മഹീന്ദ്ര സ്കോര്‍പിയോ പഴയതും പുതിയതും തമ്മില്‍; എന്താണ് മാറുക, എന്ത് മാറില്ല?
പുതിയ സ്‍കോര്‍പിയോ എസ്‌യുവി പഴയ സ്‌കോർപിയോ മോഡലുകളിൽ നിന്ന് വളരെ വ്യത്യസ്‍തമായിരിക്കും. ലുക്ക് മുതൽ ഫീച്ചറുകളും പവർട്രെയിനുകളും വരെ, പുതിയ സ്കോർപിയോ നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഒരു വലിയ അപ്ഡേറ്റ് വാഗ്‍ദാനം ചെയ്യും. പുതുതലമുറ മഹീന്ദ്ര സ്‌കോർപിയോ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിൽ എന്ത് മാറ്റമുണ്ടാകുമെന്നും എന്തൊക്കെ മാറ്റമുണ്ടാകില്ല എന്നും നോക്കാം.
പുതിയ തലമുറ മഹീന്ദ്ര സ്‌കോർപിയോയുടെ ലോഞ്ചിന് ഒരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കാർ നിർമ്മാതാവ് എസ്‌യുവി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ലോഞ്ച് ഈ വർഷാവസാനം നടക്കാൻ സാധ്യതയുണ്ട്. പുതിയ തലമുറ ഥാര്‍, XUV700 എന്നിവ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം കനത്ത ഡിസൈൻ മാറ്റങ്ങൾക്ക് വിധേയമാകുന്ന മഹീന്ദ്രയുടെ മൂന്നാമത്തെ മുൻനിര എസ്‌യുവിയാണിത്.
പുത്തന്‍ സ്‍കോര്‍പിയോയുടെ പ്ലാന്‍റില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്
പുതിയ സ്‍കോര്‍പിയോ എസ്‌യുവി പഴയ സ്‌കോർപിയോ മോഡലുകളിൽ നിന്ന് വളരെ വ്യത്യസ്‍തമായിരിക്കും. ലുക്ക് മുതൽ ഫീച്ചറുകളും പവർട്രെയിനുകളും വരെ, പുതിയ സ്കോർപിയോ നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഒരു വലിയ അപ്ഡേറ്റ് വാഗ്‍ദാനം ചെയ്യും. പുതുതലമുറ മഹീന്ദ്ര സ്‌കോർപിയോ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിൽ എന്ത് മാറ്റമുണ്ടാകുമെന്നും എന്തൊക്കെ മാറ്റമുണ്ടാകില്ല എന്നും നോക്കാം.
ഡിസൈൻ
പഴയ തലമുറ മോഡലുകളിൽ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കും സ്കോർപിയോയുടെ രൂപഭാവം. മുൻവശത്ത്, ഫോഗ് ലാമ്പുകളോട് കൂടിയ സി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട വെർട്ടിക്കൽ സ്ലാറ്റ് ഗ്രിൽ പോലുള്ള പുതിയ ഘടകങ്ങൾ ഫെയ്‌സ്‌ലിഫ്റ്റ് സ്കോർപിയോയ്ക്ക് ലഭിക്കും. മഹീന്ദ്ര ക്രോം അടിവരയിടുന്ന ഇരട്ട ബാരൽ ഹെഡ്‌ലൈറ്റ് ഉപയോഗിക്കും. 18 ഇഞ്ച് വലിപ്പമുള്ള പുതിയ സെറ്റ് വീലുകളും പുതിയ സ്കോർപിയോയിൽ ഉണ്ടാകും. എന്നിരുന്നാലും, XUV700-ൽ നിന്ന് വ്യത്യസ്തമായി, പുതിയ സ്കോർപിയോയ്ക്ക് ഗ്രാബ് ഹാൻഡിലുകൾക്ക് ഫ്ലഷ് ഡിസൈൻ ഉണ്ടായിരിക്കില്ല.
ബസിലിടിച്ച് തകര്‍ന്ന് തരിപ്പണമായി XUV700, സുരക്ഷിതരായി യാത്രികര്‍, മഹീന്ദ്രയ്ക്ക് കയ്യടിച്ച് ജനം!
2022 സ്കോർപിയോ എസ്‌യുവിയുടെ ചോർന്ന ചിത്രങ്ങളില്‍ ഒരെണ്ണം, പുനർരൂപകൽപ്പന ചെയ്ത സൈഡ്-ഹിംഗ്ഡ് ടെയിൽഗേറ്റുള്ള പിൻഭാഗവും കാണിക്കുന്നു. താഴെ, പിൻ ബമ്പർ നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി സാമാന്യം പരന്ന പ്രൊഫൈൽ അവതരിപ്പിക്കുന്നു. കൂടാതെ, ബമ്പറിന്റെ ഇരുവശത്തുമായി രണ്ട് റിവേഴ്സ് ലൈറ്റുകളും അവ രണ്ടും ബ്രിഡ്ജ് ചെയ്യുന്ന ഒരു ക്രോം സ്ട്രിപ്പും ഉണ്ട്.
ഇന്റീരിയർ
2022 മഹീന്ദ്ര സ്‌കോർപിയോയുടെ ഇന്റീരിയറിൽ അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ പുതിയ ഡാഷ്‌ബോർഡ് ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, പുതിയ സ്കോർപിയോ പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും ഉപയോഗിക്കുമെന്ന് മുൻ സ്പൈ ചിത്രങ്ങൾ സൂചന നൽകുന്നു. കാറിന്റെ ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ മാറ്റാൻ സെൻട്രൽ കൺസോളിൽ റോട്ടറി നോബുകളും ലഭിക്കാൻ സാധ്യതയുണ്ട്.
പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!
സവിശേഷതകൾ
പുതിയ തലമുറ സ്കോർപിയോ എസ്‌യുവി നിലവിലുള്ള സ്‍കോര്‍പിയോ മോഡലിനേക്കാൾ കൂടുതൽ ഫീച്ചർ ലോഡഡ് ഓപ്ഷനായിരിക്കും. 8 ഇഞ്ച് ഡിജിറ്റൽ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് സൗകര്യം, 360 ഡിഗ്രി ക്യാമറ, സൺറൂഫ് തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
എഞ്ചിൻ
നിലവിലുള്ള 2.0 ലിറ്റർ എംസ്റ്റാലിയന്‍ ഫോർ സിലിണ്ടർ പെട്രോൾ, 2.2 ലിറ്റർ എംഹാക്ക് ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനുകൾ എന്നിവ ഉപയോഗിച്ച് മഹീന്ദ്ര 2022 സ്കോർപിയോയ്ക്ക് കരുത്തേകാൻ സാധ്യതയുണ്ട്. ഥാര്‍, XUV700 എന്നിവയിലും ഇതേ എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിനുകൾ ആറ് സ്പീഡ് മാനുവൽ ട്രാൻസ്‍മിഷനോ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടറോ എടിയുമായി ജോടിയാക്കാൻ സാധ്യതയുണ്ട്. സ്‌പോർട്‌സ് യൂട്ടിലിറ്റി ക്രെഡൻഷ്യലുകളുമായി പൊരുത്തപ്പെടുന്ന 4x4 ഫീച്ചറും പുത്തന്‍ സ്കോര്‍പ്പിയോയ്ക്ക് ലഭിക്കും.
Source : HT Auto