അടുത്ത മാസം എത്തുന്ന രണ്ട് പുതിയ ഹ്യൂണ്ടായ് ഇലക്ട്രിക് എസ്‌യുവികൾ
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 2025 ഭാരത് മൊബിലിറ്റി ഷോയിൽ വരാനിരിക്കുന്ന രണ്ട് ഇലക്ട്രിക് എസ്‌യുവികളായ ക്രെറ്റ ഇവിയെയും അയോണിക് 9 ഉം പ്രദർശിപ്പിക്കും. ഈ വരാനിരിക്കുന്ന രണ്ട് ഹ്യുണ്ടായ് ഇലക്ട്രിക് എസ്‌യുവികളെക്കുറിച്ച് അറിയാം.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 2025 ഭാരത് മൊബിലിറ്റി ഷോയിൽ വരാനിരിക്കുന്ന രണ്ട് ഇലക്ട്രിക് എസ്‌യുവികളായ ക്രെറ്റ ഇവിയെയും അയോണിക് 9 ഉം പ്രദർശിപ്പിക്കും. ഹ്യൂണ്ടായ് ക്രെറ്റ ഇവിയുടെ വിലയും കമ്പനി ചടങ്ങിൽ പ്രഖ്യാപിക്കും. ക്രെറ്റ ഇവി ടാറ്റ കർവ്വ് ഇവി, എംജി ഇസെഡ്എസ് ഇവി ഉടൻ പുറത്തിറക്കാൻ പോകുന്ന മാരുതി ഇ-വിറ്റാര തുടങ്ങിയവയ്ക്ക് എതിരെ നേരിട്ട് മത്സരിക്കും. ഇ-ജിഎംപി മോഡുലാർ ബേൺ-ഇലക്‌ട്രിക് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിൻ്റെ പുതിയ മുൻനിര എസ്‌യുവിയാണ് ഹ്യുണ്ടായ് അയോണിക് 9. ഈ വരാനിരിക്കുന്ന രണ്ട് ഹ്യുണ്ടായ് ഇലക്ട്രിക് എസ്‌യുവികളെക്കുറിച്ച് അറിയാം.
ഹ്യുണ്ടായ് ക്രെറ്റ ഇവി
ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഈ ഇലക്ട്രിക് എസ്‌യുവി 45kWh ബാറ്ററിയും സിംഗിൾ മോട്ടോർ സജ്ജീകരണവും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പരമാവധി 138bhp കരുത്തും 255Nm ടോർക്കും നൽകുന്നു. റേഞ്ചിനെ സംബന്ധിച്ചിടത്തോളം, ഒറ്റ ചാർജിൽ 350 കിലോമീറ്ററിലധികം ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഹ്യുണ്ടായ് ഇലക്ട്രിക് എസ്‌യുവിയിൽ അടച്ച ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവ ഉൾപ്പെടുത്തുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
ഹ്യുണ്ടായ് അയോണിക് 9
110.3kWh ലിഥിയം-അയൺ ബാറ്ററി പാക്കും RWD, AWD എന്നീ രണ്ട് ഡ്രൈവ്ട്രെയിൻ സജ്ജീകരണങ്ങളുമായാണ് ഹ്യൂണ്ടായ് അയോണിക്ക് 9 വരുന്നത്. ഇതിന് രണ്ട് വകഭേദങ്ങളുണ്ട്. ലോംഗ് റേഞ്ചും പെർഫോമൻസും. റിയർ വീൽ ഡ്രൈവ് ഉള്ള ലോംഗ് റേഞ്ച് പതിപ്പ് പരമാവധി 218PS പവറും 350Nm ടോർക്കും നൽകുന്നു. കൂടാതെ WLTP അവകാശപ്പെടുന്ന 620km റേഞ്ച് വാഗ്ദാനം ചെയ്യുന്നു. AWD സിസ്റ്റത്തിലുള്ള അതേ വേരിയൻ്റ് 95PS (ഫ്രണ്ട് ആക്‌സിൽ)/218PS (റിയർ ആക്‌സിൽ), 255Nm (ഫ്രണ്ട് ആക്‌സിൽ)/350Nm (റിയർ ആക്‌സിൽ) എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഈ ഹ്യുണ്ടായ് ഇലക്ട്രിക് എസ്‌യുവിക്ക് 400V, 800V ചാർജിംഗ് കഴിവുകളുണ്ട്. കൂടാതെ V2L (വാഹനം-ടു-ലോഡ്) പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഹ്യൂണ്ടായ് അയോണിക് 9 രണ്ട് സീറ്റിംഗ് ലേഔട്ടുകൾ വാഗ്ദാനം ചെയ്യുന്നു. 6, 7 എന്നിവയാണവ. 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, റൂഫ് മൗണ്ടഡ് എസി വെൻ്റുകൾ, 10 എയർബാഗുകൾ, ഒന്നിലധികം ക്യാമറകളും സെൻസറുകളും ഉള്ള എഡിഎഎസ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന് ലഭിക്കുന്നു.