ഒടുവില്‍ ആ മഹീന്ദ്ര കേമന്‍റെ 'കേശാദിപാദം' പുറത്ത്!

മഹീന്ദ്ര ചകാന്‍ പ്ലാന്റിന് സമീപത്തുനിന്നുള്ള ചിത്രമാണ് പുറത്തുവന്നിട്ടുള്ള എക്‌സ്‌യുവി 700-ന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Mahindra XUV 700 Spied Again

മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700 ഈ ഓഗസ്റ്റ് 15-ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണയോട്ടം നടത്തുന്ന വാഹനം  നിരവധിതവണ ക്യാമറകളില്‍ കുടുങ്ങിയിരുന്നു. എന്നാല്‍‌ ഇത്രകാലവും മൂടിക്കെട്ടലുകളോടെ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ എസ്‍യുവിയുടെ മുഴുവന്‍ ചിത്രവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹീന്ദ്ര ചകാന്‍ പ്ലാന്റിന് സമീപത്തുനിന്നുള്ള ചിത്രമാണ് പുറത്തുവന്നിട്ടുള്ള എക്‌സ്‌യുവി 700-ന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുന്‍ഗാമിയായ എക്‌സ്‍യുവി500-ല്‍ നിന്ന് തീര്‍ത്തും പുതിയ ഡിസൈന്‍ ശൈലിയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഗോള്‍ഡ് ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന്റെ ചിത്രമാണ് പുറത്തായത്. വെര്‍ട്ടിക്കിള്‍ സ്ലാറ്റുകള്‍ നല്‍കിയുള്ള ഗ്രില്ല്, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, ബമ്പറിലേക്ക് ഇറങ്ങി നല്‍കുന്ന എന്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബ്ലാക്ക് ക്ലാഡിങ്ങിന്റെ അകമ്പടിയിലുള്ള ഫോഗ് ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശം അലങ്കരിക്കുന്നത്. 

വശങ്ങളുടെ ഡിസൈന്‍ മുന്‍ഗാമിക്ക് സമമാണ്. എന്നാലും അലോയി വീല്‍, റിയര്‍വ്യൂ മിറര്‍ എന്നിവയില്‍ പുതുമ നിഴലിക്കുന്നുണ്ട്. പിന്‍ഭാഗത്താണ് ഏറെ മാറ്റം സംഭവിച്ചിട്ടുള്ളത്. സ്പ്ലിറ്റ് എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, എഡ്‍ജുകളുള്ള ടെയ്ല്‍ഗേറ്റ്, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റുമുള്ള ബമ്പര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന തുടങ്ങിയവ നല്‍കിയാണ് എക്‌സ്.യു.വി. 700-ന്റെ പിന്‍ഭാഗം അലങ്കരിക്കുന്നത്. 

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ ‘ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍’ വഴി കണ്ടെത്തുകയും ഓട്ടോമാറ്റിക്കായി ഡ്രൈവര്‍ക്ക് അലേര്‍ട്ട് നല്‍കുന്നതുമായ സംവിധാനം ഉള്‍പ്പെടെയുള്ള ഫീച്ചഫുകളുമായിട്ടാണ് വാഹനത്തിന്‍റെ വരവ്. സ്റ്റിയറിംഗ് വീല്‍ ചലനത്തിലെ ക്രമക്കേടും കാറിന്റെ ഡ്രൈവിംഗ് രീതിയും അനുസരിച്ചാണ് ഈ സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുക. ഡ്രൈവര്‍ക്ക് ഒരു ഇടവേളയെടുത്ത് കാര്‍ നിര്‍ത്താനുള്ള മുന്നറിയിപ്പ് ശബ്ദവും പ്ലേ ചെയ്യും.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (എഡിഎഎസ്) എക്സ് യു വി 700ല്‍ അവതരിപ്പിക്കുന്നുണ്ട്. ഡ്രൗസിനെസ് ഡിറ്റക്ഷന്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ്-സ്പോട്ട് ഡിറ്റക്ഷന്‍ എന്നിവയും സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു. 360 ഡിഗ്രി കാമറ, ടച്ച്‌സ്‌ക്രീന്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായി ട്വിന്‍ ഡിസ്‌പ്ലേ സജ്ജീകരണം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും മഹീന്ദ്ര എക്സ് യു വി 700 എസ്യുവിയുടെ സവിശേഷതയാണ്.

സ്‍മാര്‍ട്ട് ഡോറുകളുമായായിരിക്കും വിപണിയില്‍ അവതിരിപ്പിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഓട്ടോ ബുസ്റ്റര്‍ ഹെഡ്‌ ലാമ്പ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നൽകിയേക്കും. ആദ്യമായാണ് XUV700 ഉള്‍പ്പെടെയുന്ന എസ്.യു.വി. ശ്രേണിയില്‍ സ്‍മാര്‍ട്ട് ഡോറുകള്‍ നല്‍കുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. സ്‍മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലിന്റെ സഹായത്തോടെ വാഹനം അണ്‍ലോക്ക് ചെയ്യുമ്പോഴോ ഡോറില്‍ നല്‍കിയിട്ടുള്ള സെന്‍സറുകളില്‍ സ്പര്‍ശിക്കുമ്പോഴോ ഡോര്‍ ഹാന്‍ഡില്‍ മുകളിലേക്ക് ഉയര്‍ന്ന് വരുന്നത് കാണാം. അതുപോലെ തന്നെ, വാഹനം ലോക്ക് ചെയ്‍താല്‍, അല്ലെങ്കില്‍ ഡോര്‍ അടച്ചാല്‍ ഈ ഹാന്‍ഡില്‍ പൂര്‍വ്വ സ്ഥിതിയില്‍ ആകും.

മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ള 200 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനും 180 ബി.എച്ച്.പി. പവറുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ട് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും.

ഈ ഏപ്രലില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 എസ്‌യുവി കമ്പനിയുടെ ഇന്ത്യാ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്‍തതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.  വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് നിലവില്‍ ഡബ്ല്യു601 എന്ന് കോഡ്‌നാമം നല്‍കിയിരിക്കുന്ന പ്രോജക്റ്റ്. ലോകോത്തര നിലവാരമുള്ള വാഹനമായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ എസ്‍യുവി പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 നിർമിക്കുക.  പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമുണ്ടാകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios