എതിരാളികള്‍ക്ക് ശക്തമായ മത്സരവുമായി മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്ക്
12.64 ലക്ഷം മുതൽ 16.14 ലക്ഷം വരെ എക്‌സ്‌ഷോറൂം വിലയിൽ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക് വിപണിയിൽ ലഭ്യമാണ് .
ജനപ്രിയ മോഡലായ മഹീന്ദ്ര സ്‌കോർപിയോയുടെ അപ്‌ഡേറ്റ് പതിപ്പിന് ശേഷവും അതിന്റെ ക്ലാസിക് പതിപ്പിന് ഡിമാൻഡ് ഒട്ടും കുറഞ്ഞിട്ടില്ല. ശക്തമായ രൂപവും സവിശേഷതകളും കാരണം, ഇന്നും ഈ കാർ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ, സ്കോഡ കുഷാക്ക്, മാഗ്സ്റ്റർ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ കാറുകള്‍ക്ക് കടുത്ത മത്സരമാണ് സ്‍കോര്‍പിയോ കാഴ്‍ച വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ടട്ുകള്‍.
12.64 ലക്ഷം മുതൽ 16.14 ലക്ഷം വരെ എക്‌സ്‌ഷോറൂം വിലയിൽ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക് വിപണിയിൽ ലഭ്യമാണ് . ഇതിന്റെ എസ്, എസ് 11 എന്നീ രണ്ട് വേരിയന്റുകൾ വിപണിയിൽ ലഭ്യമാണ്. ഗാലക്‌സി ഗ്രേ, റെഡ് റേജ്, ഡിസാറ്റ് സിൽവർ, പേൾ വൈറ്റ്, നാപ്പോളി ബ്ലാക്ക് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ഈ കാർ ലഭ്യമാണ്. എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളാണ് കാറിന് ലഭിക്കുന്നത്.
ഒമ്പത് സീറ്റിംഗ് കപ്പാസിറ്റിയുള്ള ഈ കാറിൽ, ശക്തമായ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ 132 പിഎസ് പവറും 300 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഇതിനുള്ളത്. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ മ്യൂസിക് സിസ്റ്റമാണ് സ്‌കോർപിയോ ക്ലാസിക്കിന് ലഭിക്കുന്നത്. ക്രൂയിസ് കൺട്രോളും ഓട്ടോ എയർ കണ്ടീഷനിംഗ് സംവിധാനവും ഡാഷിംഗ് എസ്‌യുവിക്ക് ലഭിക്കുന്നു. സുരക്ഷയ്ക്കായി, കാറിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഉണ്ട്.
2022 ഓഗസ്റ്റ് മധ്യത്തിലാണ് മഹീന്ദ്ര പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിനെ S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ചത്. ആദ്യത്തേതിന് 11.99 ലക്ഷം രൂപയാണ് വില, രണ്ടാമത്തേതിന് 15.49 ലക്ഷം രൂപയാണ് (എല്ലാം, എക്‌സ് ഷോറൂം). പ്രധാന സൗന്ദര്യവർദ്ധക, ഫീച്ചർ നവീകരണങ്ങൾ എസ്‌യുവിയിൽ വരുത്തിയിട്ടുണ്ട്.
മൂന്ന് സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് മോഡൽ ലൈനപ്പ് വാഗ്‍ദാനം ചെയ്യുന്നത്. ഏഴ് സീറ്റർ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റും മൂന്നാമത്തെ ബെഞ്ചും, 7-സീറ്റർ മധ്യനിരയിൽ ബെഞ്ചും, അവസാന നിരയിൽ രണ്ട് ജമ്പ് സീറ്റുകളും ഒപ്പം ഒമ്പത് സീറ്ററും. മധ്യനിരയിൽ ഒരു ബെഞ്ചും പിന്നിൽ ജമ്പ് സീറ്റുകളും.