Hero Electric bikes : ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കാൻ മഹീന്ദ്ര ഹീറോ ഇലക്ട്രിക്കുമായി കൈകോർക്കുന്നു

ഹീറോ ഇലക്ട്രിക് മഹീന്ദ്ര ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഏകദേശം 150 കോടി രൂപയുടെ സംയുക്ത സംരംഭം അഞ്ച് വർഷം നീണ്ടുനിൽക്കും

Mahindra joins hands with Hero Electric to manufacture electric two wheelers

ലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ ഇലക്ട്രിക് (Hero Electric) മഹീന്ദ്ര ഗ്രൂപ്പുമായി (Mahindra Group) ചേർന്ന് ഇന്ത്യയ്‌ക്കായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ഹീറോ ഇലക്ട്രിക്കും മഹീന്ദ്ര ഗ്രൂപ്പും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഏകദേശം 150 കോടി മൂല്യമുള്ളതാണെന്നും അടുത്ത അഞ്ച് വർഷത്തേക്ക് ഇത് തുടരും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹീന്ദ്ര ഗ്രൂപ്പുമായുള്ള ഈ സംയുക്ത പങ്കാളിത്തത്തിന്റെ സഹായത്തോടെ, ഈ വർഷം അവസാനത്തോടെ പ്രതിവർഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുന്നതിനായി ഹീറോ ഇലക്ട്രിക്കിന്റെ ഉടമസ്ഥതയിലുള്ള ലുധിയാന പ്ലാന്റിന്റെ വിപുലീകരണത്തിനായി ഇരു കമ്പനികളും ചേര്‍ന്ന് പ്രവർത്തിക്കും.

ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായി, ഇരു കമ്പനികളും സംയുക്തമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായി വിതരണ ശൃംഖലയും ഷെയർ പ്ലാറ്റ്‌ഫോമും നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യും. കരാർ പ്രകാരം, മഹീന്ദ്ര ഗ്രൂപ്പ് ഹീറോ ഇലക്ട്രിക്കിന്റെ ഒപ്റ്റിമ, NYX സ്കൂട്ടറുകൾ നിർമ്മാതാവിന്റെ പിതാംപൂർ ഫെസിലിറ്റിയിൽ നിർമ്മിക്കും.

“മഹീന്ദ്ര ഗ്രൂപ്പ് നിരവധി വർഷങ്ങളായി ഇലക്ട്രിക് ത്രീ, ഫോർ വീലറുകളിൽ മുൻ‌നിരക്കാരാണ്, അതേസമയം ഉപഭോക്തൃ, ബി 2 ബി സെഗ്‌മെന്റിലുടനീളം ഇവിയിലേക്ക് മാറുകയാണ്. ഈ പങ്കാളിത്തത്തിലൂടെ, ആവശ്യം നിറവേറ്റുന്നതിനായി ഞങ്ങളുടെ ഉൽപ്പാദന ശേഷി കൂടുതൽ മെച്ചപ്പെടുത്താനും മഹീന്ദ്ര ഗ്രൂപ്പിന്റെ ശക്തമായ വിതരണ ശൃംഖല ഉപയോഗിച്ച് രാജ്യത്തെ പുതിയ കേന്ദ്രങ്ങളിൽ എത്തിച്ചേരാനും ഞങ്ങൾ ശ്രമിക്കുന്നു. സമീപഭാവിയിൽ അവരുമായി കൂടുതൽ മോഡലുകള്‍ സൃഷ്‍ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.." കൂട്ടുകെട്ടിനെ സംബന്ധിച്ച് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടർ നവീൻ മുഞ്ജാൽ പറഞ്ഞു, 

“പരസ്പരം പ്രയോജനപ്രദമായ അടിസ്ഥാനത്തിൽ കാര്യമായ മൂല്യ സൃഷ്ടിയാണ് ഞാൻ കാണുന്നത്, ഈ പങ്കാളിത്തം അതിന്റെ വ്യക്തമായ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു..” ഇതുസംബന്ധിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ഓട്ടോ, ഫാം സെക്ടറുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ പറഞ്ഞു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പ്യൂഷോ മോട്ടോസൈക്കിൾസിന്റെ പോർട്ട്‌ഫോളിയോയുടെ വൈദ്യുതീകരണത്തിനും സംയുക്ത സംരംഭം പ്രവർത്തിക്കും എന്നും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് യൂറോപ്പിലും ഇവി മൊബിലിറ്റി മേഖലയിൽ പ്യൂഷോ മോട്ടോസൈക്കിൾസിന് വലിയ പദ്ധതികളുണ്ട് എന്നും ജെജുരിക്കർ കൂട്ടിച്ചേർത്തു.

പുതിയ ഉൽ‌പ്പന്നങ്ങളും സാങ്കേതികവിദ്യകളും നിർമ്മിക്കുന്നതിന് ഗവേഷണ-വികസന ടീമുകൾക്കിടയിൽ അറിവ് പങ്കിടുന്നതിന് തടസ്സമില്ലാത്ത ആശയവിനിമയ ചാനൽ സൃഷ്ടിക്കാൻ രണ്ട് കമ്പനികളും ലക്ഷ്യമിടുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഇന്ത്യൻ, ആഗോള വിപണികളെ മനസിൽ വെച്ചാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി മഹീന്ദ്ര ഗ്രൂപ്പിനെക്കുറിച്ചുള്ള ഏറ്റവംു പുതിയ മറ്റു ചില വാര്‍ത്തകള്‍ പരിശോധിക്കുകയാമെങ്കില്‍ ഹീന്ദ്ര ഗ്രൂപ്പിന്‍റെ  ഭാഗമായ മഹീന്ദ്രയുടെ ട്രക്ക് ആന്‍റ് ബസ് ഡിവിഷന്‍ (എംടിബി) തങ്ങളുടെ ബിഎസ്6 ശ്രേണിയില്‍ മുഴുവനായി  'കൂടുതല്‍ മൈലേജ് നേടുക അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക' എന്ന നവീനവും മാറ്റങ്ങള്‍ വരുത്തുന്നതുമായ മൂല്യവര്‍ധനവ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു. ബ്ലാസോ എക്സ് ഹെവി, ഫ്യൂരിയോ ഇന്‍റര്‍മീഡിയറ്റ്, ഫ്യൂരിയോ7, ജയോ എന്നിവയുള്‍പ്പെടെയുള്ള ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഈ മൂല്യവര്‍ധനവുകള്‍ വലിയ വാണിജ്യ വാഹന മേഖലയില്‍ ശക്തമായ നിലയില്‍ ഉയരാനായുള്ള യാത്രയില്‍ സഹായകമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നതെന്നും കമ്പനിയുടെ വെബ്സൈറ്റില്‍ ലഭ്യമായ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് മൈലേജ് ഗ്യാരണ്ടി ലഭിക്കുക എന്നും കമ്പനി അറിയിച്ചു.  

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിനെ സംബന്ധിച്ചുള്ള മറ്റ് വാര്‍ത്തകളില്‍ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്ന ഇവി സ്റ്റാർട്ടപ്പ് ഏഥർ എനർജിയിൽ തങ്ങളുടെ ഓഹരികൾ ഉയർത്താൻ ഹീറോ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹൊസൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ 420 കോടി രൂപയുടെ നിക്ഷേപം കൂടി നടത്താനാണ് കമ്പനിയുടെ തീരുമാനം. 

ഏഥർ എനർജിയിൽ രണ്ട് ഘട്ടങ്ങളിലായി നിക്ഷേപം നടത്തുമെന്ന് ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പ്രഖ്യാപന സമയത്ത്, ഏഥർ എനർജിയിൽ ഹീറോ മോട്ടോകോർപ്പിന്റെ വിഹിതം 34.8 ശതമാനമായിരുന്നു. പുതിയ നിക്ഷേപങ്ങൾക്ക് ശേഷം ഇത് ഉയരാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും, ആതർ മൂലധന സമാഹരണ റൗണ്ട് പൂർത്തിയാക്കിയ ശേഷമേ കൃത്യമായ വിഹിതം അറിയാൻ കഴിയൂ.

നിലവിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ഏഥർ എനർജി.  ഇത് രാജ്യത്ത് 450X, 450 പ്ലസ് എന്നീ ഇലക്ട്രിക് സ്‍കൂട്ടറുകൾ വിൽക്കുന്നു. സമീപ ഭാവിയിൽ ഒല ഇലക്ട്രിക്കിന്‍റെ S1, S1 പ്രോ എന്നിവയെ നേരിടാൻ പുതിയ ഉൽപ്പന്നങ്ങളുമായി വരാനും കമ്പനി പദ്ധതിയിടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios