അതിശയിപ്പിച്ച് മാരുതി, 3.99 ലക്ഷം വിലയുള്ള ഈ കാറിന്‍റെ സുരക്ഷ കൂട്ടി!
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) ഇന്ന് തങ്ങളുടെ രണ്ട് എൻട്രി ലെവൽ കാറുകളിൽ പുതിയ സുരക്ഷാ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു. കമ്പനി ഇപ്പോൾ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ രണ്ട് ഹാച്ച്ബാക്ക് വാഹനങ്ങളുടെ സുരക്ഷയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് കാറുകളിലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം പ്ലസ് (ഇഎസ്പി) ഫീച്ചർ ചേർത്തിട്ടുണ്ടെങ്കിലും അവയുടെ വിലയിൽ വർധനയുണ്ടായിട്ടില്ലെന്ന് മാരുതി സുസുക്കി പറയുന്നു.
മാരുതി സുസുക്കി വാഹനങ്ങൾ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഇപ്പോഴിതാ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) ഇന്ന് തങ്ങളുടെ രണ്ട് എൻട്രി ലെവൽ കാറുകളിൽ പുതിയ സുരക്ഷാ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു. കമ്പനി ഇപ്പോൾ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ രണ്ട് ഹാച്ച്ബാക്ക് വാഹനങ്ങളുടെ സുരക്ഷയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
ജനപ്രിയ മോഡലുകളായ അൾട്ടോ K10, എസ് പ്രെസോ എന്നിവയിൽ ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ ഫീച്ചറുകൾ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി മാരുതി സുസുക്കി ആൾട്ടോ കെ10, എസ് പ്രസ്സോ എന്നിവയിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി) സുരക്ഷാ ഫീച്ചറാണ് ഇപ്പോൾ ചേർത്തിരിക്കുന്നത്. എന്നാൽ ഈ ഫീച്ചർ അവതരിപ്പിച്ചത് ഈ രണ്ട് വാഹനങ്ങളുടെയും വിലയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും മികച്ച കാര്യം. ഈ രണ്ട് കാറുകളിലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം പ്ലസ് (ഇഎസ്പി) ഫീച്ചർ ചേർത്തിട്ടുണ്ടെങ്കിലും അവയുടെ വിലയിൽ വർധനയുണ്ടായിട്ടില്ലെന്ന് മാരുതി സുസുക്കി പറയുന്നു. എന്താണ് ഇഎസ്‍പി സവിശേഷത? അത് എങ്ങനെ പ്രവർത്തിക്കുന്നു? ഇതാ അറിയേണ്ടതെല്ലാം.
എന്താണ് ഇഎസ്‍പി ഫീച്ചർ?
അമിതവേഗതയിൽ ഓടുന്ന കാർ എമർജൻസി ബ്രേക്ക് ഇട്ട് നിർത്തുമ്പോൾ മറിഞ്ഞ് വീഴാനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ ഫീച്ചർ ലഭ്യമായ കാറുകളിൽ ആ കാറിൻ്റെ സ്ഥിരത മെച്ചപ്പെടുത്താനും കാർ സ്‍കിഡ് ചെയ്യുന്നത് തടയാനും ഈ ഫീച്ചർ പ്രവർത്തിക്കുന്നു. വാഹന ചലനങ്ങൾ കണ്ടെത്തുന്നതിന് ഒന്നിലധികം സെൻസറുകൾ, എബിഎസ്, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ ഫീച്ചറുകൾ എന്നിവയുമായി ഇഎസ്പി ഫീച്ചർ പ്രവർത്തിക്കുന്നു.
ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം ഫീച്ചറിന് പുറമേ, ഈ രണ്ട് വാഹനങ്ങളിലും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള ആൻ്റി ബ്രേക്കിംഗ് സിസ്റ്റം, എഞ്ചിൻ ഇമ്മൊബിലൈസർ, റിവേഴ്‌സ് പാർക്കിംഗ് സെൻസർ തുടങ്ങിയ സവിശേഷതകളുണ്ട്. ഈ വാഹനങ്ങളുടെ ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് ഹിൽ ഹോൾഡ് അസിസ്റ്റ് സേഫ്റ്റി ഫീച്ചറിൻ്റെ ഗുണവും ഉണ്ട്.
മാരുതി സുസുക്കിയുടെ ഈ ഹാച്ച്ബാക്കിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില ആരംഭിക്കുന്നത് 3. 99 ലക്ഷം രൂപ മുതലാണ്. അതേ സമയം, ഈ വാഹനത്തിൻ്റെ ടോപ്പ് വേരിയൻ്റിന് 5.96 ലക്ഷം രൂപ ചിലവഴിക്കേണ്ടി വരും. മാരുതി എസ് പ്രസോയ്ക്ക് 4.25 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ വിലയിൽ നിങ്ങൾക്ക് അടിസ്ഥാന വേരിയന്‍റാണ് ലഭിക്കുന്നത്. എന്നാൽ നിങ്ങൾക്ക് ഈ കാറിൻ്റെ ഏറ്റവും മികച്ച വേരിയൻ്റ് വാങ്ങണമെങ്കിൽ, നിങ്ങൾ 6.11 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും.