ഇതുവരെ വിറ്റത് 1.5 ലക്ഷം മാരുതി ഫ്രോങ്ക്സുകൾ; ഹൈബ്രിഡ് പതിപ്പും ഉടനെത്തും

2024 ഏപ്രിലിൽ, മാരുതി ഫ്രോങ്‌സ് ബലേനോയെ മറികടന്ന് 14,286 യൂണിറ്റ് വിൽപ്പനയോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്‌സ കാറായി മാറി.

Maruti Suzuki Fronx Hits 1.5 Lakh Sales Mark and hybrid model will launch soon

2023 ഏപ്രിലിൽ ലോഞ്ച് ചെയ്‌തത് മുതൽ മാരുതി സുസുക്കി ഫ്രോങ്‌ക്‌സ് മികച്ച വിൽപ്പന നേടുന്നു.  ഏകദേശം 14 മാസംകൊണ്ട് ഈ കോംപാക്റ്റ് ക്രോസോവർ 1.5 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് കൈവരിച്ചു. ബലേനോ ഹാച്ച്ബാക്കിന് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ നെക്സ മോഡലായി ഇത് മാറി. 2024 ഏപ്രിലിൽ, മാരുതി ഫ്രോങ്‌സ് ബലേനോയെ മറികടന്ന് 14,286 യൂണിറ്റ് വിൽപ്പനയോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്‌സ കാറായി മാറി.

2025-ൽ മാരുതി ഫ്രോങ്‌ക്‌സിന് അതിൻ്റെ ആദ്യത്തെ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കുമെന്ന് മാരുതി സുസുക്കി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അപ്‌ഡേറ്റിൽ  ഈ കോംപാക്റ്റ് ക്രോസ്ഓവറിന് മാരുതി സുസുക്കിയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും. എച്ച്ഇവി എന്ന കോഡ് നാമത്തിലാണ് പുതിയ വാഹനം വികസിപ്പിക്കുന്നത്. മാരുതി ഗ്രാൻഡ് വിറ്റാരയിലും ഇൻവിക്ടോയിലും ഉപയോഗിക്കുന്ന ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാൾ ഇത് വളരെ ചെലവുകുറഞ്ഞതായിരിക്കും.

നാലാം തലമുറ സ്വിഫ്റ്റിൽ അടുത്തിടെ അരങ്ങേറ്റം കുറിച്ച പുതിയ 1.2 എൽ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി 2025 മാരുതി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റും വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . മാരുതി സുസുക്കിയുടെ പുതിയ ഹൈബ്രിഡ് സിസ്റ്റത്തിൻ്റെ വിശദാംശങ്ങൾ ഇപ്പോൾ വ്യക്തമല്ല. എങ്കിലും 1.2L പെട്രോൾ എഞ്ചിൻ, 1.5kWh മുതൽ 2kWh വരെ ശേഷിയുള്ള ബാറ്ററി പാക്ക്, ഒരു ഇലക്ട്രിക് മോട്ടോർ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്.

മാരുതി സുസുക്കിയുടെ പുതിയ ഹൈബ്രിഡ് ടെക്, ബലെനോ, ബ്രെസ തുടങ്ങിയ ബ്രാൻഡിൻ്റെ മാസ്-മാർക്കറ്റ് മോഡലുകളിലും അവതരിപ്പിക്കും. ഈ വർഷം, മാരുതി സുസുക്കി ഇലക്ട്രിക് വെഹിക്കിൾ (ഇവി) സെഗ്‌മെൻ്റിലേക്ക് പ്രൊഡക്ഷൻ-റെഡി eVX മിഡ്-സൈസ് എസ്‌യുവിയുമായി കടക്കും. എത്തിക്കഴിഞ്ഞാൽ, മാരുതി eVX 2025-ൻ്റെ തുടക്കത്തിൽ വരാനിരിക്കുന്ന വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവിയ്ക്കെതിരെ മത്സരിക്കും. ഒപ്പം എംജിഇസെഡ്എസ് ഇവി, വരാനിരിക്കുന്ന ടാറ്റ കർവ്വ് ഇവി എന്നിവയ്‌ക്കെതിരെയും മത്സരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios