'കൊഞ്ചലുകള്‍' കണ്ട് വേണ്ടെന്നുവച്ച് കീശയെ വഞ്ചിക്കരുത്; ഇതാ 35 കിമീ മൈലേജുള്ള ആറ് മാരുതി കാറുകള്‍!

മാരുതിയുടെ മിക്ക സിഎൻജി കാറുകളുടെയും മൈലേജ് ഏകദേശം 35 കിലോമീറ്ററോളം ആണ്. അത്തരമൊരു സാഹചര്യത്തിൽ, മാരുതിയുടെ ഏറ്റവും മികച്ച അഞ്ച് സിഎൻജി മോഡലുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

List Of Six Best Mileage CNG Cars From Maruti Suzuki

നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണോ? നിലവിലെ ഇന്ധന വിലയെപ്പറ്റി ആലോചിക്കുമ്പോള്‍ സിഎൻജി കാറുകള്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം. പ്രധാന കാരണം ഈ കാറുകൾക്കാണ് ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുന്നത് എന്നതാണ്. കൂടാതെ, പെട്രോളിനെ അപേക്ഷിച്ച് സിഎൻജിയുടെ വിലയും കുറവാണ്. സിഎൻജി വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് മാരുതി സുസുക്കി. മാരുതിക്ക് അര ഡസനിലധികം സിഎൻജി മോഡലുകളുണ്ട്. ഇതിൽ സെലെരിയോ, വാഗൺആർ, ആൾട്ടോ 800, ഡിസയർ, സ്വിഫ്റ്റ്, എർട്ടിഗ, ഇക്കോ, ഏറ്റവും പുതിയ എസ്-പ്രെസോ സിഎൻജി തുടങ്ങിയവ ഉൾപ്പെടുന്നു. മാരുതിയുടെ മിക്ക സിഎൻജി കാറുകളുടെയും മൈലേജ് ഏകദേശം 35 കിലോമീറ്ററോളം ആണ്. അത്തരമൊരു സാഹചര്യത്തിൽ, മാരുതിയുടെ ഏറ്റവും മികച്ച അഞ്ച് സിഎൻജി മോഡലുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
 
1. മാരുതി സുസുക്കി സെലേരിയോ (മൈലേജ്: 35.60 കി.മീ/കിലോ)
പുതിയ K10C ഡ്യുവല്‍ജെറ്റ് 1.0-ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ സെലേറിയോയ്ക്ക് കരുത്തേകുന്നത്. ഇത് സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനത്തോടെയാണ് വരുന്നത്. ഈ എഞ്ചിൻ 66 എച്ച്പി കരുത്തും 89 എൻഎം ടോർക്കും സൃഷ്ടിക്കും. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. കാറിനുള്ളിൽ ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് ഹിൽ ഹോൾഡ് അസിസ്റ്റ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാകും. ഷാർപ്പ് ഡാഷ് ലൈനുകൾ, ക്രോം ആക്‌സന്റുകളുള്ള ട്വിൻ-സ്ലോട്ട് എസി വെന്റുകൾ, പുതിയ ഗിയർ ഷിഫ്റ്റ് ഡിസൈൻ, അപ്‌ഹോൾസ്റ്ററിക്ക് പുതിയ ഡിസൈൻ എന്നിവയ്‌ക്കൊപ്പം സെന്റർ ഫോക്കസ്ഡ് വിഷ്വൽ അപ്പീൽ കാറിന് ലഭിക്കുന്നു. ആപ്പിള്‍ കാര്‍ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കുള്ള പിന്തുണയുള്ള ഏഴ് ഇഞ്ച് സ്‍മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സീറ്റും അപ്ഹോൾസ്റ്ററി മെറ്റീരിയലും അടിസ്ഥാനമാണ്. ഡ്യുവൽ എയർബാഗുകൾ, എബിഎസ് സഹിതം ഇബിഡി, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയ്‌ക്കൊപ്പം മൊത്തം 12 ഓളം സുരക്ഷാ ഫീച്ചറുകളും ലഭിക്കും.

മാരുതിയുടെ ടൊയോട്ട മോഡലിനും ടൊയോട്ടയുടെ മാരുതി മോഡലിനും വമ്പൻ ഡിമാൻഡ്!

2. മാരുതി സുസുക്കി വാഗൺ ആർ (മൈലേജ്: 34.05 കി.മീ/കിലോ)
കഴിഞ്ഞ കുറേ മാസങ്ങളായി മാരുതിയുടെ ഏറ്റവുമധികം വിൽപ്പനയുള്ള കാറാണ് വാഗൺആർ. 1.0L, 1.2L പെട്രോൾ എഞ്ചിനുകളുമായാണ് മാരുതിയുടെ വാഗൺആർ ഹാച്ച്ബാക്ക് വരുന്നത്. വാഗൺആറിന്റെ വില 5.45 ലക്ഷം മുതൽ 7.20 ലക്ഷം രൂപ വരെയാണ് (എല്ലാം എക്‌സ് ഷോറൂം). ഇത് സിഎൻജിയിൽ (1.0ലി) 34.05 കിലോമീറ്ററും പെട്രോൾ എജിഎസിൽ (1.0ലി) 25.19 കിലോമീറ്ററും മൈലേജ് നൽകുന്നു. മുമ്പത്തേതിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങളുണ്ട്. പുതിയ വാഗൺആറിന്റെ സവിശേഷതകൾ ഹിൽ ഹോൾഡ് അസിസ്റ്റ് (സ്റ്റാൻഡേർഡ്), ഡ്യുവൽ എയർബാഗുകൾ (സ്റ്റാൻഡേർഡ്), പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, സെൻട്രൽ ലോക്കിംഗ് സിസ്റ്റം, സ്പീഡ് അലർട്ട് സിസ്റ്റം, സെക്യൂരിറ്റി അലാറം, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ബസ്സറോട് കൂടിയ സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്കും ചൈൽഡ് പ്രൂഫ് റിയർ ഡോർ ലോക്കും ഉൾപ്പെടെ 12ല്‍ അധികം സുരക്ഷാ ഫീച്ചറുകൾ ഉണ്ടായിരിക്കും.

3. മാരുതി സുസുക്കി ആൾട്ടോ 800 (മൈലേജ്: 31.59 കി.മീ/കിലോ)
ഈ ബജറ്റ് കാറിന് BS6 മാനദണ്ഡങ്ങളുള്ള 0.8 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹൃദയം. സിഎൻജി മോഡിൽ പ്രവർത്തിക്കുന്ന ഈ എൻജിൻ 41 പിഎസ് പവറും 60 എൻഎം ടോർക്കും നൽകുന്നു. മാരുതി ആൾട്ടോ 800 ന്റെ സവിശേഷതകളെ കുറിച്ച് പറയുമ്പോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുണ്ട്. ഇതിന് കീലെസ് എൻട്രി, ഫ്രണ്ട് പവർ വിൻഡോകൾ എന്നിവയും ലഭിക്കുന്നു. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ, ഡ്രൈവർ സൈഡ് എയർബാഗ്, പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി സഹിതമുള്ള എബിഎസ് തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.

4. മാരുതി സുസുക്കി ഡിസയർ  (മൈലേജ്: 31.12 കി.മീ/കിലോ)
ഈ നാല് മീറ്ററിൽ താഴെയുള്ള കോംപാക്ട് സെഡാൻ 31.12 കി.മീ/കിലോ മൈലേജ് നൽകുന്നു. 76 ബിഎച്ച്പിയും 98.5 എൻഎം ടോർക്കും സൃഷ്‍ടിക്കുന്ന 1.2 ലിറ്റർ കെ12സി ഡ്യുവൽജെറ്റ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇതിന്റെ സിഎൻജി വേരിയന്റിന്റെ വില 8.22 ലക്ഷം രൂപ മുതലാണ്. ഏഴ് ഇഞ്ച് സ്‍മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മിറർലിങ്ക് എന്നിവയെ പിന്തുണയ്‌ക്കുന്നതും ഡിസയറിന്റെ സവിശേഷതയാണ്. ലെതർ സ്റ്റിയറിംഗ് വീൽ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, 10-സ്പോക്ക് 15 ഇഞ്ച് അലോയ് വീലുകൾ എന്നിവ കാറിന് ലഭിക്കുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. റിവേഴ്സ് പാർക്കിംഗ് ക്യാമറയും സെൻസറുകളും സ്വിഫ്റ്റിന്റെ ടോപ്പ് വേരിയന്റിൽ ലഭ്യമാണ്.

കാശുവാരി ഈ ത്രിമൂര്‍ത്തികള്‍; മാരുതി തന്നെ മുമ്പൻ, ഇന്നോവ രണ്ടാമൻ, കിയ മൂന്നാമൻ!

5. മാരുതി സുസുക്കി സ്വിഫ്റ്റ് (മൈലേജ്: 30.90 കി.മീ/കിലോ)
മാരുതി സ്വിഫ്റ്റ് എസ് സിഎൻജി രണ്ട് വേരിയന്റുകളിൽ പുറത്തിറക്കുന്നു. Vxi വേരിയന്റിന്റെ എക്‌സ് ഷോറൂം വില 7.77 ലക്ഷം രൂപയും Zxi വേരിയന്റിന്റെ എക്‌സ് ഷോറൂം വില 8.45 ലക്ഷം രൂപയുമാണ്. 77.49PS പവറും 98.5Nm ടോർക്കും സൃഷ്‍ടിക്കുന്ന 1.2L K-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT എഞ്ചിനാണ് മാരുതി സ്വിഫ്റ്റ് എസ്-സിഎൻജിക്ക് കരുത്തേകുന്നത്. എഞ്ചിൻ അഞ്ച് സ്‍പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇബിഡി, എയർബാഗുകൾ, റിവേഴ്‍സ് പാർക്കിംഗ് സെൻസർ, റിയർ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും സ്‌പോർടിയും വിശാലവുമായ കാറാണിത്. ഇതുവരെ 26 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. അതിന്റെ അളവുകളെ സംബന്ധിച്ചിടത്തോളം, ഇത് 3845 എംഎം നീളവും 1530 എംഎം ഉയരവും 1735 എംഎം വീതിയും 2450 എംഎം വീൽബേസും ലഭിക്കുന്നു.

6. മാരുതി സുസുക്കി എസ്-പ്രെസോ (മൈലേജ്:  32.73 കി.മീ/കിലോ)
മൈക്രോ എസ്‍യുവിയായ എസ്-പ്രെസോയുടെ സിഎൻജി പതിപ്പിനെ കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്.  LXI S-CNG, VXI S-CNG എന്നീ രണ്ട് വേരിയന്റുകളിൽ ഈ മോഡല്‍ എത്തും. LXi S-സിഎൻജിയുടെ എക്സ്-ഷോറൂം വില 5.90 ലക്ഷം രൂപയാണ്.  VXi S-സിഎൻജി യുടെ എക്സ്-ഷോറൂം വില 6.10 ലക്ഷം രൂപയുമാണ്.  സിഎൻജി എസ്-പ്രെസോ വേരിയന്റുകൾക്ക് 32.73 km/kg എന്ന ഇന്ധനക്ഷമതയാണ് മാരുതി അവകാശപ്പെടുന്നത്. 1.0-ലിറ്റർ, കെ-സീരീസ്, ഡ്യുവൽജെറ്റ് എഞ്ചിൻ 5,500 ആർപിഎമ്മിൽ 66 ബിഎച്ച്പി പവറും 3,500 ആർപിഎമ്മിൽ 89 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ, പവർ ഔട്ട്പുട്ട് 5,300 ആർപിഎമ്മിൽ 56.59 പിഎസായി കുറയും. ടോർക്ക് ഔട്ട്പുട്ട് 3,400 ആർപിഎമ്മിൽ 82.1 എൻഎം ആണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. എന്നിരുന്നാലും, സിഎൻജി വേരിയന്റുകളിൽ മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂ. 

മൈലേജ് 32.73 കിമീ, മോഹവില; 'ഇങ്ങനെ കൊതിപ്പിക്കല്ലേ മാരുതിയേ..' എന്ന് ആരാധകര്‍!

Latest Videos
Follow Us:
Download App:
  • android
  • ios