കുറിച്ച് സംസാരിക്കവേ, ഒരു കാർ വാങ്ങുന്നതിനും വിൽക്കുന്നതിനും പകരം ആളുകൾക്ക് മികച്ച കാർ ഉടമസ്ഥത അനുഭവമാണ് നെക്‌സ നൽകുന്നതെന്ന് മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറയുന്നു. 27 ലക്ഷത്തിലധികം ഉപഭോക്താക്കളെ വാഹനങ്ങൾ വാങ്ങാൻ നെക്‌സ സഹായിച്ചിട്ടുണ്ടെന്നും 300 ലധികം നഗരങ്ങളിലായി 498 നെക്‌സ ഷോറൂമുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഗ്‌നിസ്, ബലേനോ, ഫ്രോണ്ടെക്‌സ്, സിയാസ്, ജിംനി, എക്‌സ്എൽ6, ഗ്രാൻഡ് വിറ്റാര, ഇൻവിക്‌റ്റോ തുടങ്ങിയ വാഹനങ്ങൾ നിലവിൽ നെക്സ ഷോറൂമുകളിൽ ലഭ്യമാണ്. വരും കാലങ്ങളിൽ, നെക്‌സ ശ്രേണിയിൽ കൂടുതൽ മികച്ച വാഹനങ്ങൾ അവതരിപ്പിക്കാൻ പോകുകയാണ് മാരുതി സുസുക്കി. അതിൽ ഇലക്ട്രിക് വാഹനമായ ഇവിഎക്‌സും ഉൾപ്പെടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios