അമേരിക്കയിലും പള്ളിവേട്ടയ്ക്കിറങ്ങി ഇന്ത്യൻ യുവരാജൻ!

ഹണ്ടർ 350 ഇന്ത്യയിൽ വില്‍ക്കുന്ന അതേ ആഗോള സ്പെസിഫിക്കേഷനില്‍ തന്നെയാണ് അമേരിക്കയിലും എത്തുന്നത്. 

Made in India Royal Enfield Hunter 350 launched in the US market prn

ക്കണിക്ക് ഇന്ത്യൻ ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് അമേരിക്കൻ വിപണിയില്‍ ഇന്ത്യൻ നിര്‍മ്മിത ഹണ്ടർ 350 പുറത്തിറക്കി. മോണോടോൺ ഷേഡുകൾക്ക് 3,999 ഡോളറും (ഏകദേശം 3.27 ലക്ഷം ഇന്ത്യൻ രൂപ) ഡ്യുവൽ ടോണിന് 4,199 (ഏകദേശം 4.3 ലക്ഷം രൂപ) വരെയുമാണ് ബൈക്കിന്‍റെ അമേരിക്കയിലെ എക്‌സ്-ഷോറൂം വിലകള്‍. ഹണ്ടർ 350 ഇന്ത്യയിൽ വില്‍ക്കുന്ന അതേ ആഗോള സ്പെസിഫിക്കേഷനില്‍ തന്നെയാണ് അമേരിക്കയിലും എത്തുന്നത്. 

മെറ്റിയോര്‍ 350, പുതുതലമുറ ക്ലാസിക്ക് 350 എന്നിവയ്‌ക്കൊപ്പം പങ്കിട്ട പുതിയ ജെ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച റോയൽ എൻഫീൽഡ് ഹണ്ടർ 350ന് പരിചിതമായ 349 സിസി സിംഗിൾ-സിലിണ്ടര്‍ എയർ-കൂൾഡ് എഞ്ചിൻ ആണ് ഹൃദയം.  അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഹണ്ടർ 350 RE-യുടെ സ്റ്റേബിളിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിലൊന്നാണ്.

അമേരിക്കയില്‍ മെട്രോ വേരിയന്റിൽ മാത്രമാണ് ഹണ്ടർ 350 വാഗ്ദാനം ചെയ്യുന്നത്. എൻട്രി ലെവൽ റെട്രോ വേരിയന്റ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നു. ട്യൂബ്‌ലെസ് ടയറുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഡിജിറ്റൽ റീഡൗട്ടോടുകൂടിയ വലിയ അനലോഗ് കൺസോൾ എന്നിവയുള്ള 17 ഇഞ്ച് അലോയ് വീലുകളുമായാണ് ഹണ്ടർ 350 മെട്രോ വരുന്നത്. കൂടുതൽ താങ്ങാനാവുന്ന റെട്രോ വേരിയന്റിന് സ്പോക്ക് വീലുകളും സിംഗിൾ-ചാനൽ എബിഎസും ലഭിക്കുന്നു. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ ഇരട്ട ഷോക്കുകൾ, ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകൾ, ഹാലൊജൻ ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ് എന്നിവയാണ് മറ്റ് ഹാർഡ്‌വെയർ ഘടകങ്ങൾ.

യുഎസ്-സ്പെക്ക് റോയൽ എൻഫീൽഡ് ഹണ്ടർ 350 ന് 181 കിലോഗ്രാം ഭാരമുണ്ട്. ഇത് ഇന്ത്യൻ പതിപ്പിന് സമാനമാണ്. റോയല്‍ എൻഫീല്‍ഡിന്‍റെ തമിഴ്‌നാട് ആസ്ഥാനമായുള്ള പ്ലാന്‍റിൽ നിന്ന് ലോകമെമ്പാടുമുള്ള വിവിധ വിപണികളിലേക്ക് ബൈക്കുകള്‍ കയറ്റുമതി ചെയ്യുന്നു. യുഎസിനു പുറമേ, ഇന്തോനേഷ്യ, ജപ്പാൻ, തായ്‌ലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുകെ, അർജന്റീന, കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളിലും ഹണ്ടർ 350 ലഭ്യമാണ്. ഈ വർഷം അവസാനം കൂടുതൽ അന്താരാഷ്‍ട്ര വിപണികളിൽ മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios