ഫാൻസും ബഹളവുമില്ല; പക്ഷേ വാങ്ങാൻ കൂട്ടയിടി! തുച്ഛവിലയും വമ്പൻ മൈലേജും, നിശബ്‍ദ മുന്നേറ്റവുമായി മാരുതി ഇക്കോ
അധികമാരും പരാമർശിക്കാത്ത മാരുതിയുടെ മോഡലാണ് ഇക്കോ. എന്നാൽ വിൽപ്പനയുടെ കാര്യത്തിൽ ഇത് പല കാറുകളേക്കാളും ഏറെ മുന്നിലാണ് എന്നതാണ് പ്രത്യേകത. ഇക്കോ ഒരു യൂട്ടിലിറ്റി വാനാണ്. ഇത് 5, 6, 7 സീറ്റർ ഫോർമാറ്റുകളിൽ വാങ്ങാം. 5.32 ലക്ഷം രൂപയാണ് ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.
2024 ഡിസംബറിലെ വിൽപ്പന വിവരങ്ങൾ പുറത്തുവിട്ട് രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി. കഴിഞ്ഞ മാസം കമ്പനി 2,52,693 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ചു. ഈ റെക്കോർഡ് വിൽപ്പനയിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ വാനായ മാരുതി സുസുക്കി ഇക്കോയും ഒരു പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ മാസം 11678 യൂണിറ്റ് ഇക്കോകൾ കമ്പനി വിറ്റു. അതേ സമയം, 2023 ഡിസംബറിൽ 10,034യൂണിറ്റുകൾ വിറ്റു. അധികമാരും പരാമർശിക്കാത്ത മാരുതിയുടെ കാറാണ് ഇക്കോ. എന്നാൽ വിൽപ്പനയുടെ കാര്യത്തിൽ ഇത് പല കാറുകളേക്കാളും ഏറെ മുന്നിലാണ് എന്നതാണ് പ്രത്യേകത. ഇക്കോ ഒരു യൂട്ടിലിറ്റി വാനാണ്. ഇത് 5, 6, 7 സീറ്റർ ഫോർമാറ്റുകളിൽ വാങ്ങാം. 5.32 ലക്ഷം രൂപയാണ് ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.
മാരുതി സുസുക്കി ഇക്കോ നാല് വേരിയൻ്റുകളിൽ വാങ്ങാം. ഇതിൽ 5-സീറ്റർ, 7-സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് ബോഡി ശൈലികൾ എന്നിവ ഉൾപ്പെടുന്നു. ഇക്കോയുടെ നീളം 3,675mm ആണ്, വീതി 1,475mm ആണ്, ഉയരം 1,825mm ആണ്. ആംബുലൻസ് പതിപ്പിന് 1,930 എംഎം ഉയരമുണ്ട്.
കെ സീരീസ് 1.2 ലിറ്റർ എഞ്ചിനാണ് മാരുതി ഇക്കോയുടെ ഹൃദയം. ഈ എഞ്ചിൻ പെട്രോളിൽ നിന്ന് 80.76 പിഎസ് കരുത്തും 104.5 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. അതേസമയം സിഎൻജി ഉപയോഗിച്ച് പവർ 71.65 പിഎസിലേക്കും പരമാവധി ടോർക്ക് 95 എൻഎമ്മിലേക്കും കുറയുന്നു. ടൂർ വേരിയൻ്റിന്, ഗ്യാസോലിൻ ട്രിമ്മിന് 20.2 കിമീ/ലിറ്ററും സിഎൻജിക്ക് 27.05 കിമീ/കിലോമീറ്ററും കമ്പനി അവകാശപ്പെടുന്നു. അതേസമയം, പാസഞ്ചർ ട്രിമ്മിന് മൈലേജ് പെട്രോളിന് 19.7 കിമീ/ലിറ്ററായും സിഎൻജിക്ക് 26.78 കി.മീ/കിലോ ആയും കുറയുന്നു.
ഇക്കോയ്ക്ക് 11 ഓളം സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. അത് നിലവിലുള്ളതും വരാനിരിക്കുന്നതുമായ ചില സുരക്ഷാ സംബന്ധമായ നിയന്ത്രണങ്ങൾ പാലിക്കുന്നു. റിവേഴ്സ് പാർക്കിംഗ് സെൻസർ, എൻജിൻ ഇമ്മൊബിലൈസർ, വാതിലിനുള്ള ചൈൽഡ് ലോക്കുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡിയുള്ള എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇക്കോയ്ക്ക് ഇപ്പോൾ പുതിയ സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ലഭിക്കുന്നു. രണ്ട് യൂണിറ്റുകളും കമ്പനി അതിൻ്റെ എസ്-പ്രസ്സോയിൽ നിന്നും സെലേറിയോയിൽ നിന്നും എടുത്തിട്ടുണ്ട്. പഴയ സ്ലൈഡിംഗ് എസി കൺട്രോളിന് പകരം പുതിയ റോട്ടറി യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
5.32 ലക്ഷം മുതൽ 6.58 ലക്ഷം വരെയാണ് മാരുതി സുസുക്കി ഇക്കോ 5 സീറ്റർ വേരിയൻ്റിൻ്റെ എക്‌സ് ഷോറൂം വില. അതേസമയം, 7 സീറ്റർ വേരിയൻ്റിന് 5.61 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.