പിന്നെയും പിന്നെയും മാരുതി കാറുകള്‍ പടികടന്നെത്തുന്ന പദനിസ്വനം..!
2023 ഏപ്രിൽ മാസത്തിൽ 160,529 യൂണിറ്റുകൾ വിറ്റഴിച്ച് മാരുതി സുസുക്കി. 2022 ലെ അതേ മാസത്തിൽ വിറ്റ 150,661 യൂണിറ്റുകളിൽ നിന്നാണ് ഈ വളര്‍ച്ച.
2023 ഏപ്രിൽ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വമ്പൻ മുന്നേറ്റവുമായി രാജ്യത്തിന്‍റെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി. കഴിഞ്ഞ മാസം കമ്പനി 160,529 യൂണിറ്റുകൾ വിറ്റഴിച്ചു. 2022 ലെ ഇതേ മാസത്തിൽ വിറ്റ 150,661 യൂണിറ്റുകളിൽ നിന്നാണ് ഈ വളര്‍ച്ച. അടുത്ത കാലത്തായി മാരുതി സുസുക്കി ഒരു മികച്ച ഉൽപ്പന്ന തന്ത്രത്തില്‍ മുന്നേറുകയാണ്. ബ്രെസ, ഗ്രാൻഡ് വിറ്റാര എന്നിവ പോലുള്ള എസ്‌യുവികളിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഫ്രോങ്‌ക്‌സ് ക്രോസ്ഓവർ എസ്‌യുവിയും അടുത്തിടെ പുറത്തിറക്കിയിരുന്നു. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി ഈ മാസം അവസാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ആൾട്ടോ കെ10 , വാഗൺആർ തുടങ്ങിയ ചെറുകിട, ഹാച്ച്ബാക്ക് മോഡലുകളിൽ നിന്നാണ് മാരുതി സുസുക്കിയുടെ വിൽപ്പനയിൽ ഭൂരിഭാഗവും വരുന്നത് . എന്നാൽ ഈ മോഡലുകൾ ന്യായമായ രീതിയിൽ തുടരുമ്പോൾ, യൂട്ടിലിറ്റി വാഹനങ്ങളിൽ നിന്ന് വ്യക്തമായ വില്‍പ്പ മേധാവിത്വ കണക്കുകളാണ് വരുന്നു. നിലവിൽ എല്ലാ മാരുതി മോഡലുകളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ബലേനോ , ബ്രെസ്സ എന്നിവയിൽ നിന്ന് എർട്ടിഗ, XL6 എന്നിവയിലേക്കാണ് ഉയര്‍ച്ച. അതേസമയം പുതിയ മോഡലുകളുടെ കടന്നുവരവ് ബ്രാൻഡിന് ചുറ്റും ഒരു നല്ല വികാരം സൃഷ്ടിച്ചു.
മാരുതി സുസുക്കി അടുത്തിടെ പ്രതീക്ഷിച്ചതിലും ഉയർന്ന ത്രൈമാസ ലാഭവും റിപ്പോർട്ട് ചെയ്‍തു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി രാജ്യത്ത് പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റുകൾ വരെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് തത്വത്തിലുള്ള ബോർഡ് അനുമതി ലഭിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ ഡിമാൻഡ് ഉയർന്നതും വിൽപ്പന കണക്കുകൾ മികച്ചതും ആയിരിക്കുമ്പോഴും വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ മെച്ചപ്പെടുമെങ്കിലും ഒരു ആശങ്കയായി തുടരുന്നുണ്ടെന്ന് കമ്പനി അധികൃതർ പറയുന്നു.
2023 ജനുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ജിംനിയാണ് കമ്പനിയുടെ വരാനിരിക്കുന്ന അടുത്ത മോഡല്‍. എന്നാൽ കമ്പനിയുടെ മുൻനിര മോഡലായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അടിസ്ഥാനമാക്കിയുള്ള പ്രീമിയം സെവൻ സീറ്റ് എംപിവിയെയും ആകാംക്ഷയോടെയാണ് വാഹനലോകം കാത്തിരിക്കുന്നത്. ഈ മോഡൽ വൻതോതിൽ വിൽക്കുന്നില്ലെങ്കില്‍പ്പോലും പ്രീമിയം സെഗ്‌മെന്റിലും ഇതോടെ തങ്ങൾ സ്ഥാനം പിടിക്കുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഈ വാഹനം മാരുതിക്ക് പുതിയ അതിർത്തികൾ തുറക്കാൻ സാധ്യതയുണ്ടെന്നും കമ്പനി കണക്കുകൂട്ടുന്നു.