തലമുറ മാറ്റത്തിന് തയ്യാറായി മൂന്ന് കോംപാക്ട് സെഡാനുകൾ

വരാനിരിക്കുന്ന പുതിയ തലമുറ ഹോണ്ട അമേസ്, മാരുതി ഡിസയർ, ടാറ്റ ടിഗോർ എന്നിവയില്‍ പ്രതീക്ഷിക്കുന്ന പ്രധാന വിശദാംശങ്ങൾ നോക്കാം.

List Upcoming Facelift Sedans prn

രാജ്യത്ത് ഹാച്ച്ബാക്ക്, കോംപാക്റ്റ്, ഇടത്തരം എസ്‌യുവി വിൽപ്പനകൾ വൻതോതിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. അതേസമയം സെഡാൻ വിൽപ്പന കുത്തനെ കുറഞ്ഞു. സബ്-4 മീറ്റർ സെഡാൻ സെഗ്‌മെന്റിൽ, നിലവിൽ മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ എന്നിവയുണ്ട്. ഈ നാല് മോഡലുകളിൽ, മൂന്ന് മോഡലുകൾ അവരുടെ പുതിയ തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്. പുതിയ മോഡലുകൾ ഇന്ത്യയിലെ കോംപാക്ട് സെഡാനുകളുടെ വിൽപ്പന ചാർട്ട് പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന പുതിയ തലമുറ ഹോണ്ട അമേസ്, മാരുതി ഡിസയർ, ടാറ്റ ടിഗോർ എന്നിവയില്‍ പ്രതീക്ഷിക്കുന്ന പ്രധാന വിശദാംശങ്ങൾ നോക്കാം.

ന്യൂ-ജെൻ ഹോണ്ട അമേസ്
ജാപ്പനീസ് വാഹന നിർമ്മാതാവ് 2024-ൽ  പുതിയ തലമുറ ഹോണ്ട അമേസ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2023 മധ്യത്തോടെ വരാനിരിക്കുന്ന ഹോണ്ട മിഡ്‌സൈസ് എസ്‌യുവിയുമായി പുതിയ മോഡൽ അതിന്റെ പ്ലാറ്റ്‌ഫോം പങ്കിടാൻ സാധ്യതയുണ്ട്. അടിസ്ഥാനപരമായി ഇത് അമേസിന്റെ നിലവിലുള്ള പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ്. പുതിയ സിറ്റി, അക്കോർഡ് സെഡാനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ ചില ഡിസൈനുകളും സ്റ്റൈലിംഗ് ബിറ്റുകളും. ഉള്ളിൽ, പുതിയ 2024 ഹോണ്ട അമേസിന് ഒരു പുതിയ ലേഔട്ടും ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ടായിരിക്കാം. മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം 1.2L, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ (90bhp/110Nm) സെഡാൻ ഉപയോഗിച്ചേക്കാം.

പുതുതലമുറ മാരുതി ഡിസയർ
പുതുതലമുറ മാരുതി ഡിസയർ തീർച്ചയായും ഇന്ത്യയിൽ വരാനിരിക്കുന്ന കോംപാക്ട് സെഡാനുകളിൽ ഒന്നാണ്. ഇത് 2024-ൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും വലിയ മാറ്റം അതിന്റെ പവർട്രെയിനിൽ വരുത്തും. പുതിയ 2024 മാരുതി ഡിസയർ ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികതയോടെ 1.2 എൽ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരുമെന്ന് റിപ്പോർട്ട്. സെഡാന്റെ പുതിയ മോഡൽ എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 35-40 കിലോമീറ്റർ നൽകും. നിലവിലുള്ള 1.2 ലീറ്റർ, 4 സിലിണ്ടർ കെ 12 എൻ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും ഓഫറിൽ ലഭിക്കും. ഇതിന്റെ ഡിസൈനിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ശക്തമായ ഹൈബ്രിഡ് ഡിസയറിന് സാധാരണ പെട്രോൾ പതിപ്പിനേക്കാൾ ഏകദേശം 1 ലക്ഷം രൂപ - 1.50 ലക്ഷം രൂപ വിലക്കൂടുതല്‍ പ്രതീക്ഷിക്കുന്നു.

പുതിയ തലമുറ ടാറ്റ ടിഗോർ
മുൻ റിപ്പോർട്ടുകൾ പ്രകാരം, ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ കോംപാക്റ്റ് സെഡാൻ, നെക്‌സോൺ കോംപാക്റ്റ് എസ്‌യുവി എന്നിവയ്ക്ക് ഒരു തലമുറ മാറ്റം നൽകാൻ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നു. എന്നിരുന്നാലും, അവരുടെ ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അള്‍ട്രോസിൽ നിന്ന് കടമെടുത്ത ആൽഫ (Agile, Light, Flexible, Advanced) പ്ലാറ്റ്‌ഫോമിലാണ് പുതിയ ടാറ്റ ടിഗോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, 2024 ടാറ്റ ടിഗോറിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്നിരുന്നാലും, ഇത് വളരെയധികം അപ്‌ഡേറ്റ് ചെയ്ത ഡിസൈനും ഉയർന്ന ഇന്റീരിയറും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios