"എന്തുപറഞ്ഞാലും നീ ഞങ്ങടെയല്ലെ മാരുതീ" എന്ന് ജനം, ഇത്തവണയും ഇളിഭ്യരായി ടാറ്റയും ഹ്യുണ്ടായിയും!

ഈ കണക്കുകൾ പ്രകാരം മറ്റ് കാർ നിർമ്മാതാക്കളെ അപേക്ഷിച്ച് പതിവുപോലെ മാർച്ച് മാസത്തിലും രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചത് മാരുതി സുസുക്കിയാണ്

Maruti Suzuki India Ltd remains at the top position in the Indian automotive industry prn

ന്ത്യൻ കാർ വിപണിയിൽ മാരുതി സുസുക്കി വളരെ വിശ്വസനീയമായ ബ്രാൻഡാണ്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനുകൾ (FADA) 2023 മാർച്ച് മാസത്തെ യാത്രാ വാഹനങ്ങളുടെ വിൽപ്പന കണക്കുകൾ അടുത്തിടെ പുറത്തുവിട്ടു. മിക്ക നിർമ്മാതാക്കളും ഈ സാമ്പത്തിക വർഷം മികച്ച രീതിയിൽ അവസാനിപ്പിക്കാൻ പരമാവധി ശ്രമിച്ചു. ഈ കണക്കുകൾ പ്രകാരം മറ്റ് കാർ നിർമ്മാതാക്കളെ അപേക്ഷിച്ച് പതിവുപോലെ മാർച്ച് മാസത്തിലും രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചത് മാരുതി സുസുക്കിയാണ്. ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ വിൽപ്പന ചാർട്ടിൽ രണ്ടാം സ്ഥാനത്തെത്തി. 

കണക്കുകൾ പ്രകാരം, മാരുതി സുസുക്കി 2023 മാർച്ചിൽ മൊത്തം 137,201 യൂണിറ്റുകൾ വിറ്റു. 2022 മാർച്ചിൽ ഇത് 118,446 യൂണിറ്റായിരുന്നു.  ഇത് പ്രതിവർഷം 15.83 ശതമാനം വർദ്ധനയാണ്. മൊത്തം വിൽപ്പന 18,755 യൂണിറ്റുകൾ വർദ്ധിച്ചു. 2022 മാർച്ചിൽ 1,18,446 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റത്. 

ടാറ്റ മോട്ടോഴ്‌സാണ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. 2023 മാർച്ചിൽ 46,847 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. അതേസമയം 2022 മാർച്ചിൽ കമ്പനി 36,939 യൂണിറ്റുകൾ വിറ്റു. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, അവരുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിച്ചു, അത് ഒടുവിൽ അതിന്റെ വിൽപ്പനയിൽ പ്രതിഫലിക്കുന്നു. ടാറ്റ മോട്ടോഴ്‌സ് 2023 മാർച്ചിൽ മുൻ വര്‍ഷത്തെ അപേക്ഷിച്ച് 9,908 യൂണിറ്റുകളുടെ വർദ്ധനവാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 36,939 യൂണിറ്റുകൾ വിറ്റപ്പോൾ 26.82 ശതമാനം വർധനവാണിത്.

ഹ്യുണ്ടായിയെ കുറിച്ച് പറയുകയാണെങ്കിൽ, 2023 മാർച്ചിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന് ഇന്ത്യൻ വിപണിയിലെ രണ്ടാം സ്ഥാനം നഷ്‍ടമായി. ആ സ്ഥാനം ടാറ്റ കൊണ്ടുപോയി. 2023 മാർച്ചിൽ ഹ്യുണ്ടായി 45,703 യൂണിറ്റുകള്‍ വിറ്റു. ഇത് 2022 മാർച്ചിൽ നിന്ന് 1,937 യൂണിറ്റുകളുടെ വർദ്ധനവാണ്. ഇത് 4.42 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിക്കുന്നു. 

2023 മാര്‍ച്ച് മാസത്തില്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 32,196 യൂണിറ്റുകളും കിയ 21,023 യൂണിറ്റുകളും ടൊയോട്ട 15,623 യൂണിറ്റുകളും വിറ്റു. അതേസമയം, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് (സ്കോഡ , വിഡബ്ല്യു) കഴിഞ്ഞ മാസം 7,837 യൂണിറ്റുകളും, ഹോണ്ട 6,295 യൂണിറ്റുകളും, റെനോ 5,176 യൂണിറ്റുകളും വിറ്റു. എംജി മോട്ടോഴ്‍സ് കഴിഞ്ഞ മാസം 4,655 യൂണിറ്റുകൾ വിറ്റു. 

Latest Videos
Follow Us:
Download App:
  • android
  • ios