തിരുവനന്തപുരം - കൊല്ലം വന്ദേഭാരതിന് 50 മിനിട്ട്, നിലവില്‍ ഇതേ സമയമെടുത്ത് നാല് ട്രെയിനുകള്‍!

ഈ സാഹചര്യത്തില്‍ 50 മിനിട്ടു മുതല്‍ 55 മിനിറ്റ് വരെ സമയത്തിനുള്ളില്‍ തിരുവനന്തപുരത്തു നിന്നും കൊല്ലം ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന മറ്റു ചില ട്രെയിനുകളുടെ സമയം പരിശോധിക്കാം.

List of trains from Thiruvananthapuram to Kollam taking same running time as Vande Bharat prn

റെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെത്തിയ വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണയോട്ടം ആരംഭിച്ചു കഴിഞ്ഞു. ട്രെയിൻ 50 മിനിട്ടു കൊണ്ട് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൊല്ലം ജംഗ്‍ഷൻ റെയില്‍വേ സ്റ്റേഷനില്‍ എത്തി.  മൂന്നു മണിക്കൂർ 20 മിനിട്ടിൽ എറണാകുളത്ത് എത്തി. ഇപ്പോള്‍ ആറ് മണിക്കൂര്‍ ആറ് മിനിട്ട് കൊണ്ട് കോഴിക്കോട് എത്തിക്കഴിഞ്ഞു. ട്രെയിൻ 12.10 ന് കണ്ണൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ 50 മിനിട്ടു മുതല്‍ 55 മിനിറ്റ് വരെ സമയത്തിനുള്ളില്‍ തിരുവനന്തപുരത്തു നിന്നും കൊല്ലം ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന മറ്റു ചില ട്രെയിനുകളുടെ സമയം പരിശോധിക്കാം.

50 മിനിട്ട്

  • കൊച്ചുവേളി - കോര്‍ബ എക്സ്‍പ്രസ്
  • കൊച്ചുവേളി യശ്വന്ത് പൂര്‍ ഗരീബ് രഥ്
  • കൊച്ചുവേളി ഹൂബ്ലി എക്സ്‍പ്രസ്
  • കൊച്ചുവേളി യശ്വന്ത് പൂര്‍ ഏസി എക്സ്‍പ്രസ്

52 മിനിട്ട്

  • കൊച്ചുവേളി മൈസൂരു എക്സ്‍പ്രസ്
  • രാജ്യ റാണി

53മിനുട്ട്

  • ട്രവാൻഡ്രം - നിസാമുദ്ദീൻ എക്സ്‍പ്രസ്

55 മിനിട്ട്

  • സമ്പര്‍ക്ക് ക്രാന്തി എക്സ്‍പ്രസ്
  • ജൻ ശതാബ്‍ദി എക്സ്‍പ്രസ്
  • ചെന്നൈ എക്സ്‍പ്രസ്
  • നിസാമുദ്ദീൻ എക്സ്‍പ്രസ്
  • അരോണൈ എക്സ്‍പ്രസ്
  • അമൃത്‍സര്‍ എക്സ്‍പ്രസ്
  • ഗരീബ് രഥ് എക്സ്‍പ്രസ്
  • ഷാലിമാര്‍ എക്സ്‍പ്രസ്
  • അന്ത്യോദയ എക്സ്‍പ്രസ്

മേല്‍പ്പറഞ്ഞവയില്‍ ചില ട്രെയിനുകള്‍ തമ്പാനൂരിലെ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റു ചിലവ കൊച്ചുവേളിയില്‍ നിന്നുമാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. കൂടാതെ തിരുവനന്തപുരത്തു നിന്നും 57 മിനിട്ടുകള്‍ കൊണ്ടും ഒരു മണിക്കൂര്‍ കൊണ്ടുമൊക്കെ കൊല്ലത്തേക്ക് ഓടിയെത്തുന്ന ട്രെയിനുകള്‍ പട്ടികയില്‍ ഇനിയും ഉണ്ടെന്നതും കൌതുകകരമാണ്. 

അതേസമയം  പരീക്ഷണയോട്ടം നടത്തുന്ന വന്ദേ ഭാരത് ഏഴ് സ്റ്റേഷനുകളിൽ നിർത്തും. ഓരോ സ്റ്റേഷനിലും രണ്ട് മിനിട്ടുകള്‍ വീതമാണ് നിർത്തുന്നത്. തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കോ പൈലറ്റുമാണ് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണയാത്രയിലുള്ളത്. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍നിന്ന് കയറി.  അവിടെനിന്ന് ക്രൂ ചേഞ്ച് നടത്തി. 

ആദ്യ പരീക്ഷണയോട്ടത്തിൽ വന്ദേ ഭാരത് ഏഴ് മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. 2.30-നകം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് മടങ്ങും. ട്രെയിനിന്റെ ഷെഡ്യൂളും സ്റ്റോപ്പുകളും യാത്രാനിരക്കും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്‍റെ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios