കൊതിപ്പിച്ച് കൊതിപ്പിച്ച് ഇന്ത്യൻ വാഹനവിപണി; അടുത്ത ആഴ്‍ച നിരത്തിലേക്കത്തുന്നത് ഈ മൂവര്‍സംഘം!
എംജിയുടെ പുതിയ 4-സീറ്റർ, ചെറിയ ഇലക്ട്രിക് കാർ - കോമറ്റ്, മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ, സിട്രോണിന്റെ സി3 എയർക്രോസ് കോംപാക്റ്റ് എസ്‌യുവി എന്നിവ അടുത്ത ആഴ്‍ച എത്തുന്ന വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. മുകളിൽ പറഞ്ഞ മോഡലുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.
2023 ഏപ്രിലിലെ അവസാന വാരം മൂന്ന് പ്രധാന കാർ ലോഞ്ചുകൾ നടക്കാനൊരുങ്ങുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാലമാണ്. എംജിയുടെ പുതിയ 4-സീറ്റർ, ചെറിയ ഇലക്ട്രിക് കാർ - കോമറ്റ്, മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ, സിട്രോണിന്റെ സി3 എയർക്രോസ് കോംപാക്റ്റ് എസ്‌യുവി എന്നിവ അടുത്ത ആഴ്‍ച എത്തുന്ന വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. മുകളിൽ പറഞ്ഞ മോഡലുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.
എംജി കോമറ്റ് ഇവി
പുതിയഎംജി കോമറ്റ് ഇവിയുടെ വിലകൾ 2023 ഏപ്രിൽ 26-ന് പ്രഖ്യാപിക്കും. ഇന്തോനേഷ്യയിൽ റീട്ടെയിൽ ചെയ്യുന്ന വുലിംഗ് എയർ ഇവി അടിസ്ഥാനമാക്കിയുള്ള രണ്ട് ഡോർ, നാല് സീറ്റർ ഇലക്ട്രിക് കാറാണിത്. ഈ മോഡലിന് 2974 എംഎം നീളവും 1505 എംഎം വീതിയും 1631 എംഎം ഉയരവും 2010 എംഎം വീൽബേസും ഉണ്ട്. അങ്ങനെ രാജ്യത്തെ ഏറ്റവും ചെറിയ കാറായി ഇത് മാറും. കോമറ്റ് അതിന്റെ ഒതുക്കമുള്ള അളവുകൾ, ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, ബോക്‌സി സ്റ്റാൻസ് എന്നിവയാൽ വളരെ വേറിട്ട മോഡലാണ്. അകത്ത്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഡ്യുവൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആപ്പിൾ ഐപോഡ് പോലുള്ള നിയന്ത്രണങ്ങളുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇവിയിലുണ്ട്. കമ്പനി ഇതുവരെ അതിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇതിന് 20kWh ബാറ്ററി പാക്ക് ലഭിക്കുമെന്നും 200 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.
മാരുതി സുസുക്കി ഫ്രോങ്ക്സ്
മാരുതി സുസുക്കി ഫ്രോങ്‌സിന്റെ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇത് അടുത്തയാഴ്ച നിരത്തിലെത്താൻ സാധ്യതയുണ്ട്. 1.0 എൽ ടർബോ പെട്രോൾ, 1.2 എൽ പെട്രോൾ എഞ്ചിനുകൾ പായ്ക്ക് ചെയ്ത സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ ട്രിമ്മുകളിൽ കോംപാക്റ്റ് ക്രോസ്ഓവർ വാഗ്ദാനം ചെയ്യും. 1.0 എൽ ടർബോ പെട്രോൾ എഞ്ചിൻ 147.6Nm-ൽ 100bhp കരുത്ത് നൽകുന്നു. 1.2 എൽ പെട്രോൾ എഞ്ചിൻ 113Nm-ൽ 90bhp കരുത്തും നൽകുന്നു. 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡ്യുവൽ-ടോൺ നിറങ്ങൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്‌കൾ തുടങ്ങിയ സവിശേഷതകളാൽ ടോപ്പ് എൻഡ് ആൽഫ ട്രിം നിറഞ്ഞിരിക്കുന്നു. ഇത് ഒരുനെക്സ ഓഫറായിരിക്കും. ഇതിന് എട്ടു ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കുന്നു.
സിട്രോൺ C3 എയർക്രോസ്
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോൺ അതിന്റെ പുതിയ C3 എയർക്രോസ് കോംപാക്റ്റ് എസ്‌യുവി 2023 ഏപ്രിൽ 27 -ന് അനാച്ഛാദനം ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഈ മോഡൽ സിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്‍തിരിക്കുന്നു. ഇതിന് ഏകദേശം 4.2 മീറ്റർ നീളം ലഭിക്കുകയും അതിന്റെ ഡിസൈൻ ഘടകങ്ങൾ C3 ഹാച്ച്ബാക്കുമായി പങ്കിടുകയും ചെയ്യും. അതിന്റെ ഇന്റീരിയർ ലേഔട്ടും സവിശേഷതകളും അതിന്റെ ഹാച്ച്ബാക്ക് സഹോദരന് സമാനമായിരിക്കാം. C3-യിൽ ഡ്യൂട്ടി ചെയ്യുന്ന 1.2, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ സിട്രോൺ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. മോട്ടോർ 110 bhp കരുത്തും 190 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. തുടക്കത്തിൽ, ഇത് മാനുവൽ ഗിയർബോക്സിൽ മാത്രമേ എത്തുകയുള്ളൂ. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളായിരിക്കും പുതിയസിട്രോൺ C3 എയർക്രോസിന്‍റെ എതിരാളികള്‍.