അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!
മുങ്ങൽ വിദഗ്ധർ പരിശോധിച്ചപ്പോള്‍ കാറിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പായി. ഇതോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. കാറിന്‍റെ രജിസ്ട്രേഷൻ വിശദാംശങ്ങൾ പരിശോധിച്ച പൊലീസ് ഉടമയെ കണ്ടെത്തി. ഇതോടെയാണ് സങ്കടപ്പെടുത്തുന്ന ആ കഥയുടെ ചുരുള്‍ അഴിയുന്നത്.
അടുത്തിടെ കർണാടകയിലെ ശ്രീരംഗപട്ടണത്തെ കാവേരി നദിക്ക് നടുവിൽ ഗ്രാമീണരും മത്സ്യത്തൊഴിലാളികളും ഒരു വിചിത്രമായ കാഴ്‍ച കണ്ടു. ഒരു ചുവന്ന ബിഎംഡബ്ല്യു X6 എസ്‌യുവി നദിയില്‍ പൊങ്ങിക്കിടക്കുന്നു. അപകടത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. കാറിനുള്ളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മുങ്ങൽ വിദഗ്ധരെ പൊലീസ് വിളിച്ചുവരുത്തി. പിന്നീട് നടന്ന സംഭവങ്ങള്‍ ഒരു സിനിമാക്കഥ പോലെയാണ്. കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്ന ആ സംഭവം ഇതാ.
ഡ്രൈവിംഗിനിടെ ഥാറിൽ നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ യുവാവ്, പൊലീസിന് വക മുട്ടന്‍പണി!
മുങ്ങൽ വിദഗ്ധർ പരിശോധിച്ചപ്പോള്‍ കാറിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പായി. ഇതോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. ഗതാഗത വകുപ്പ് മുഖേന വാഹനത്തിന്‍റെ രജിസ്ട്രേഷൻ വിശദാംശങ്ങൾ പോലീസ് എടുത്ത് പരിശോധിച്ചപ്പോൾ കാർ ബെംഗളൂരുവില്‍ താമസിക്കുന്ന ഒരാളുടേതാണെന്ന് കണ്ടെത്തി.
അന്വേഷണം നടത്തിയ പോലീസ് സംഘം ഒടുവില്‍ ഉടമയെ കണ്ടെത്തി. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ നല്‍കുന്ന മറുപടികളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് പൊലീസിന് മനസിലായി. മാത്രമല്ല ഇയാളിൽ നിന്ന് വ്യക്തമായ ഒരു ഉത്തരവും ലഭിച്ചില്ല. തുടർന്ന് യുവാവിന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ കുടുംബാംഗങ്ങളെ വിളിക്കാൻ പോലീസ് തീരുമാനിച്ചു.
ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!
ഇതോടെയാണ് സങ്കടപ്പെടുത്തുന്ന ആ കഥയുടെ ചുരുള്‍ അഴിയുന്നത്. അമ്മയുടെ മരണശേഷം ഇയാൾ വിഷാദാവസ്ഥയില്‍ ആയിരുന്നെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു. ദുഃഖിതനായ അദ്ദേഹം ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് കാർ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നു വേണം കരുതാന്‍ എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം നൽകിയ ഒരു പ്രസ്‍താവനയും പ്രസക്തവും യുക്തിസഹവും അല്ല എന്നും ശ്രീരംഗപട്ടണം പൊലീസ് പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. പോലീസുകാർ ഈ വിഷയത്തിൽ പരാതി രജിസ്റ്റർ ചെയ്യാത്തതിനാൽ കുടുംബം BMW X6 ബാംഗ്ലൂരിലേക്ക് തിരികെ കൊണ്ടുപോയി.
കാർ ഓടിക്കുന്ന ആളെ ആരും കണ്ടില്ല
ആ മനുഷ്യൻ എങ്ങനെ കാർ നദിയിലേക്ക് ഓടിച്ചുവെന്ന് നാട്ടുകാരോ മറ്റാരോ കണ്ടില്ല. ആ മനുഷ്യൻ വാഹനം നദിയിലേക്ക് തള്ളുകയോ ഡ്രൈവ് മോഡിൽ ഇട്ട് വാഹനത്തിൽ നിന്ന് ഇറങ്ങുകയോ ചെയ്തതാകാനാണ് സാധ്യത. എന്തായാലും ഈ ബിഎംഡബ്ല്യു X6 എസ്‌യുവിക്ക് കാര്യമായ തകരാറുകള്‍ ഉറപ്പാണ്.
സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം
വെള്ളം മൂലം വാഹനത്തിന് സംബവിക്കുന്ന കേടുപാടുകൾ ക്രൂരമായേക്കാം. ഇത്തരം കേടുപാടുകൾ സംഭവിച്ചതിന് ശേഷം വാഹനം നന്നാക്കാൻ ഭാഗങ്ങൾ പൂർണ്ണമായും മാറ്റേണ്ടി വന്നേക്കാം.