ഉരുക്കു മുഷ്‍ടിക്ക് മുന്നില്‍ അടിപതറാതെ ഇന്ത്യയുടെ ജനപ്രിയൻ, വില്‍പ്പന കണക്കറിഞ്ഞാല്‍ അമ്പരക്കും!
2015ല്‍ ആണ് കമ്പനി നെക്സ ശൃംഖലയ്ക്ക് തുടക്കമിടുന്നത്. മാരുതിയിലേക്കുള്ള നെക്‌സയുടെ വിൽപ്പന സംഭാവന 2015ലെ അഞ്ച് ശതമാനത്തിൽ നിന്ന് 2022-2023ൽ 20 ശതമാനത്തിലേറെയായി.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പ് ശൃംഖല രാജ്യത്ത് രണ്ട് ദശലക്ഷം സഞ്ചിത വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചതായി പ്രഖ്യാപിച്ചു. മാരുതി സുസുക്കി നെക്സയ്ക്ക് നിലവിൽ 280ല്‍ അധികം നഗരങ്ങളിലായി 440 ഷോറൂമുകൾ ഉണ്ട്. നെക്സ ഉപഭോക്താക്കളിൽ 50 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഇത് യുവതലമുറയുടെ കൈകളിലേക്കും ബ്രാൻഡ് വളരുകയാണെന്ന് കാണിക്കുന്നു.
2015ല്‍ ആണ് കമ്പനി നെക്സ ശൃംഖലയ്ക്ക് തുടക്കമിടുന്നത്. മാരുതിയിലേക്കുള്ള നെക്‌സയുടെ വിൽപ്പന സംഭാവന 2015ലെ അഞ്ച് ശതമാനത്തിൽ നിന്ന് 2022-2023ൽ 20 ശതമാനത്തിലേറെയായി. മാരുതി സുസുക്കി നിലവിൽ ഇഗ്നിസ്, ബലേനോ, സിയാസ്, എക്സ്എൽ6, ഗ്രാൻഡ് വിറ്റാര എസ്‌യുവി എന്നിവ നെക്സ ഡീലർഷിപ്പുകൾ വഴി വിൽക്കുന്നുണ്ട്. ഇഗ്നിസും ബലേനോയും ഹാച്ച്ബാക്ക് വാങ്ങുന്നവരെ ലക്ഷ്യം വച്ചുള്ളതാണെങ്കിൽ, സിയാസ് ഒരു ഇടത്തരം സെഡാനാണ്. എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള ആറ് സീറ്റുള്ള എംപിവിയാണ് XL6. നെക്സ ലൈനപ്പിലെ ഏറ്റവും പുതിയ അംഗമാണ് ഗ്രാൻഡ് വിറ്റാര. ഈ ഇടത്തരം എസ്‌യുവി നിലവിൽ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവിയാണ്, 27.84 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു.
നെക്‌സ ഷോറൂമുകളിൽ മാരുതി സുസുക്കി രണ്ട് പുതിയ എസ്‌യുവികൾ ഉടൻ അവതരിപ്പിക്കും. ഏപ്രിലിൽ, എംഎസ്ഐഎൽ ഫ്രോങ്ക്സ് ക്രോസ്ഓവർ അവതരിപ്പിക്കും. ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി, റെനോ കിഗറിനും നിസാൻ മാഗ്‌നൈറ്റിനും എതിരെയാണ് ഫ്രോങ്ക്സ് സ്ഥാനം പിടിക്കുക. ക്രോസ്ഓവർ ഓൺലൈനിലോ നെക്സ ഡീലർഷിപ്പുകളിലോ 11,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. 100 ബിഎച്ച്പി, 1.0 എൽ ടർബോ പെട്രോൾ, 89 ബിഎച്ച്പി, 1.2 എൽ എൻഎ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
ഓഫ്-റോഡ് പ്രേമികൾക്കായി, മാരുതി സുസുക്കി 2023 മെയ്-ജൂൺ മാസത്തോടെ ദീർഘകാലമായി കാത്തിരുന്ന ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കും. താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ബുക്ക് ചെയ്യാം. 105PS, 1.5L K15B പെട്രോൾ എഞ്ചിൻ, ഐഡിൽ-സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റമാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭിക്കും.
"വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലൂടെ നൂതനവും ബുദ്ധിപരവുമായ സാങ്കേതികവിദ്യയ്‌ക്കൊപ്പം അതുല്യമായ അനുഭവങ്ങൾ പ്രദാനം ചെയ്യുക എന്ന തത്ത്വചിന്തയോടെയാണ് നെക്‌സ 2015 ൽ വിഭാവനം ചെയ്തത്." ഈ നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. എല്ലാ നെക്സ ഉൽപ്പന്നങ്ങളും ഉപഭോക്താക്കളുടെ സന്തോഷത്തിനായി ഏറ്റവും മികച്ച സാങ്കേതികവിദ്യയും രൂപകൽപ്പനയും സവിശേഷതകളും ഉപയോഗിച്ച് ക്യൂറേറ്റ് ചെയ്തിരിക്കുന്നുവെന്നും രണ്ട് ദശലക്ഷം വിൽപ്പന നാഴികക്കല്ലിൽ എത്തിയതിന്റെ വിജയം തങ്ങളുടെ ഹൈടെക്, ഫീച്ചർ പായ്ക്ക് ചെയ്‍ത ഓഫറുകളോടും പ്രീമിയം അനുഭവങ്ങളോടുമുള്ള ഉപഭോക്താവിന്റെ സ്നേഹത്തിന്റെ സാക്ഷ്യമാണെന്നും മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയുടെ 20 ശതമാനത്തിലേറെയും നെക്‌സ സംഭാവന ചെയ്‍തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.