വിമാനത്തിലെ പുകവലി വീണ്ടും, യുവതിക്ക് പിന്നാലെ യുവാവ് കുടുങ്ങിയത് ഇങ്ങനെ!

അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6ഇ 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു.

Man arrested at Bengaluru airport for smoking on IndiGo flight prn

വിമാനത്തിനുള്ളില്‍ പുക വലിച്ച യുവാവ് അറസ്റ്റില്‍.  ബംഗളൂരു കെംപഗൗഡ വിമാത്താവളത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇന്‍ഡിഗോ വിമാനത്തിലെ ടോയിലറ്റില്‍ കയറി പുകവലിച്ച സംഭവത്തിലാണ് യുവാവ് പിടിയിലായത്. 

അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6ഇ 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു.

വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയിലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ വിമാന ജീനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം അരംഭിച്ചതായി എയര്‍പോര്‍ട്ട് പൊലീസ് പറഞ്ഞു. മാര്‍ച്ച് ആദ്യവാരം കൊല്‍ക്കത്തയില്‍ നിന്നുളള ഇന്‍ഡിഗോ വിമാനത്തിലെ ടോയ്ലറ്റില്‍ പുകവലിച്ചതിന് 24 കാരി അറസ്റ്റിലായിരുന്നു.

കൊല്‍ക്കത്ത- ബംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ മാര്‍ച്ച് അഞ്ചിനായിരുന്നു ഈ സംഭവം. ബാത്ത്‌റൂമിലാണ് യുവതി പുക വലിച്ചത്. പുക പുറത്തേയ്ക്ക് വരുന്നത് കണ്ട് ക്യാബിന്‍ ക്രൂ ബലംപ്രയോഗിച്ച് വാതില്‍ തുറന്ന് നോക്കുകയായിരുന്നു. ജീവനക്കാരെ കണ്ടതോടെ, യുവതി സിഗററ്റ് ഡെസ്റ്റ്ബിന്നില്‍ ഇട്ടു. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഉടന്‍ തന്നെ ജീവനക്കാര്‍ വെള്ളം ഒഴിച്ച് സിഗററ്റ് കെടുത്തി.

സംഭവം ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ ക്യാപ്റ്റന്റെ ശ്രദ്ധയില്‍പ്പെടുത്തി. ക്യാപ്റ്റന്‍ നല്‍കിയ പരാതിയിലാണ് നടപടി. അച്ചടക്കമില്ലാതെ യാത്രക്കാരി പെരുമാറി എന്നതാണ് പരാതി. ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ യാത്രക്കാരിയെ വിമാനത്താവള സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. മനുഷ്യ ജീവന് ഭീഷണി സൃഷ്ടിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ സിഗരറ്റ് വലിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യു എസ് പൗരനെതിരെയും അടുത്തിടെ കേസെടുത്തിരുന്നു. മാര്‍ച്ച് 11നായിരുന്നു കേസിന് ആസ്‍പദമായ ഈ സംഭവം. എയര്‍ ഇന്ത്യയുടെ ലണ്ടന്‍- മുംബൈ വിമാനത്തിലാണ് യാത്രക്കാരന്‍ മോശമായി പെരുമാറിയത്. 37കാരനായ രമാകാന്തിനെതിരെയാണ് മുംബൈ സാഹര്‍ പൊലീസ് കേസെടുത്ത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios